വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷഹീന്‍ അഫ്രീദി ഇനി ബുംറയ്ക്കും മുകളില്‍; ടി20യില്‍ പാക് പേസര്‍ക്ക് വമ്പന്‍ നേട്ടം

കറാച്ചി: ടി20യിലെ പേസ് ബൗളിങ് റെക്കോഡില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കടത്തിവെട്ടി പാകിസ്താന്‍ യുവ പേസര്‍ ഷഹീന്‍ അഫ്രീദി. ടി20 ഫോര്‍മാറ്റില്‍ 100 വിക്കറ്റ് നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ പേസ് ബൗളറെന്ന റെക്കോഡാണ് ഷഹീന്‍ അഫ്രീദി സ്വന്തം പേരിലാക്കിയത്. നടന്നുകൊണ്ടിരുക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഷഹീന്‍

ലാഹോര്‍ കലന്തേഴ്‌സിന്റെ താരമായ ഷഹീന്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തിലൂടെയാണ് ടി20 ഫോര്‍മാറ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തിലെത്തുമ്പോള്‍ 20 വയസും 326 ദിവസുവുമാണ് താരത്തിന്റെ പ്രായം. 19ാം വയസില്‍ ടി20 അരങ്ങേറ്റം നടത്തിയ ബുംറ 23 വയസും 57 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഈ നേട്ടത്തിലെത്തിയത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ ഏറ്റവും മികച്ച പേസറായാണ് ഷഹിനെ വിലയിരുത്തുന്നത്.

ഷഹീന്‍

ഇടം കൈയന്‍ പേസറായ ഷഹിന്‍ പിഎസ്എല്ലില്‍ ലാഹോര്‍ കലന്തേഴ്‌സിലൂടെയാണ് ടി20 അരങ്ങേറ്റം നടത്തിയത്. ഒരു മാസത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര ടി20യിലും വരവറിയിച്ചു. പാകിസ്താനുവേണ്ടി 15 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റും 22 ഏകദിനത്തില്‍ നിന്ന് 45 വിക്കറ്റും 21 ടി20യില്‍ നിന്ന് 24 വിക്കറ്റും ഷഹിന്‍ വീഴ്ത്തിയിട്ടുണ്ട്. 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ടി20യിലെ മികച്ച ബൗളിങ് പ്രകടനം. 7.75ആണ് ഇക്കോണമി റേറ്റ്.

ഷഹീന്‍

ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ഡെത്ത് ഓവറുകളിലൂടെയാണ് ബുംറ കൂടുതല്‍ ശ്രദ്ധ നേടിയത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന ബുംറ മിന്നല്‍ യോര്‍ക്കറുകളിലൂടെ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ് ബുംറ.

ഷഹീന്‍

27കാരനായ താരം 2016 ജനുവരിയില്‍ ടി20 അരങ്ങേറ്റം കുറിച്ചു. 49 ടി20കളില്‍ നിന്നായി 59 വിക്കറ്റാണ് ബുംറ ഇന്ത്യക്കായി വീഴ്ത്തിയത്. 6.67 ആണ് ഇക്കോണമി റേറ്റ്. 19 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റും 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും ബുംറയുടെ പേരിലുണ്ട്. 92 ഐപിഎല്ലില്‍ നിന്നായി 109 വിക്കറ്റുകളും ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.

ബുംറ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബുംറ. അഞ്ച് തവണ മുംബൈ കിരീടം നേടിയപ്പോഴും ബുംറയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിക്കാറില്ല. അതിനാല്‍ത്തന്നെ ഇരുവരും ബുംറയും ഷഹിന്‍ ഷാ അഫ്രീദിയും ഇതുവരെ ഒരുമിച്ച് കളിച്ചിട്ടില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ ഷഹിന്‍ ഷായും ബുംറയും ശക്തി തെളിയിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, February 27, 2021, 16:37 [IST]
Other articles published on Feb 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X