ബുംറ റിട്ടേണ്‍സ്... സ്റ്റാര്‍ പേസറെ ടീം ഇന്ത്യക്കൊപ്പം വിശാഖപട്ടണത്ത് കാണാം, പക്ഷെ കളിക്കില്ല
മുംബൈ: പരിക്കു കാരണം വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറ ടീമിലേക്കു മടങ്ങിയെത്തുന്നു. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു പേസര്‍. തുടര്‍ച്ചയായി മൂന്നു പരമ്പരകളിലാണ് ബുംറയ്ക്കു പരിക്കിനെ തുടര്‍ന്നു നഷ്ടമായത്. ഈ മൂന്നു പരമ്പരകളും നാട്ടില്‍ തന്നെയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു പേസറുടെ പിന്‍മാറ്റം. പിന്നീട് ബംഗ്ലാദശിനെതിരായ പരമ്പരയിലും ബുംറയ്ക്കു പുറത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരയുള്ള പരമ്പരയിലും ബുംറ കളിക്കുന്നല്ല. അതിനിടെ പരിക്കില്‍ നിന്നു മോചിതനായ താന്‍ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ നല്‍കി താരം പരിശീലന സെഷനിടയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.

ടീമിനൊപ്പം പരിശീലനം നടത്തും
ടീമിനൊപ്പം ഈ മാസം തന്നെ മടങ്ങിയെത്തുമെങ്കിലും ബുംറയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ ആരാധകര്‍ക്കു ഇനിയും കാത്തിരിക്കേണ്ടി വരും. വിന്‍ഡീസിനെതിരേ ഈ മാസം 18ന് വിശാഖപട്ടണത്തു നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പായിരിക്കും ബുംറ ടീമിനൊപ്പം ചേരുക. ടീമംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ ബുംറ പന്തെറിയുകയും ചെയ്യും. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്കെതിരേയെല്ലാം ബുംറ ബൗളിങില്‍ പരിശീലനം നടത്തും. താരത്തിന്റെ ഫിറ്റ്‌നസ് നിലവാരം കൂടി അളക്കുന്നതിനു വേണ്ടിയാണിത്.

മെഡിക്കല്‍ സംഘം നിരീക്ഷിക്കും
നിതിന്‍ പട്ടേലിനു കീഴിലുള്ള മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ബുംറ വിശാഖപട്ടണത്ത് നെറ്റ്‌സില്‍ പരിശീലനം നടത്തുക. എന്നാല്‍ 26 കാരനായ താരത്തിന്റെ മടങ്ങിവരവ് എപ്പോഴായിരിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ കോലി, രോഹിത് എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതിലൂടെ തന്റെ താളം വീണ്ടെടുക്കാനും ഒപ്പം പരിക്കില്‍ നിന്നും എത്രത്തോളം മോചിതനായെന്നു ബുംറയ്ക്കു മനസ്സിലാക്കാനും സാധിക്കും. ഇതിനു വേണ്ടിയാണ് ഇത്തരമൊരു പരിശീലന സെഷനില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂസിലാന്‍ഡ് പര്യടനം
വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയ്ക്കു ശേഷം ജനുവരിയില്‍ ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ഇതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തും. തുടര്‍ന്ന് ഇന്ത്യ ന്യൂസിലാന്‍ഡ് പര്യടനത്തിനായി തിരിക്കും. ഈ പര്യടനത്തില്‍ കളിച്ചു കൊണ്ടായിരിക്കും ബുംറ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പരിക്കു കാരണം വിശ്രമിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ന്യൂസിലാന്‍ഡ് പര്യടനത്തിലൂടെ മടങ്ങി വന്നേക്കുമെന്നു സൂചനകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications