Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളുടെ 'തലൈലാമ' ഇവിടെയുണ്ട്, ധോണിയുടെ സന്യാസി ലുക്ക് വൈറല്‍- ഏറ്റെടുത്ത് ആരാധകര്‍

1

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പതിന് തുടങ്ങാനിരിക്കെ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ പരസ്യം ശ്രദ്ധേയമാവുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയാണ് പരസ്യത്തില്‍ മുഖ്യ വേഷത്തിലുള്ളത്. തല മുണ്ഡനം ചെയ്ത് ഒരു സന്യാസിയുടെ ലുക്കിലാണ് അദ്ദേഹം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വിറ്ററിലൂടെ പങ്കുവച്ച ധോണിയുടെ ഫോട്ടോ പലരും ഏറ്റെടുത്തിരിക്കുകയാണ്. ഇളംനീല നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിച്ച് കാടിനകത്ത് മരത്തടിക്കു മേല്‍ ശാന്തനായി ധോണി ഇരിക്കുന്നതാണ് ഈ ഫോട്ടോയിലുള്ളത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ പലരും രസകരമായ തമാശകളോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യവീഡിയോ പുറത്തിറക്കുന്നതിനു മുമ്പായിരുന്നു ഈ ഫോട്ടോ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

2

ധോണി കളിക്കളത്തിന് അകത്ത് എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ ഒരു യൂസര്‍ പങ്കുവച്ചത്. ധോണി അകത്തും പുറത്തുമെന്ന് വേര്‍തിരിച്ചുകൊണ്ട് സിഎസ്‌കെ ജഴ്‌സിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയും മറുവശത്ത് സന്യാസി ലുക്കിലുള്ള ഫോട്ടോയും യൂസര്‍ നല്‍കിയിട്ടുണ്ട്.

3

മറ്റൊരു യൂസര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. റണ്‍റേറ്റ് രണ്ടിനു താഴെയാണ് ആവശ്യമെങ്കില്‍ ധോണി ഇങ്ങനെയാവും. റണ്‍റേറ്റ് ഒമ്പതിന് മുകലിലാവുമ്പോള്‍ ധോണി ഇത്രയും ശാന്തനായിരിക്കുമെന്നായിരുന്നു രണ്ടു ഫോട്ടോകള്‍ക്കുമൊപ്പമുള്ള ട്വീറ്റ്.

എന്റെ മുടി അവിടെയില്ല എന്ന അര്‍ഥമാക്കിക്കൊണ്ട് 'മൈ ഹെയര്‍ എയ്ന്റ് ദേര്‍' സിങ് ധോണിയെന്ന് മറ്റൊരു യൂസര്‍ ട്വിറ്റ് ചെയ്തു.

ഇതു 45ാമത്തെ ഓവറാണ്, എന്തെങ്കിലും ചെയ്യൂ, അപ്പോള്‍ ധോണിയുടെ ഭാവം എന്നായിരുന്നു ഫോട്ടോയൊപ്പം മറ്റൊരു യൂസര്‍ കുറിച്ചത്.

4

ഞങ്ങളുടെ തലൈലാമ ഇവിടെയുണ്ട്. നിങ്ങള്‍ക്കു ഇതു ഇഷ്ടമായോയെന്നായിരുന്നു ഒരു യൂസര്‍ ധോണിയുടെ പരസ്യവീഡിയോക്കൊപ്പം ട്വീറ്റ് ചെയ്തത്. ധോണിക്കു ആരാധകര്‍ നല്‍കിയ തലയെന്ന വിളിപ്പേരാണ് ഈ യൂസര്‍ തമാശരൂപേണ തലൈലാമായിയത്.

അതേസമയം, സിഎസ്‌കെയോടൊപ്പം നാലാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ധോണി പുതിയ സീസണിനു തയ്യാറെടുക്കുന്നത്. 2018ലായിരുന്നു സിഎസ്‌കെ അവസാനമായി ഐപിഎല്ലില്‍ ജേതാക്കളായത്. 2019ല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ സിഎസ്‌കെയ്ക്കു കാലിടറുകയായിരുന്നു. കഴിഞ്ഞ സീസണിലാവട്ടെ പ്ലേഓഫ് പോലും കാണാതെയാണ് സിഎസ്‌കെ പുറത്തായത്. ടൂര്‍ണമെന്റിന്റെ എല്ലാ സീസണിലും പ്ലേഓഫില്‍ കളിച്ച ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു.

ഇത്തവണ ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്.

Story first published: Monday, March 15, 2021, 13:22 [IST]
Other articles published on Mar 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+