IND vs ENG: മാന്‍ ഓഫ് ദി സീരീസ് ഇന്ത്യയുടെ 3 പേര്‍ക്കു മാത്രം! രണ്ടു പേര്‍ ഇപ്പോള്‍ ടീമില്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വീണ്ടുമൊരു ടി20 പരമ്പര നടക്കാനിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ചരിത്രമെടുത്താല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ മൂന്നു താരങ്ങള്‍ക്കു മാത്രമേ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടാനായിട്ടുള്ളൂവെന്നു കാണാം. ഇവരില്‍ രണ്ടു പേര്‍ ഇത്തവണ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്യുന്നുണ്ട്.

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമിന്റെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് നേരത്തേ ഇംഗ്ലണ്ടിനെതിരേ ഒരു ടി20 പരമ്പരയില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
അതേസമയം, അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ള താരങ്ങളുടെ ലിസ്റ്റെടുത്താല്‍ തലപ്പത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാണാം. 12 തവണയാണ് ടി20യില്‍ കോലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്ര തന്നെ തവണ മാന്‍ ഓഫ് ദി മാച്ചായി അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും കോലിക്കൊപ്പം തന്നെയുണ്ട്.

പാകിസ്താന്റെ മുന്‍ ക്യാപ്്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡി (11), നിവലില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ (10), പാകിസ്താന്‍ വെറ്ററന്‍ഡ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് (10) എന്നിവരാണ് കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ള മറ്റു താരങ്ങള്‍.
അതേസമയം, ടെസ്റ്റ് പരമ്പരയില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചുവരവ്. എന്നാല്‍ ടി20 പരമ്പരയില്‍ തീര്‍ത്തും വ്യത്യസ്തമായ ടീമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications