For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെറും മൂന്നു ബൗളര്‍മാര്‍? ധോണീ, ടീമിനെ തിരഞ്ഞെടുത്തത് ആരാണ്?- പതിറ്റാണ്ടിലെ ടീമിനെതിരേ ജാഫര്‍

ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്

ഐസിസിയുടെ പതിറ്റാണ്ടിലെ ടി20 ടീമിനെതിരേ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. കഴിഞ്ഞ ദിവസമാണ് എംഎസ് ധോണിയെ നായകനായി തിരഞ്ഞെടുത്ത് ഐസിസി ഈ പതിറ്റാണ്ടിലെ ടി20 ഇലവനെ പ്രഖ്യാപിച്ചത്. ബാറ്റിങിന് പ്രാമുഖ്യം നല്‍കിയുള്ളതായിരുന്നു ടീം. ഇലവനില്‍ മുന്‍നിര ബൗളര്‍മാര്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജാഫര്‍ ഇലവനെതിരേ രംഗത്തുവന്നത്. ട്വിറ്റിലൂടെയായിരുന്നു ടി20 ഇലവനെ ജാഫര്‍ കളിയാക്കിയത്. വെറും മൂന്നു മുന്‍നിര ബൗളര്‍മാര്‍ മാത്രമോ? ഹേയ് എംഎസ് ആരാണ് ഈ ടീമിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു ധോണിയുടെ ഫോട്ടോയ്‌ക്കൊപ്പം ജാഫര്‍ ട്വീറ്റ് ചെയ്തത്. ധോണി ഐസിസി ഇലവന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാലാണ് അദ്ദേഹത്തിന്റെ പേര് ജാഫര്‍ പരാമര്‍ശിച്ചത്.

1

നേരത്തേ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയും ഐസിസിയുടെ ടി20 ഇലവനെ വിമര്‍ശിച്ചിരുന്നു. മൂന്നു മുന്‍നിര ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയ തീരുമാനത്തെ തന്നെയായിരുന്നു ചോപ്രയും ചോദ്യം ചെയ്തത്. വെറും മൂന്നു മുന്‍നിര ബൗളര്‍മാരോ? ശരിക്കും? എന്നായിരുന്നു ചോപ്ര ട്വിറ്ററില്‍ കുറിച്ചത്. മൂന്നു ബൗളര്‍മാര്‍ മാത്രമുള്ള ടീമിനെ നയിക്കാന്‍ ധോണി വിസമ്മതിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പരിഹസിച്ചു.

ഐസിസിയുടെ പതിറ്റാണ്ടിലെ ടി20 ഇലവനെതിരേ ഇതിനകം പല ഭാഗങ്ങളില്‍ നിന്നു വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു. ഒരു പാകിസ്താന്‍ താരത്തെപ്പോലും ഉള്‍പ്പെടുത്താതിരുന്ന ഐസിസിയുടെ തീരുമാനത്തെ മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തറുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ഇതു ഐപിഎല്‍ ഇലവനാണോയെന്നു കളിയാക്കുകയും ചെയ്തിരുന്നു.

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്ക് എന്നിവരടക്കം മികച്ച ചില ടി20 താരങ്ങള്‍ക്കു ഐസിസി ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. അഞ്ചു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍, രണ്ടു ഓള്‍റൗണ്ടര്‍മാര്‍, മൂന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ (രണ്ടു പേസര്‍മാര്‍, ഒരു സ്പിന്നര്‍) എന്നിവരടങ്ങുന്നതായിരുന്നു ടീം ഘടന.

2

ഐസിസിയുടെ ടി20 ഇലവന്‍

രോഹിത് ശര്‍മ (ഇന്ത്യ), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), കരെണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), ലസിത് മലിങ്ക (ശ്രീലങ്ക).

Story first published: Monday, December 28, 2020, 19:03 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+