Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇയില്‍ ഓസ്‌ട്രേലിയ വിജയവഴിയില്‍, ടി-ട്വന്റിയില്‍ ആതിഥേയരെ തകര്‍ത്തു; പാകിസ്താന് മുന്നറിയിപ്പ്

അബുദാബി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ഓസ്‌ട്രേലിയ യുഎഇയ്‌ക്കെതിരായ ടി-ട്വന്റിയിലൂടെ വിജയവഴിയില്‍ തിരിച്ചെത്തി. ഏക ടി-ട്വന്റിയില്‍ ആതിഥേയരായ യുഎഇയെ ഏഴ് വിക്കറ്റിന് ഓസീസ് പരാജയപ്പെടുത്തുകയായിരുന്നു. പാകിസ്താനെതിരായ മൂന്ന് ടി-ട്വന്റി പരമ്പരയ്ക്കു മുമ്പുള്ള ഓസീസിന്റെ റിഹേയ്‌സല്‍ മല്‍സരം കൂടിയായിരുന്നു ഇത്. നാളെയാണ് പാകിസ്താനെതിരായ ടി-ട്വന്റി പരമ്പരയ്ക്ക് തുടക്കമാവുന്നത്.

മെസ്സിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല!! എല്ലാം വിഴുങ്ങി മറഡോണ... മെസ്സി ബെസ്‌റ്റെന്ന് ഇതിഹാസം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുത്തു. 41 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ഗുലാം ഷബ്ബറാണ് യുഎഇയുടെ ടോപ്‌സ്‌കോറര്‍. ഓസീസിനു വേണ്ടി നതാന്‍ കോര്‍ട്ടര്‍ നെയ്‌ലും ബില്ലി സ്റ്റാന്‍ലേക്കും രണ്ടു വീതവും ആന്‍ഡ്രു ടൈ ഒരു വിക്കറ്റും വീഴ്ത്തി.

australia

മറുപടിയില്‍ ഓപ്പണര്‍ ഡാരി ഷോര്‍ട്ടിന്റെ (68*) അര്‍ധസെഞ്ച്വറി മികവില്‍ 16.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് വിജയലക്ഷ്യം മറിക്കടക്കുകയായിരുന്നു. 53 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഷോര്‍ട്ടിന്റെ ഇന്നിങ്‌സ്. ആതിഥേയര്‍ക്കായി അമിര്‍ ഹയാത്ത് രണ്ടും ഇംറാന്‍ ഹയ്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഷോര്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Tuesday, October 23, 2018, 14:06 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+