Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രണ്ടു ദിവസം കൂടി പ്ലീസ്, ഇന്ത്യയെ മഴ രക്ഷിക്കട്ടെ!- ടീമിന് ട്രോളുകള്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ രണ്ടാംദിനം മഴയെ തുടര്‍ന്ന് നേരത്തേ കളി നിര്‍ത്തി വച്ചതിനു പിന്നാലെ ടീം ഇന്ത്യക്കു സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 369 റണ്‍സിന് മറുപടിയില്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 62 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 307 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു.

1

മികച്ച ഫോമില്‍ കളിച്ച രോഹിത് 44ഉം ഗില്‍ ഏഴും റണ്‍സെടുത്താണ് പുറത്തായത്. ചേതേശ്വര്‍ പുജാരയും (8) നായകന്‍ അജിങ്ക്യ രഹാനെയുമാണ് (2) ക്രീസില്‍. ഈ സഖ്യത്തിന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനായാല്‍ മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കു പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഗാബ ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്കു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താം. കാരണം ഇപ്പോള്‍ ഇന്ത്യയും ഓസീസും ഓരോ വിജയം വീതം നേടി 1-1ന് ഒപ്പമാണ്. നിലവിലെ ജേതാക്കളായതിനാല്‍ തന്നെ പരമ്പര സമനിലയിലായാലും ഇന്ത്യക്കു ട്രോഫിയുമായി മടങ്ങാം. ഇതേ തുടര്‍ന്നാണ് മഴ കളി തടസ്സപ്പെടുത്തിയതിനോടു പലരും സമൂഹമാധ്യമങ്ങളിലൂടെ തമാശരൂപേണ പ്രതികരിച്ചത്.

2

ട്വിറ്ററില്‍ വന്ന ചില രസകരമായ പ്രതികരണങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം-

ഇനി പ്രപഞ്ച ശക്തിക്കു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂവെന്നായിരുന്നു ഒരു ട്വീറ്റ്.

രണ്ടാം ദിനം മഴ കാരണം നേരത്തേ അവസാനിപ്പിച്ചിരിക്കുന്നു. രോഹിത് ശര്‍മയുടെ ഒരു മോശം ഷോട്ടിന് ഇന്ത്യക്കു വലിയ വില നല്‍കേണ്ടിവരും. 3, 4, 5 ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ നമുക്ക് ടെസ്റ്റ് സമനിലയിലാക്കാമെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

കാലാവസ്ഥാ പ്രവചനം നോക്കിയ ശേഷമാണ് ടീം ഇന്ത്യ ബ്രിസ്ബണിലേക്കു യാത്ര ചെയ്യാന്‍ സമ്മതിച്ചതെന്നു തോന്നുന്നതെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.
നിങ്ങള്‍ നന്നായി പോരാടുകയാണെങ്കില്‍ മഴ ദൈവങ്ങള്‍ പോലും രക്ഷയ്‌ക്കെത്തും. രണ്ടു ദിവസം കൂടി പ്ലീസെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

Story first published: Saturday, January 16, 2021, 15:50 [IST]
Other articles published on Jan 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+