For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്വാറന്റീന്‍ 36 മണിക്കൂര്‍ മാത്രം- ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ കന്നിയങ്കം മുതല്‍ കളിക്കും

ഇംഗ്ലണ്ടില്‍ പരമ്പര കളിച്ച ശേഷമാണ് ഇരുടീമുമെത്തിയത്

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിനു ആവേശം ഇരട്ടിയാക്കിക്കൊണ്ട് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ സാന്നിധ്യം ആദ്യ മല്‍സരം മുതല്‍ ഉറപ്പായി. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള കന്നിയങ്കത്തില്‍ തന്നെ ഇരുടീമുകളുടെയും ഇംഗ്ലണ്ട്, ഓസീസ് താരങ്ങളുണ്ടാവും. നേരത്തേ യുഎഇയിലെ ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇംഗ്ലണ്ട്, ഓസീസ് ടീമുകളിലെ താരങ്ങളുടെ സാന്നിധ്യം വൈകിപ്പിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ക്വാറന്റീന്‍ കാലാവധി 36 മണിക്കൂറാക്കി ചുരുക്കിയതോടെയാണ് ഇരു ടീമുകളിലെയും താരങ്ങള്‍ക്കു ആശ്വാസമായത്. ഇംഗ്ലണ്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ രണ്ടു ടീമുകളിലെയും കളിക്കാര്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിയിരുന്നു.

IPL 2020: Aussie And English Cricketers Arrived in UAE | Oneindia Malayalam
1

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളില്‍ നിന്നായി ആകെ 21 താരങ്ങളാണ് ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഇറങ്ങുന്നത്. യുകെയില്‍ നിന്നും നേരിട്ടാണ് താരങ്ങള്‍ യുഎഇയില്‍ വിമാനമിറങ്ങിയത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ വ്യാഴാഴ്ച യുഎഇ സമയം വൈകീട്ടോടെയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവിടെയെത്തിയത്. വാര്‍ണറുള്‍പ്പെടെ മറ്റു താരങ്ങളും പിപിഎ കിറ്റുകള്‍ ധരിച്ചായിരുന്നു പുറത്തേക്ക് വന്നത്.

താരങ്ങളെല്ലാം ദുബായില്‍ കൊവിഡ് ടെസ്റ്റിനു വിധേയരാവും. ടെസ്റ്റിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇയോന്‍ മോര്‍ഗന്‍, ടോം ബാന്റണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ അബുദാബിയിലേക്കു തിരിക്കും. കാരണം ഇവിടെയാണ് കെകെആര്‍ ടീം ക്യാംപ് ചെയ്യുന്നത്. കെകെആറും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മാത്രമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. മറ്റു ടീമുകളെല്ലാം ദുബായിലാണ്.

ഐപിഎല്ലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ യുഎഇയിലെത്തിയിരുന്നു. ഇവിടുത്തെ പ്രാദേശിക അധികാരികളുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആറു ദിവസസത്തെ ക്വാറന്റീന്‍ 36 മണിക്കൂറായി ഇളവ് ചെയ്തു ലഭിച്ചത്. ഇത് എട്ടു ഫ്രാഞ്ചൈസികള്‍ക്കും മുതല്‍ക്കൂട്ടാവുകയും ചെയ്തു.

Story first published: Friday, September 18, 2020, 8:49 [IST]
Other articles published on Sep 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+