ടി20 ലോകകപ്പ്: ടീം ഇന്ത്യയില്‍ ഒരു സര്‍പ്രൈസ് താരം ഉറപ്പ്!! വെളിപ്പെടുത്തി കോലി, സൂചന ഇങ്ങനെ...

ഇന്‍ഡോര്‍: ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യക്ക് ഇനിയുള്ള ഓരോ മല്‍സരങ്ങളും. പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ ഇന്ത്യ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പടയൊരുക്കം നടത്തുന്നത്.
ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രപൈസ് താരമുണ്ടാവുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ വിരാട് കോലി. ശ്രീലങ്കയ്‌ക്കെതിരേ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തിലെ തകര്‍പ്പന്‍ ജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

മികച്ച പേസ് നിര
ഇന്ത്യക്കു ഇപ്പോള്‍ മികച്ച പേസ് നിരയുണ്ടെന്നു കോലി ചൂണ്ടിക്കാട്ടി. ലങ്കയ്‌ക്കെതിരേ മിന്നുന്ന പ്രകടനത്തോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയ യുവ പേസര്‍ നവദീപ് സെയ്‌നിയെ അദ്ദേഹം പ്രശംസിച്ചു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പ്രസിധ് കൃഷ്ണയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് അദ്ദേഹത്തിനുള്ളത്.
ഒരുപോലെയുള്ള ബൗളിങ് മികവുള്ള താരങ്ങളെ കണ്ടെത്തണം. അതില്‍ നിന്നും സീനിയര്‍ ആയ കളിക്കാരനെയാണ് ടീമിലുല്‍പ്പെടുത്തുകയെന്നും കോലി വ്യക്തമാക്കി.

ഒരു സര്‍പ്രൈസ് താരം
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഒരു സര്‍പ്രൈസ് താരത്തെ പ്രതീക്ഷിക്കാം. മികച്ച പേസും ബൗണ്‍സുമുള്ള ഒരു താരം തന്നെയായിരിക്കും അത്. ആരായിരിക്കും ഈ കളിക്കാരനെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോലി പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ് പ്രസിധ്. എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കാവുന്ന ഒരു പിടി ബൗളര്‍മാര്‍ നമുക്കുണ്ടെന്നത് ഭാഗ്യം തന്നെയാണ്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ നിരവധി ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

സെയ്‌നിയുടെ ആത്മവിശ്വാസം വര്‍ധിച്ചു
ഏകദിനത്തിലും സെയ്‌നി ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞു. ടി20യില്‍ താരം കൂടുതല്‍ ആത്മവിശ്വാസം നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ മല്‍സരം കഴിയുന്തോറും സ്വയം കയറൂരി വിടുകയാണ് സെയ്‌നി. ഇതേ തുടര്‍ന്നാണ് ഇത്രയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത്.
മികച്ച വേഗത്തില്‍ ബൗണ്‍സറുകളും യോര്‍ക്കറുകളുമെറിഞ്ഞ് സെയ്‌നി വിക്കറ്റുകള്‍ വീഴ്ത്തുന്നത് വലിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഇതു നല്ലൊരു സൂചനയാണെന്നും കോലി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications