17 ഇന്നിങ്‌സ്, 1111 റണ്‍സ്! ഓപ്പണറായതോടെ രോഹിത് ടെസ്റ്റിലെ 'നാട്ടുരാജാവ്', നോക്കാം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണിങിലേക്കു വന്നതിനു ശേഷം ഗംഭീര പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിക്കൊണ്ടിരിക്കുന്നത്. റണ്‍സ് വാരിക്കൂട്ടി ഈ റോള്‍ ഹിറ്റ്മാന്‍ ശരിക്കും ആഘോഷിക്കുകയാണ്. വര്‍ഷങ്ങളോളം വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ മധ്യനിരയില്‍ കളിച്ചുകൊണ്ടിരുന്ന രോഹിത് ടീമിന് അകത്തും പുറത്തുമായി ഏറെക്കാലം തുടര്‍ന്നു.
ടെസ്റ്റ് രോഹിത്തിനു വഴങ്ങില്ലെന്നു എല്ലാവരും ഇതോടെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വിരാട് കോലി ക്യാപ്റ്റനും രവി ശാസ്ത്രി കോച്ചുമായിരിക്കെയാണ് രോഹിത്തിനെ ടെസ്റ്റിലു ംഓപ്പണറാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ഇതു ടെസ്റ്റില്‍ അദ്ദേഹത്തെക്കുറിച്ച് നേരത്തേയുണ്ടായിരുന്ന ധാരണകള്‍ തകര്‍ത്തെറിയുകയും ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അതേ പ്രകടനം റെഡ് ബോളിലും ഓപ്പണറായി രോഹിത് ആവര്‍ത്തിക്കുകയായിരുന്നു.
ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വമ്പന്‍ ജയം കൊയ്ത നാഗ്പൂര്‍ ടെസ്റ്റിലും ഓപ്പണറായി അദ്ദേഹം മിന്നിച്ചു. 120 റണ്‍സുമായി രോഹിത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ നായകനായും രോഹിത് മാറിയിരുന്നു. ഓപ്പണറായതിനു ശേഷം നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം നമുക്ക് പരിശോധിക്കാം.

വാരിക്കൂട്ടിയത് 1,111 റണ്‍സ്
ഓപ്പണറായി നാട്ടില്‍ ഇതുവരെ 12 ടെസ്റ്റുകളിലായി 17 ഇന്നിങ്‌സുകളിലാണ് രോഹിത് ശര്‍മ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും അദ്ദേഹം 1,111 റണ്‍സ് ഇതിനകം വാരിക്കൂട്ടുകയും ചെയ്തു. 69.43 എന്ന ഉജ്ജ്വല ശരാശരിയിലാണിത്.നാട്ടില്‍ കളിച്ച ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഇതുവരെ ഹിറ്റ്മാന്‍ ഡെക്കായിട്ടില്ലെന്നതു എടുത്തു പറയേണ്ട കാര്യമാണ്.
മാത്രമല്ല വെറും രണ്ടിന്നിങ്‌സുകളിലാണ് ഒറ്റയക്ക സ്‌കോറില്‍ പുറത്തായത്. ഒരു ഡബിള്‍ സെഞ്ച്വറിയും നാലു സെഞ്ച്വറികളും നാട്ടില്‍ രോഹിത് ഓപ്പണറായി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. കൂടാതെ ഒരു തവണ ഫിഫ്റ്റിയും നേടി. ഒരിന്നിങ്‌സില്‍ നോട്ടൗട്ടായി ക്രീസില്‍ തുടരുകയും ചെയ്തു.

ഉയര്‍ന്ന സ്‌കോര്‍ 212
ടെസ്റ്റ് ഓപ്പണറായി നാട്ടില്‍ രോഹിത് ശര്‍മയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 212 റണ്‍സാണ്. നാട്ടിലെ നാലാമത്തെ ഇന്നിങ്‌സില്‍ തന്നെയായിരുന്നു ഈ നേട്ടം. 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഹിറ്റ്മാന്‍ ഷോ.
അന്നു ആദ്യ ഇന്നിങ്‌സില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളിനെ (10) തുടക്കത്തില്‍ നഷ്ടമായെങ്കിലും രോഹിത് ഡബിളുമായി ടീമിനെ വലിയ ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 255 ബോളുകള്‍ നേരിട്ട അദ്ദേഹം 28 ഫോറും ആറു സിക്‌സറുമടിച്ചു.
നാലു സെഞ്ച്വറികളാണ് നാട്ടില്‍ ഓപ്പണറായി രോഹിത് ഇതിനകം നേടിയിരിക്കുന്നത്. 176, 161, 127, 120 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ടെസ്റ്റ് ഓപ്പണറായി നാട്ടില്‍ കളിച്ച ആദ്യ രണ്ട് ഇന്നിങ്‌സുകളിലാണ് 176, 127 എന്നീ സ്‌കോറുകള്‍ ഹിറ്റ്മാന്‍ നേടിയത്. 14, 6, 21, 6, 12, 26, 66, 25*, 49, 29, 15, 46 എന്നിങ്ങനെയാണ് നാട്ടിലെ ബാക്കിയുള്ള ഇന്നിങ്‌സുകളിലെ പ്രകടനം.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

മികച്ച ഇന്നിങ്‌സുകളിലൊന്ന്
ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ സമാപിച്ച ടെസ്റ്റില്‍ രോഹിത് ശര്‍മ കാഴ്ചവച്ചത്. ഇന്ത്യയുടെ ടോപ് സിക്‌സിലെ മറ്റുള്ളവരെല്ലാം ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായപ്പോള്‍ രോഹിത് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
നങ്കൂരമിട്ടു കളിച്ച അദ്ദേഹം മോശം ബോളുകളെ പ്രഹരിക്കാനും മറന്നില്ല. 212 ബോളുകളില്‍ നേരിട്ട രോഹിത് 15 ബൗണ്ടറിയും രണ്ടു സിക്‌സറുകളുമടിക്കുകയും ചെയ്തു.ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 400 റണ്‍സിലെത്തിക്കുകയും 223 റണ്‍സിന്റെ മികച്ച ലീഡിലെത്തിക്കുകയം ചെയ്തതില്‍ രോഹിത്തിന്റെ ഇന്നിങ്‌സിനു സുപ്രധാന പങ്കുണ്ട്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ വെറും 91ന് ഓള്‍ഔട്ടാവുകയും ചെയ്തു. ഇന്നിങ്‌സിന്റെയും 132 റണ്‍സിന്റയും വമ്പന്‍ ജയമാണ് ടെസ്റ്റില്‍ ഇന്ത്യ കൈക്കലാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications