ബുംറ കിടുവാണ്, ഒരു കാര്യം ശ്രദ്ധിച്ചാല്‍ വേറെ ലെവലാവാം! ചോപ്രയുടെ ഉപദേശം ഇങ്ങനെ
ഇന്ത്യയുടെ സ്റ്റാര്‍ പേസറും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളുമായ ജസ്പ്രീത് ബുംറയ്ക്കു ഒളിംപ്യനും ജാവ്‌ലിന്‍ ത്രോയിലെ സൂപ്പര്‍ താരവുമായ നീരജ് ചോപ്രയുടെ നിര്‍ണായക ഉപദേശം. തന്റെ ഫേവറിറ്റ് ബൗളര്‍ ബുംറയാണന്നു തുറന്നു പറഞ്ഞ ചോപ്ര വ്യത്യസ്തമായ ബൗളിങ് ആക്ഷനെയും പ്രശംസിച്ചു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയായിരുന്നു ബുംറയെക്കുറിച്ചും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നേരിട്ടു കണ്ട അനുഭവത്തെക്കുറിച്ചും ചോപ്ര മനസ്സ്തുറന്നത്.
ജസ്പ്രീത് ബുംറയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ഏറെ ആകര്‍ഷിച്ചത്. പക്ഷെ ബുംറ തന്റെ റണ്ണപ്പിന്റെ ദൈര്‍ഘ്യം കുറച്ചു കൂടി വര്‍ധിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അതു ബൗളിങിന്റെ വേഗതയും വര്‍ധിപ്പിക്കുമെന്നും നീരജ് ചോപ്ര ഉപദേശിക്കുന്നു. ബൗളര്‍മാര്‍ എങ്ങനെയാണ് വേഗത മെച്ചപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് ജാവ്‌ലിന്‍ ത്രോ താരങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജാവ്‌ലില്‍ ത്രോ താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ സ്ഥിരമായി ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമുണ്ട്. അതു ബൗളര്‍മാരെക്കുറിച്ചാണ്. നിലവിലെ റണ്ണപ്പിനേക്കാള്‍ അല്‍പ്പം പിറകില്‍ നിന്നും ഓടി തുടങ്ങിയാല്‍ എങ്ങനെ ബൗളര്‍മാര്‍ക്കു ബൗളിങിലെ വേഗത വര്‍ധിപ്പിക്കാമെന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും നീരജ് ചോപ്ര പറയുന്നു.
ജാവ്‌ലിന്‍ ത്രോ കഴിഞ്ഞാല്‍ ക്രിക്കറ്റിന്റെ വലിയ ആരാധകന്‍ കൂടിയാണ് ചോപ്ര. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പങ്കുവച്ച റാപ്പിഡ് ഫയര്‍ വീഡിയോയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട രസരകരമായ ചില ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. ബാറ്ററാണോ, ബൗളറാണോയെന്ന ചോദ്യത്തിന് താന്‍ നന്നായി ബാറ്റ് ചെയ്യാറുണ്ടെന്നായിരുന്നു ചോപ്ര തുറന്നു പറഞ്ഞത്. ബാറ്റിങ് നന്നായി ചെയ്യാറുണ്ടായിരുന്നു. ബൗള്‍ ചെയ്യാന്‍ എന്നോടു ആവശ്യപ്പെട്ടാല്‍ അതും ചെയ്തിരുന്നു. കൂടാതെ നന്നായി ഫീല്‍ഡിങും ചെയ്തിരുന്നുവെന്നാണ് ചോപ്ര വെളിപ്പെടുത്തിയത്.
ഏറ്റവും സ്റ്റൈലിഷായ ക്രിക്കറ്റര്‍ ആരാണെന്ന ചോദ്യത്തിനു മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ പേരായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശ്രേയസ് അയ്യരുടെ സ്‌നീക്കേഴ്‌സും വസ്ത്രങ്ങളുമെല്ലാം വളരെ മികച്ചതാണ്. നന്നായി ഡ്രസ് ചെയ്യുന്ന താരമാണ് ശ്രേയസെന്നും ചോപ്ര വ്യക്തമാക്കി. യുവ ബാറ്റിങ് സെന്‍സേഷനും ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശുഭ്മന്‍ വളരെ സ്റ്റൈലിഷായി കാണപ്പെടുന്ന ക്രിക്കറ്ററാണ്. കൂടാതെ വിരാട് ഭായിയും (കോലി) ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നവ താരമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബുംറയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷം അദ്ദേഹം ചെറിയ ബ്രേക്കിലാണ്. ലോകകപ്പില്‍ മുഹമ്മദ് ഷമിക്കൊപ്പം ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായിരുന്നു ബുംറ. 11 മല്‍സരങ്ങളില്‍ നിന്നും 4.06 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഷമി (24 വിക്കറ്റ്) കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും ബുംറയായിരുന്നു.
ലോകകപ്പിനു ശേഷം ഇപ്പോള്‍ സമാപിച്ച ഓസ്ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. ഈയാഴ്ച അവസാനത്തോടെ ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ പരമ്പരകളിലും ബുംറ കളിക്കില്ല. മൂന്നു വീതം മല്‍സരങ്ങളുടെ ടി20, ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമമാണ്. അതിനു ശേഷമുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ബുംറ ഇനി ഇന്ത്യക്കു വേണ്ടി കളിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications