Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അശ്വിനെ എറിഞ്ഞു കുഴക്കി ഇംഗ്ലീഷുകാര്‍! ഇങ്ങനെയൊരു പരീക്ഷണം ഇതാദ്യം

ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ എറിഞ്ഞ് കുഴക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍. സ്വന്തം ബൗളിങ് റെക്കോര്‍ഡ് തന്നെ ഇതോടെ അശ്വിനു തിരുത്തേണ്ടി വരികയും ചെയ്തു. ടെസ്റ്റ് കരിയറില്‍ അശ്വിന്‍ ഏറ്റവുമധികം ഓവറുകള്‍ ബൗള്‍ ചെയ്ത ഇന്നിങ്‌സായി ഇതു മാറിയിരിക്കുകയാണ്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഇതിനു വേണ്ടി അശ്വിനു ബൗള്‍ ചെയ്യേണ്ടിവന്നത് 55.1 ഓവറുകളാണ്. അഞ്ചു മെയ്ഡനടക്കം 146 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ദൈര്‍ഘ്യമേറിയ ടെസ്റ്റ് കരിയറില്‍ അശ്വിന് മുമ്പൊരിക്കലും അശ്വിന് ഇത്രയും ഓവറുകള്‍ ഒരിന്നിങ്‌സില്‍ ബൗള്‍ ചെയ്യേണ്ടി വന്നിട്ടില്ല.

1

2011-12ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ 53 ഓവറുകള്‍ എറിഞ്ഞതായിരുന്നു അശ്വിന്റെ നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് 10 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം പഴങ്കഥയാക്കിയിരിക്കുന്നത്. ചെന്നൈ ടെസ്റ്റില്‍ അന്നത്തേതിനേക്കാള്‍ രണ്ടോവറും ഒരു ബോളും അശ്വിനു എറിയേണ്ടി വന്നു.

2018-19ലെ ഓസീസ് പര്യടനത്തില്‍ അശ്വിന്‍ ഒരിന്നിങ്‌സില്‍ 52.5 ഓവറും 2012-13ല്‍ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരേ 52.3 ഓവറും 2011-12ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 52.1 ഓവറും അദ്ദേഹം ബൗള്‍ ചെയ്തിരുന്നു. അശ്വിന്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്ത അഞ്ചു ടെസ്റ്റുകള്‍ നോക്കിയാല്‍ മൂന്നും ഇന്ത്യയില്‍ വച്ച് നടന്നതാണെന്നു കാണാം. ശേഷിച്ച രണ്ടെണ്ണം ഓസ്‌ട്രേലിയയിലുമാണ്.

അതേസമയം, ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇന്നിങ്‌സ് തോല്‍വി നേരിടുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 578 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. നായകന്‍ ജോ റൂട്ടിന്റെ (218) ഡബിള്‍ സെഞ്ച്വറിയും ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ടിനു കരുത്താവുകയായിരുന്നു.

മറുപടി ബാറ്റിങില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്. നാലു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇനിയും 321 റണ്‍സ് കൂടി വേണം. രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29), ചേതേശ്വര്‍ പുജാര (73), നായകന്‍ വിരാട് കോലി (11), അജിങ്ക്യ രഹാനെ (1), റിഷഭ് പന്ത് (91) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ആറു വിക്കറ്റുകളില്‍ നാലും ഇംഗ്ലീഷ് സ്പിന്നര്‍ ഡോം ബെസ്സിനാണ്.

Story first published: Sunday, February 7, 2021, 18:07 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+