Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മികച്ച ക്യാപ്റ്റന്‍, രണ്ടു സംഭവങ്ങള്‍ ഇതു തെളിയിച്ചു- അശ്വിന്‍

വിരാട് കോലിയുടെ ബാറ്റിങിനെക്കുറിച്ച് ആര്‍ക്കും പരാതികളോ, പോരായ്മകളോ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെപ്പറ്റി സമ്മിശ്ര അഭിപ്രായമാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ കോലി അത്ര പോരെന്നും രോഹിത് ശര്‍മയാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഐപിഎല്ലില്‍ ഇരുവരുടെയും പ്രകടനമാണ് ഉദാഹരണമായി ഇവര്‍ പരാമര്‍ശിക്കുന്നത്.

വിരാട് വ്യത്യസ്തന്‍

ചില നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ വിരാട് തീര്‍ത്തും വ്യത്യസ്തനാണെന്നു അശ്വിന്‍ വ്യക്തമാക്കി. കോലി ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ എവേ ടൂര്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. അന്നു ഗല്ലെയില്‍ നടന്ന ടെസ്റ്റില്‍ മികച്ച ബൗളിങായിരുന്നു ഞാന്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ സ്വപ്‌നം കണ്ടതുപോലെയൊക്കെ അന്നു പന്തെറിയാന്‍ കഴിഞ്ഞിരുന്നു. ആഗ്രഹിച്ച, ആഗ്രഹിച്ചയിടച്ച് പന്ത് പിച്ച് ചെയ്യുകയും വിക്കറ്റുകള്‍ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്തു.
അന്നു കോലിയുടെ ഒരു തീരുമാനം ശരിക്കും തന്നെ അദ്ഭുതപ്പെടുത്തിയതായും ഒടുവില്‍ കോലി ആഗ്രഹിച്ചു പോലെ തന്നെ സംഭവിച്ചുവെന്നും അശ്വിന്‍ വ്യക്തമാക്കി.

ഫീല്‍ഡിങിലെ മാറ്റം

ലങ്കയ്ക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ ജെഹാന്‍ മുബാറക്ക് ക്രീസിലെത്തി. പോയിന്റ്, കവര്‍, എക്‌സ്ട്രാ കവര്‍, മിഡ് ഓഫ്, മിഡ് ഓണ്‍, സ്‌ക്വയര്‍ ലെഗ് എന്നീവിടങ്ങളിലെല്ലാം എന്റെ ഓവറില്‍ കോലി ഫീല്‍ഡര്‍മാരെ നിര്‍ത്തി. സ്വാഭാവികമായും സ്ലിപ്പ് ഗല്ലി, സില്ലി പോയിന്റ് എന്നിവിടങ്ങൡും ഫീല്‍ഡര്‍മാരുണ്ടായിരുന്നു.
കവറിലുണ്ടായിരുന്ന ഒരാളെ കോലി ലെഗ് സ്ലിപ്പിലേക്കു മാറ്റി. ആഷ് നിങ്ങള്‍ക്കു ഷോര്‍ട്ട് ലെഗ്ഗില്‍ ഒരാളെ വേണമെന്നു കോലി പറഞ്ഞു. അപ്പോള്‍ ലെഗ് സ്ലിപ്പിനെ ഷോര്‍ട്ട് ലെഗ്ഗിലേക്കു മാറ്റാമെന്ന് ഞാന്‍ പറഞ്ഞു. പറ്റില്ലെന്നു വ്യക്തമാക്കിയ കോലി കവറിലെ ഫീല്‍ഡറെ നീക്കുകയും ചെയ്തു. കവര്‍ ഓപ്പണര്‍ ആയതിനാല്‍ തന്നെ കാരം ബോള്‍ എറിയാന്‍ കോലി ആവശ്യപ്പെട്ടു. എന്നാല്‍ പന്ത് വളരെ നന്നായി ബാറ്റിലേക്കു വരുന്നുണ്ടെന്നും കവറില്‍ ഫീല്‍ഡര്‍ വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നും നിങ്ങള്‍ എങ്ങനെ വേണമെങ്കിലും ബൗള്‍ ചെയ്‌തോളൂയെന്നും കോലി വ്യക്തമാക്കി. വിരാട്, ബാറ്റ് ചെയ്യുന്നയാള്‍ ഇടംകൈയനാള്, നമുക്ക് കവറില്‍ ആരുമില്ലെന്ന് കോലിയെ വീണ്ടും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ബൗണ്ടറി നേടിയാലും നിങ്ങള്‍ അസ്വസ്ഥനാവേണ്ടെന്നും പന്തെറിയൂവെന്നും കോലി വീണ്ടും നിര്‍ദേശിച്ചു. ഒട്ടും തൃപ്തനല്ലാതെയാണ് അടുത്ത ബൗള്‍ ചെയ്തത്. അവിശ്വസനീയമെന്നു പറയട്ടെ മുബാറക്ക് നേരെ ഷോര്‍ട്ട് ലെഗ്ഗിലേക്കാണ് ഷോട്ട് പായിച്ചത്. ഫീല്‍ഡര്‍ അതു പിടികൂടുകയും ചെയ്തതായി അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡ് പര്യടനം

ഇന്ത്യ അവസാനമായി കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റിലും കോലിയുടെ ഒരു നിര്‍ദേശം തനിക്കു വിക്കറ്റ് സമ്മാനിച്ചതായി അശ്വിന്‍ പറയുന്നു. സ്പിന്നര്‍മാര്‍ക്കു അത്ര സഹായം ലഭിച്ച പിച്ചായിരുന്നില്ല അതെന്നും എന്നാല്‍ കോലിയുടെ പ്ലാനാണ് തനിക്കു വിക്കറ്റ് നേടിത്തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പന്ത് അത്ര നന്നായി സ്പിന്‍ ചെയ്തിരുന്നില്ല. സ്‌ട്രൈക്ക് നേരിട്ടത് ഹെന്റി നിക്കോള്‍സായിരുന്നു. ഓവര്‍ ദി സ്റ്റംപായിരുന്നു ഞാന്‍ ബൗള്‍ ചെയ്തത്. താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കാമെന്നും കണക്കുകൂട്ടി. തുടര്‍ന്ന് എറൗണ്ട് ദി സ്റ്റംപും പരീക്ഷിച്ചെങ്കിലും പന്ത് പ്രതീക്ഷിച്ച പോലെ സ്പിന്‍ ചെയ്യുന്നില്ലെന്നു മനസ്സിലായി. മാത്രമല്ല നിക്കോള്‍സ് അനായാസം ഷോട്ടുകളും കളിച്ചു. തുടര്‍ന്ന് കവറിലെ ഫീല്‍ഡറെ ഗള്ളിയിലേക്കു കോലി മാറ്റി. ഗള്ളിയിലേക്കു തന്നെ ഷോട്ട് കളിച്ച നിക്കോള്‍സിനെ താന്‍ പുറത്താക്കുകയും ചെയ്തു.
എന്തുകൊണ്ടായിരുന്നു ഫീല്‍ഡറെ അന്നു ഗള്ളിയിലേക്കു മാറ്റിയതെന്നു കോലിയോട് പിന്നീട് ചോദിച്ചിരുന്നു. പന്ത് നന്നായി സ്പിന്‍ ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മിഡ് വിക്കറ്റിലേക്ക് ഷോട്ട് പോവാന്‍ സാധ്യത കൂടുതലാണ്. പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ബൗള്‍ഡാവുകയും ചെയ്യും. ഇതായിരുന്നു ഈ നീക്കത്തിന് തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു കോലിയുടെ മറുപടി. അങ്ങനെയൊരു കാര്യം തന്റെ മനസ്സിലേക്കു വന്നില്ല. എന്നാല്‍ സ്വയം ബാറ്റ്‌സ്മാന്‍ കൂടിയായ കോലി ആ സന്ദര്‍ഭത്തില്‍ ഇതു ഊഹിച്ചെടുക്കുകയായിരുന്നുവെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 18, 2020, 16:01 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+