Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിനെ 'പഞ്ഞിക്കിട്ട' ടെയ്‌ലര്‍- മൂന്ന് സിക്‌സ്, രണ്ടു ഫോര്‍, ഒരോവറില്‍ വാരിക്കൂട്ടിയത് 28 റണ്‍സ്!

ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ബാറ്റര്‍മാരുടെ ഏറ്റവും വലിയ പേടിസ്വപ്‌നങ്ങളിലൊന്നായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. അദ്ദേഹത്തിന്റെ ബൗളിങ് റണ്ണപ്പ് കാണുന്നതോടെ തന്നെ ക്രീസിലുള്ള ബാറ്റര്‍മാരുടെ ധൈര്യം പകുതി ചോര്‍ന്നിട്ടുണ്ടാവും. ഇതിനു പിന്നാലെയാവും അക്തറിന്റെ കൈയില്‍ നിന്നും തീയുണ്ട കണക്കെ ബോള്‍ കുതിച്ചെത്തുക. മികച്ച സാങ്കേതികത്തികവും ധൈര്യവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ബോളുകള്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ ഒരു ബാറ്റര്‍ക്കു സാധിക്കൂ. അക്തറിന്റെ ബോളിന്റെ വേഗം മുതലാക്കി ഷോട്ടുകള്‍ പായിച്ചിരുന്ന ചുരുക്കം ബാറ്റര്‍മാരും അക്കാലത്തുണ്ടായിരുന്നു.

1

ഒരുപക്ഷെ അക്തര്‍ ജീവിതകാലത്തൊരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങളിലൊന്നായിരിക്കും 2011ലെ ഏകദിന ലോകകപ്പില്‍ ന്യസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ റോസ് ടെയ്‌ലറില്‍ നിന്നേറ്റ പ്രഹരം. ഒരൊറ്റ ഓവറില്‍ തന്നെ അക്തറിനെ ടെയ്‌ലര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ഒരോവറില്‍ 28 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

2

ശ്രീലങ്കയിലെ പെല്ലെക്കെലെയിലായിരുന്നു 2011 മാര്‍ച്ച് എട്ടിനു ന്യൂസിലാന്‍ഡും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ഗ്രൂപ്പ് എ മല്‍സരം കൂടിയായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയും പാകിസ്താനെ ഇതിഹാസ ഓള്‍റൗണ്ടറായിരുന്ന ഷാഹിദ് അഫ്രീഡിയുമായിരുന്നു നയിച്ചത്. ടോസിനു ശേഷം കിവി നായകന്‍ വെറ്റോറി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കിവീസ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 302 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. നാലാമനായി ഇറങ്ങിയ ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ടീമിനെ വമ്പന്‍ സ്‌കോറിലത്തിച്ചത്. 124 ബോളില്‍ എട്ടു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 131 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.

3

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 47ാമത്തെ ഓവറിലാണ് ഷുഐബ് അക്തറിനെ നായകന്‍ അഫ്രീഡി പന്തേല്‍പ്പിച്ചത്. അതുവരെ എട്ടോവറില്‍ 42 റണ്‍സിന് ഒരു വിക്കറ്റെന്ന മികച്ച ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പക്ഷെ ടെയ്‌ലറുടെ പ്രഹരം അക്തറിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് അക്തറിനെ ടെയ്‌ലര്‍ വരവേറ്റത്. ഫുള്‍ടോസ് ബോള്‍ പോയിന്റിനു മുകളിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു.

4

ഷുഐബ് അക്തറിന്റെ അടുത്ത ബോളും ഫുള്‍ ടോസ് തന്നെ. യോര്‍ക്കറിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ഫുള്‍ടോസില്‍ കലാശിച്ചത്. റോസ് ടെയ്‌ലര്‍ ഇതു നന്നായി മുതലെടുക്കുകയും ചെയ്തു. ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയാണ് അതു സിക്‌സറിലേക്കു പറന്നത്.

5

ടെയ്‌ലര്‍ക്കു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. 141.1. kph വേഗതയില്‍ വീണ്ടുമൊരു ഫുള്‍ ടോസ്. നന്ദി പറഞ്ഞു കൊണ്ട് ടെയ്‌ലര്‍ അതിനെയും സിക്‌സറിലേക്കു നയിച്ചു. ഡീപ്പ് മിഡ് വിക്കറ്റ് ബൗണ്ടറിക്കു മുകളിലൂടെയായിരുന്നു ഇത്.
അടുത്ത ബോള്‍ വൈഡായി മാറി. നാലാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. അഞ്ചാമത്തേത് വീണ്ടും ബൗണ്ടറിയിലേക്ക്. കവറിനു മുകളിലൂടെയായിരുന്നു പന്ത് ബൗണ്ടറിയിലേക്കു പാഞ്ഞത്.

6

അടുത്ത ബോള്‍ വൈഡ്. ആറാമത്തെ ബോളില്‍ ടെയ്‌ലര്‍ വീണ്ടുമൊരു സിക്‌സറടിച്ചു. ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ പുള്‍ ഷോട്ട് പായിച്ചായിരുന്നു സിക്‌സ്. ഇതോടെ ടെയ്‌ലര്‍ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഈ സെഞ്ച്വറിയെന്നത് മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ച്വറി നേടിയ ആദ്യ ന്യൂസിലാന്‍ഡ് താരമായും ടെയ്‌ലര്‍ അന്നു മാറിയിരുന്നു.

ഒമ്പതോവറില്‍ 70 റണ്‍സിന് ഒരു വിക്കറ്റാണ് അക്തറിനു ലഭിച്ചത്. അദ്ദേഹത്തിന്റെ അവസാന ഓവര്‍ ചെയ്യിച്ചതുമില്ല. മല്‍സരത്തില്‍ 110 റണ്‍സിനു പാകിസ്താനെ ന്യൂസിലാന്‍ഡ് കെട്ടുകെട്ടിച്ചു. 302 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ അവര്‍ വെറും 192ന് ഓള്‍ഔട്ടായി.

Story first published: Monday, March 7, 2022, 19:56 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+