Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 വെടിക്കെട്ടിന് പിന്നില്‍ യുവിയല്ല!! ക്രെഡിറ്റ് മറ്റൊരാള്‍ക്ക്, തുറന്നു പറഞ്ഞ് അഭിഷേക്

ഏഷ്യാ കപ്പിലെ കിരീടവിജയത്തിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണറും ഓള്‍ൗണ്ടറുമായ അഭിഷേക് ശര്‍മ. ജൂനിയര്‍ വീരേന്ദര്‍ സെവാഗെന്നും രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്നുമെല്ലാം അദ്ദേഹത്തിനു ഓമനപ്പേരും ലഭിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പില്‍ ഫൈനലിലൊഴികെ മറ്റുള്ള മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത് അഭിഷേകാണ്.

സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും അദ്ദേഹം കുറിച്ചിരുന്നു. 200 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് ടൂര്‍ണമെന്റില്‍ അഭിഷേക് വാരിക്കൂട്ടിയത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും മുന്‍ ഇതിഹാസമായ യുവരാജ് സിങിന്റെ ശിഷ്യന്‍ കൂടിയായ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ ടി20യില്‍ തന്റെ ഹീറോയിസത്തിനു പിന്നില്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഷേക്.

ABHISHEK SURYA

ക്രെഡിറ്റ് ആ വ്യക്തിക്ക്

ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്നെ ഉടച്ചുവാര്‍ത്ത യുവരാജ് സിങിനല്ല, മറിച്ച് ഇന്ത്യന്‍ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവാണ് തന്റെ മിന്നും പ്രകടനത്തിന്റെ യഥാര്‍ഥ കാരണക്കാരനെന്നാണ് അഭിഷേക് ശര്‍മ പറയുന്നത്. ഇതിന്റെ കാരണം 25 കാരനായ ഇടംകൈയന്‍ ബാറ്റര്‍ തുറന്നു പറയുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിലൂടെയാണ് ഇന്ത്യക്കായി ടി20യില്‍ അഭിഷേക് അരങ്ങേറിയത്. അരങ്ങേറ്റ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് അദ്ദേഹം തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കുപുറത്തായി കൊണ്ടിരുന്നു.

മോശം സമയത്തിലൂടെ കടന്നു പോകവെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വലിയ പിന്തുണയാണ് നല്‍കിയതെന്നും ഇതാണ് ആത്മവിശ്വാസം വീണ്ടെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചതെന്നും അഭിഷേക് പറയുന്നു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായാവും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ഇതു തന്റെ ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള സ്വാതന്ത്ര്യവും മാനസികമായ ധൈര്യവും നല്‍കിയതായും അഭിഷേക് വ്യക്തമാക്കി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ടീമിലേക്കു ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബംഗ്ലാദേശുമായുള്ള പരമ്പരയിലെ മൂന്ന്-നാല് ഇന്നിങ്‌സുകളില്‍ ഞാന്‍ തുടക്കത്തില്‍ തന്നെ ഔട്ടായിരുന്നു. ഈ സമയത്തു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും വലിയ പിന്തുണയാണ് എനിക്കു ലഭിച്ചത്.

നീ വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്നും 15 മല്‍സരങ്ങളില്‍ ഡെക്കായാലും അടുത്ത ഗെയിമിലും ഇടമുണ്ടാവുമെന്നു പറഞ്ഞു. ഞാന്‍ നിനക്കു ഇക്കാര്യം എഴുതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പാജി, നിങ്ങള്‍ക്കു ഇക്കാര്യം ഉറപ്പാണോയെന്നായിരുന്നു സൂര്യയോടു താന്‍ തിരിച്ചു ചോദിച്ചതെന്നും അഭിഷേക് വെളിപ്പെടുത്തി.

ABHISHEK SHARMA

ബാറ്റിങ് സമീപനം

ഫ്‌ളോപ്പായാലും ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍ തന്റെ മാനസികാവസ്ഥയെ ആകെ മാറ്റിയെന്നാണ് അഭിഷേക് ശര്‍മ പറയുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍ വ്യത്യസ്തമായി ചിന്തിക്കണമെന്നും നിര്‍ഭയനായി ക്രീസില്‍ നിന്ന് ലഭിക്കുന്ന അവസരങ്ങളില്‍ ഭൂരിഭാഗവും മുതലാക്കണമെന്നും മനസ്സിലായെന്നു താരം വ്യക്തമാക്കി.

ഒരു ക്യാപ്റ്റന്‍ നിങ്ങള്‍ക്കു ഈ തരത്തിലുള്ള ഉറപ്പ് നല്‍കുമ്പോള്‍ അതു വലിയ കാര്യം തന്നെയാണ്. എത്ര തവണ നീ പുറത്തായാലും വീണ്ടും കളിക്കുമെന്നു അദ്ദേഹം പറഞ്ഞു. എനിക്കു ഇതോടെ ഒരു കാര്യം വളരെ ക്ലിയര്‍ ആയി മാറി. എനിക്കു നന്നായി പെര്‍ഫോം ചെയ്ത് പേരെടുക്കണമെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു മനസ്സിലായെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 3, 2025, 7:02 [IST]
Other articles published on Oct 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+