Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ വലിയ എതിരാളിയല്ല, നേരിട്ടപ്പോള്‍ രണ്ട് തവണയും പുറത്താക്കി! അജ്മല്‍ പറയുന്നു

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുനീങ്ങിയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന് മുന്നില്‍ തലകുനിക്കാത്ത ബൗളര്‍മാര്‍ ചുരുക്കമാണെന്ന് പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളുമായി ഇപ്പോഴും എതിരാളികളില്ലാതെ നില്‍ക്കുന്ന സച്ചിന്റെ വിക്കറ്റ് നേട്ടം ഏതൊരു ബൗളറുടെയും സ്വപ്‌നമാണ്. സച്ചിന്റെ മികവിനെ അംഗീകരിക്കാത്ത താരങ്ങള്‍ ചുരുക്കമാണെന്ന് പറയാം.

ഇപ്പോഴിതാ സച്ചിന്‍ വലിയ എതിരാളിയായി തോന്നിയിട്ടില്ലെന്നും നേരിട്ടപ്പോള്‍ രണ്ട് തവണയും സച്ചിനെ പുറത്താക്കിയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ സായീദ് അജ്മല്‍. 'സച്ചിന്‍ ഇതിഹാസമാണ്. 20000ലധികം അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിക്കറ്റ് നേടുകയെന്നത് വലിയ നേട്ടമാണ്. സച്ചിനൊപ്പം കളിച്ചപ്പോഴാണ് എന്തുകൊണ്ടാണ് സച്ചിനെതിരേ ഒരു മത്സരമെങ്കിലും കളിക്കണമെന്ന് പറയുന്നതെന്ന് മനസിലായത്.

സച്ചിനൊപ്പം എംസിസി മത്സരം ഞാന്‍ കളിച്ചിരുന്നു. സച്ചിനായിരുന്നു അന്ന് നായകന്‍. അദ്ദേഹം എന്നോട് പറഞ്ഞത് നിന്റെ ദൂസ്‌ര കാട്ടാനാണ്. ഇതിഹാസം ഇതിഹാസമാണ്. വലിയ ബഹുമാനം അദ്ദേഹത്തോടുണ്ട്. അതേ സമയം അദ്ദേഹത്തെ വലിയ പ്രയാസമുള്ള എതിരാളിയായി തോന്നിയിട്ടില്ല. രണ്ട് തവണയാണ് സച്ചിനെ നേരിട്ടത്. രണ്ടുതവണയും സച്ചിനെ പുറത്താക്കാന്‍ സാധിച്ചു'- അജ്മല്‍ പറഞ്ഞു. അജ്മലിന്റെ സ്പിന്‍ ബൗളിങ് ഒട്ടുമിക്ക ബാറ്റ്‌സ്മാനെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്.

ദൂസ്‌രയും ഗൂഗ്ലിയുമെല്ലാം നന്നായി വഴങ്ങുന്ന ബൗളറായിരുന്നു അജ്മല്‍. വലിയ ആത്മവിശ്വാസത്തോടെ പന്തെറിയുന്ന അജ്മല്‍ പല പ്രമുഖരേയും ഒന്നിലധികം തവണ പുറത്താക്കിയിട്ടുമുണ്ട്. എന്നാല്‍ അജ്മലിന്റെ ബൗളിങ് ആക്ഷന്‍ പല തവണ ചോദ്യമുയര്‍ത്തിയിട്ടുള്ളതാണ്. നിയമ പരമായി അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ അജ്മലിന്റെ കൈ വളയുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

saeed ajmal

2011ലെ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ എല്‍ബിയില്‍ കുടുക്കാന്‍ അജ്മലിനായിരുന്നു. പക്ഷെ ഡിആര്‍എസിലൂടെ തീരുമാനം പുനപരിശോധിക്കപ്പെട്ടപ്പോള്‍ സച്ചിന്‍ നോട്ടൗട്ടാണെന്ന് വിധിക്കപ്പെട്ടു. പന്ത് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതാണ് വ്യക്തമായത്. ഇതിനെക്കുറിച്ചും അജ്മല്‍ പ്രതികരിച്ചു. 'അന്നത്തെ ഔട്ടിനെക്കുറിച്ചുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. സച്ചിന്‍ എല്‍ബിഡബ്ല്യുവിലൂടെ പുറത്തായി. അംപയറും ആദ്യം വിധിച്ചത് അങ്ങനെയാണ്. ഇപ്പോഴും ഞാന്‍ പറയുന്നു അത് ഔട്ടാണ്.

രണ്ട് ഫ്രെയിമുകള്‍ ഒഴിവാക്കി പരിശോധിക്കപ്പെട്ടപ്പോഴാണ് പന്ത് സ്റ്റംപില്‍ കൊള്ളാതെ പോകുന്നത് വ്യക്തമായത്. അല്ലാത്ത പക്ഷം പന്ത് മിഡില്‍ സ്റ്റംപില്‍ തട്ടുമായിരുന്നു. 2011ലെ ലോകകപ്പ് സെമി ഫൈനലില്‍ സച്ചിനെ ഞാന്‍ പുറത്താക്കിയ ശേഷം ഇന്ത്യന്‍ ആരാധകര്‍ എന്നെ അധിക്ഷേപിച്ചു. ഇന്ത്യന്‍ ആരാധകര്‍ ഇത് കാണുന്നുണ്ടെങ്കില്‍ ഓര്‍ക്കണം അത് ഞാന്‍ മറന്നിട്ടില്ല. അത്രത്തോളം എന്നെ അധിക്ഷേപിച്ചു. എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ അധിക്ഷേപങ്ങള്‍ എനിക്ക് ഊര്‍ജ്ജമായി മാറുകയായിരുന്നു'- അജ്മല്‍ പറഞ്ഞു.

2011ലെ ലോകകപ്പ് സെമി ഫൈനലില്‍ നാലോളം ലൈഫാണ് സച്ചിന് ലഭിച്ചത്. ഒടുവില്‍ 85 റണ്‍സില്‍ നില്‍ക്കവെ സായീദ് അജ്മലിന്റെ പന്തില്‍ ഷാഹിദ് അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ പുറത്തായത്. കരിയറില്‍ അജ്മലിന്റെ 24 പന്തുകളാണ് സച്ചിന്‍ നേരിട്ടത്. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സാണ് നേടിയത്. രണ്ടു തവണ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സച്ചിനെ പ്രയാസപ്പെടുത്തിയ ബൗളര്‍മാരിലൊരാളാണ് അജ്മലെന്ന കാര്യം നിസംശയം പറയാം.

35 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റുമാണ് സായീദ് അജ്മല്‍ നേടിയത്. വലിയൊരു കരിയര്‍ താരം അര്‍ഹിച്ചിരുന്നെങ്കിലും ബൗളിങ് ആക്ഷന്‍ കുരുക്കായതോടെ പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. തന്റെ ബൗളിങ് ആക്ഷനെതിരേ മാത്രമാണ് നടപടിയെടുത്തതെന്നും മറ്റ് പല പ്രമുഖരുടെയും ബൗളിങ് ആക്ഷന്‍ പ്രശ്‌നമായിരുന്നിട്ടും നടപടി ഉണ്ടായില്ലെന്നും അജ്മല്‍ ആരോപിച്ചു.

Story first published: Sunday, July 2, 2023, 11:35 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+