Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പാകിസ്താന് മാത്രമല്ല, ഞങ്ങള്‍ക്കുമുണ്ട്', ആധുനിക ക്രിക്കറ്റിലെ അഞ്ച് സൂപ്പര്‍ പേസര്‍മാരിതാ

1

ക്രിക്കറ്റിലെ അതിവേഗ പേസര്‍മാരെ പരിഗണിക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക പാകിസ്താന്‍ താരങ്ങളെയാവും. ഷുഹൈബ് അക്തര്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് സമി, വഖാര്‍ യൂനിസ് എന്നിവരെല്ലാം പാകിസ്താന്‍ ക്രിക്കറ്റില്‍ അതിവേഗ പേസുകൊണ്ട് വിറപ്പിച്ചവരാണ്. ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ പേസര്‍മാരും പാകിസ്താന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്. എല്ലാ കാലത്തും മികച്ച പേസര്‍മാര്‍ പാകിസ്താന്‍ ടീമിനൊപ്പമുണ്ടായിരുന്നു. പാകിസ്താന്‍ പേസര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് പേസര്‍മാരെ പരിഗണിച്ചാല്‍ അതില്‍ ആരൊക്കെ ഉള്‍പ്പെടും? പരിശോധിക്കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ പട്ടികയിലെ ഒരാളാണ്. വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ ബുംറ മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ നിറ സാന്നിധ്യമാണ്. മികച്ച വേഗം മാത്രമല്ല ലൈനിലും ലെങ്തിലും ബുംറ തന്റെ മികവ് കാട്ടുന്നു. തുടര്‍ച്ചയായി 140-145 വേഗത്തില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. 153.2 ആണ് അദ്ദേഹത്തിന്റെ മികച്ച വേഗം. 2018ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലായിരുന്നു ഈ പന്ത്. അതിവേഗ പന്തുകളോടൊപ്പം സ്ലോ ബോളുകളുമെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. ഭാവിയില്‍ 160 വേഗം കുറിക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് ബുംറ.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ പേസറാണ് പ്രസിദ്ധ് കൃഷ്ണ. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന പ്രസിദ്ധ് അതിവേഗ പന്തുകളെറിയാന്‍ മിടുക്കനാണ്. 140ന് മുകളില്‍ തുടര്‍ച്ചയായി എറിയുന്ന താരത്തിന്റെ മികച്ച വേഗം 152.2 ആണ്. 26കാരനായ താരം ഭാവിയില്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സജീവമായിട്ടുള്ള താരമാണ് പ്രസിദ്ധ്. 10 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് പ്രസിദ്ധിനെ ഇത്തവണ മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്.

ലഹിരു കുമാര

ലഹിരു കുമാര

ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാര തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ള താരത്തിന്റെ മികച്ച വേഗം 150 ആണ്. ഭാവിയില്‍ 155ന് മുകളില്‍ വേഗം കുറിക്കാന്‍ ലഹിരു കുമാരക്ക് മികവുണ്ട്. നിലവില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനുള്ള ശ്രീലങ്കന്‍ ടീമിലും ലഹിരു കുമാര ഉള്‍പ്പെട്ടിട്ടുണ്ട്. സാധാരണ ബൗളിങ് ആക്ഷനാണെങ്കിലും തുടര്‍ച്ചയായി അതിവേഗ പന്തുകളെറിയാന്‍ ലഹിരു കുമാര മിടുക്കനാണ്.

ടസ്‌കിന്‍ അഹമ്മദ്

ടസ്‌കിന്‍ അഹമ്മദ്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പേസറാണ് ടസ്‌കിന്‍ അഹമ്മദ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ടസ്‌കിന്‍ 145ന് മുകളില്‍ പന്തെറിയാന്‍ മിടുക്കനാണ്. പരിക്ക് കരിയറില്‍ ഇടക്കിടക്ക് വില്ലനായെങ്കിലും ടസ്‌കിന്‍ മികച്ച പേസുകൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. 148 ആണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള മികച്ച വേഗം. 26കാരനായ താരം 105 വിക്കറ്റുകളാണ് ഇതിനോടകം നേടിയത്. ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് ടസ്‌കിന്‍.

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളാണ് ആവേഷ് ഖാന്‍. 25കാരനായ താരം തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയുന്നവനാണ്. മികച്ച ലൈനും ലെങ്തുമുള്ള താരം 2014, 2016ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ആവേഷ് ഖാന്‍ ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 10 കോടി രൂപക്കാണ് ആവേഷ് ഖാനെ ടീമിലെത്തിച്ചത്. ഭാവിയില്‍ 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ആവേഷ് ഖാന് സാധിക്കുമെന്നുറപ്പാണ്.

Story first published: Sunday, March 6, 2022, 12:12 [IST]
Other articles published on Mar 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+