Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോ, സൂര്യയോ അല്ല; അവനാണ് എന്റെ ഫേവറിറ്റ്! 23കാരനെ പുകഴ്ത്തി ബച്ചന്‍

ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനെന്നു പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും. കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മല്‍സരങ്ങളും ഐപിഎല്ലുമെല്ലാം ആസ്വദിക്കാന്‍ ബിഗ് ബി പലപ്പോഴും സ്‌റ്റേഡിയങ്ങളില്‍ എത്താറുണ്ട്. പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളിലാണ് ബച്ചന്‍ കൂടുതലും കാണപ്പെടാറുള്ളത്.

മല്‍സരങ്ങള്‍ കാണാനെത്തുക മാത്രമല്ല ഇന്ത്യന്‍ ടീമിനെക്കുറിച്ചും ചില കളിക്കാരെക്കുറിച്ചുമെല്ലാം തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരാണെന്നു ബച്ചന്‍ തുറന്നു പറയുകയും ചെയ്തിക്കുകയാണ്.

SHUBMAN GILL

അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെയാണ് അദ്ദേഹം പ്രശംസിച്ചത്. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് 23കാരന്‍.

പഞ്ചാബില്‍ നിന്നുള്ള ഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇതിനകം ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ച കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകമായി താരം മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിത് ഗില്ലായിരുന്നു.

കൂടാതെ 2021 മുതലുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ ഇന്ത്യക്കാരില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളതും അദ്ദേഹത്തിനു തന്നെ. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ടി20യിലും ടെസ്റ്റിലുമെല്ലാം സെഞ്ച്വറികളും ഗില്‍ ഇതിനകം നേടിയിട്ടുണ്ട്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ഇടം നേടിയ അദ്ദേഹത്തിനു വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സ്ഥാനമുറപ്പാണ്. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാണ് ഗില്‍. ദീര്‍ഘകാലമായി രോഹിത്തിന്റെ സ്ഥിരം ഓപ്പണിങ് പങ്കാളിയായിരുന്ന ശിഖര്‍ ധവാനെ പിന്തള്ളിയാണ് അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ചത്.

അതേസമയം, അസാധാരണ അഭിനയ മികവും ശബ്ദഗാംഭീര്യവും കൊണ്ട് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബച്ചന്‍ ബോളിവുഡിലെ ഷെഹന്‍ഷായെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശുഭ്മന്‍ ഗില്ലിന്റെ മനോഹരമായ ബാറ്റിങാണ് തന്നെ ആകര്‍ഷിച്ചതെന്നു അദ്ദേഹം പറയുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ എത്ര മനോഹരമായ ബാറ്റിങാണ് ഗില്‍ കാഴ്ചവയ്ക്കുന്നതെന്നും ബച്ചന്‍ പുകഴ്ത്തി.

AMITABH BACHCHAN

പാകിസ്താനിലും ശ്രീലങ്കയിലുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ശുഭ്മന്‍ ഗില്‍. യുവതാരത്തിന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ട് മികച്ച പ്രകടനത്തോടെ ഏഷ്യാ കപ്പില്‍ തന്റെ സാന്നിധ്യമറിയിക്കാമെന്ന പ്രതീക്ഷയിലാണ് ഗില്‍. ഏഷ്യാ കപ്പിനു ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും താരത്തിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാണ്.

2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഗില്‍ ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. അന്നു രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം ലോക കിരീടം ചൂടിയപ്പോള്‍ ടീമിലെ നിര്‍ണയാക താരമായിരുന്നു അദ്ദേഹം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അന്നു കൈക്കലാക്കിയിരുന്നു.

ഇതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കു താരത്തിനു വിളിയെത്തുകയും ചെയ്തു. 2021ലെ സീസണിനു ശേഷം ഗില്ലിനെ കെകെആര്‍ കൈവിട്ടതോടെ ഗുജറാത്ത് ടൈറ്റസ് അദ്ദേഹത്തെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. 2022ല്‍ ജിടിയെ കന്നിക്കിരീടത്തിലേക്കു നയിച്ച ഗില്‍ കഴിഞ്ഞ തവണ ടീമിനെ റണ്ണറപ്പുകളാക്കുകയും ചെയ്തു. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു.

Story first published: Friday, August 25, 2023, 15:41 [IST]
Other articles published on Aug 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+