ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ
റാഞ്ചി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് എംഎസ് ധോണിയുടെ പുതിയ ലുക്കാണ്. താടിയും മുടിയും നരച്ച് ഏറെ പ്രായം തോന്നിക്കുന്ന ലുക്കിലായിരുന്നു ധോണി പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്കു മുമ്പ് വന്ന സാള്‍ട്ട് ആന്റ് പെപ്പറിലുള്ള ധോണിയെ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. തങ്ങളുടെ ഹീറോയ്ക്ക് ഇത്രയും പ്രായമായോ എന്നതാണ് അവരെ അമ്പരപ്പിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയുടെ ഇതേ ലുക്കിലുള്ള മറ്റൊരു വീഡിയോ കൂടി പുറത്തു വിട്ടിട്ടുണ്ട്. മകള്‍ സിവയ്ക്കും വളര്‍ത്തു നായക്കുമൊപ്പം റാഞ്ചിയിലെ ഫാംഹൗസില്‍ അദ്ദേഹം കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ധോണിയുടെ ഈ ലുക്കിനെക്കുറിച്ചും ടി20 ലോകകപ്പില്‍ കളിക്കുമോയെന്നതിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അമ്മ.

നരച്ച താടി നീട്ടിയ ധോണിയുടെ പുതിയ ലുക്ക് താനും കണ്ടതായി അമ്മ പറഞ്ഞു. എന്നാല്‍ അവന് അത്ര പ്രായമൊന്നും ആയിട്ടില്ല. ഒരമ്മയ്ക്കും സ്വന്തം മകന്‍ പ്രായമാവില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നു അമ്മ പറയുന്നു. ആദ്യം ഈ കൊറോണവൈറസ് ഒന്ന് അവസാനിക്കട്ടെ. എപ്പോഴാണ് കളി നിര്‍ത്തേണ്ടത് എന്ന കാര്യം ധോണിക്കു നന്നായി അറിയാമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ 13ാ സീസണ്‍ ബിസിസിഐ അനിശ്ചിതകാലത്തേക്കു മാറ്റിവച്ചതു മുതല്‍ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഐപിഎല്‍ ഇനി ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിനുണ്ടാവില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ടി20 ലോകകപ്പില്‍ കൂടി ധോണി ഇന്ത്യക്കായി കളിക്കണമെന്നാണ് മറ്റു ചിലര്‍ ആവശ്യപ്പെട്ടത്. ധോണിക്കു തന്റെ കഴിവ് തെളിയിക്കാന്‍ ഇനി ഐപിഎല്ലിന്റെ ആവശ്യമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭാവിയെക്കുറിച്ച് 38കാരനായ ധോണി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഇന്ത്യക്കു വേണ്ടി മാത്രമല്ല മറ്റൊരു ടീമിനു വേണ്ടിയും ഒരു മല്‍സരം പോലും ധോണി കളിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. സെമിയില്‍ കിവീസിനോടു തോറ്റ് ഇന്ത്യ പുറത്താവുകയും ചെയ്തിരുന്നു.
ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും സ്വയമൊരു ബ്രേക്ക് എടുക്കുകയായിരുന്നു. തന്നെ ടീമിലേക്കു പരിഗണിക്കരുതെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.
10 മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയായിരുന്നു ഐപിഎല്‍. എന്നാല്‍ കൊവിഡ്-19 അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications