Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും ഇഷാനുമല്ല!! ഇന്ത്യന്‍ ക്യാപ്റ്റനമായി ശ്രേയസ് മതി, ഒപ്പം പാട്ടിദാറും വേണം, കാരണം ചോപ്ര പറയും

ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ആരാണ് ഏറ്റവും ബെസ്റ്റെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നും പുതിയ ക്യാപ്റ്റനെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹം ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത്.

പ്രധാനമായും മൂന്നു കളിക്കാരുടെ പേരാണ് അടുത്ത ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണിത്.

ഇവര്‍ക്കൊപ്പം യുവതാരം തിലക് വര്‍മയും സാധ്യതാ ലിസ്റ്റിലുണ്ടെന്നാണ് വിവരം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇതില്‍ നിന്നും മികച്ചൊരാളെ ചോപ്ര ചൂണ്ടിക്കാണിച്ചത്.

SHREYAS IYER

ശ്രേയസിനെ ക്യാപ്റ്റനാക്കൂ

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരാണ് ഏറ്റവും ബെസ്റ്റെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 'സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ ഇല്ലാതിരിക്കുകയും നിങ്ങള്‍ മറ്റൊരാളെയാണ് ഈ റോളിലേക്കു നോക്കുകയും ചെയ്യുന്നതെങ്കില്‍ എന്റെ വോട്ട് ശ്രേയസ് അയ്യര്‍ക്കായിരിക്കും.

അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കൂ. മധ്യനിരയില്‍ ശ്രേയസിനെ കളിപ്പിക്കുകയും ചെയ്യൂ. അദ്ദേഹത്തിനൊപ്പം രജത് പാട്ടിദാറിനെയും ടി20 ടീമിലേക്കു കൊണ്ടുവരൂ. നായകസ്ഥാനം ശ്രേസയസിന്റെ തോളില്‍ തന്നെയാണ് ഞാന്‍ കാണുന്നത്. കാരണം അദ്ദേഹത്തിനു അതിനുള്ള അനുഭവ സമ്പത്തുണ്ട്്'- ചോപ്ര വിശദമാക്കി.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഗംഭീര പെര്‍ഫോര്‍മറാണ് ശ്രേയസെന്നും മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ ഫൈനലില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഉജ്ജ്വലമായി പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ് ശ്രേയസ് അയ്യര്‍. അദ്ദേഹം വളരെ, വളര മികച്ച താരമാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ശേഷം ഏകദിന ലോകകപ്പില്‍ 500 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ലോകത്തിലെ ഏക ബാറ്ററാണ് ശ്രേയസ്.

അദ്ദേഹമൊരു പെര്‍ഫമാറെന്നു തന്നെ ഉറപ്പിച്ച് പറയാം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഗെയിം ചേഞ്ചറുമാണ്. കൂടാതെ വളരെ നന്നായി ടീമിനെ നയിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം ശ്രേയസ് അതു ചെയ്തിട്ടുമുള്ളതാണ്'- ചോപ്ര വിലയിരുത്തി.

2024ലെ ഐപിഎല്ലിലായിരുന്നു ശ്രേയസലിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്‍ ചാംപ്യന്‍മരായത്. ഇതിനു മുമ്പ് 2000ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ റണ്ണറപ്പാക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ആദ്യമായി അംഗീകരിക്കപ്പെടുന്നത്. 2025ല്‍ പഞ്ചാബ് കിങ്‌സിനെയും റണ്ണറപ്പാക്കിയ ശ്രേയസ് വീണ്ടും കൈയടി നേടിയിരുന്നു.

SURYAKUMAR YADAV

സൂര്യയെ മാറ്റരുത്

ഇന്ത്യന്‍ ടി20 നായകസ്ഥാനത്തു നിന്നും സൂര്യകുമാര്‍ യാദവിനെ നീക്കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതു പാടില്ലെന്ന അഭിപ്രായമാണ് ആകാശ് ചോപ്രയ്ക്കുള്ളത്. ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ തന്നെ സൂര്യയെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

'സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരുക തന്നെ ചെയ്യും. കാരണം അദ്ദേഹം ഇപ്പോള്‍ ലോകകപ്പ് നേിടിയിട്ടേയുള്ളൂ. ലോകകപ്പ് സ്വന്തമാക്കിയ ഉടന്‍ തന്നെ നിങ്ങള്‍ക്കു നായകനെ മാറ്റാന്‍ കഴിയില്ല.

രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം വിരമിച്ചതു പോലെ സൂര്യയും വിരമിച്ചാല്‍ മാത്രമേ അതു കഴിയുകയുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കു മറ്റു എന്തെങ്കിലും ചെയ്യേണ്ടതായും വരും'- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, June 4, 2026, 15:24 [IST]
Other articles published on Jun 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+