ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ അക്കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനമര്‍ഹിക്കുന്നയാളാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡ്. മൂന്നു ഫോര്‍മാറ്റുകളിലും ഓസീസ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്തയാളായി അദ്ദേഹം മാറിയിരിക്കുകയാണ്.
അടുത്തിടെ ടെസ്റ്റ് ടീമില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ അവിടെയും മിന്നിക്കുകയാണ് ഹെഡ്. ഫോര്‍മാറ്റ് ഏതായാലും അദ്ദേഹത്തിന്റെ ശൈലി ഒന്നു തന്നെ. ബോള്‍ തന്റെ സോണിലാണെന്നു കണ്ടാല്‍ ഹെഡ് പ്രഹരിച്ചിക്കും. അവിടെ ബൗളറോ. കഴിയിലെ സാഹചര്യമോയൊന്നും അദ്ദേഹത്തിനു വിഷയമല്ല.

സമീപകാലത്തു ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഏതെങ്കിലുമൊരാള്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ അക്കൂട്ടത്തില്‍ ഹെഡിനെയും കാണാം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഫേവറിറ്റ് താരത്തെയും കളിക്കാനിഷ്ടമുള്ള എതിരാളികളെയും കുറിച്ചെല്ലാം ഒരു അഭിമുഖത്തില്‍ ഹെഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഹെഡിന്റെ ഇഷ്ടങ്ങളറിയാം
ക്രിക്കറ്റ് നെക്സ്റ്റിന് (Cricket Next) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ക്രിക്കറ്റിലെ ചില ഇഷ്ടങ്ങളെപ്പറ്റി ട്രാവിസ് ഹെഡ് വെളിപ്പെടുത്തിയത്. ക്രിക്കറ്റ് കരിയറില്‍ ഇതുവരെ നേരിട്ട ബൗളര്‍മാരില്‍ ആര്‍ക്കെതിരേ കളിക്കുകയാണ് ഏറ്റവും, കടുപ്പമെന്നായിരുന്നു ആദ്യത്തെ ചോദ്യം.
ആധുനിക ക്രിക്കറ്റിലെ ബെസ്റ്റായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെന്നായിരുന്നു ഹെഡിന്റെ ഉത്തരം. എക്കാലത്തെയും ഫേവറിറ്റ് ക്രിക്കറ്റര്‍ ആരാണെന്നായിരുന്നു അടുത്ത ചോദ്യം. നാട്ടുകാരനും മുന്‍ ഇതിഹാസ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ നേടിയ 137 റണ്‍സ്, ഡബ്യുടിസി ഫൈനലിലെ 159 റണ്‍സ് ഇതില്‍ ഏതാണ് ഫേവറിറ്റ് ഇന്നിങ്‌സെന്നു ചോദിച്ചിപ്പോള്‍ ആദ്യത്തെയാണ് ഹെഡ് ചൂണ്ടിക്കാട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എതിരാളികളില്‍ ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരില്‍ ഫേവറിറ്റായി അദ്ദേഹം പറഞ്ഞത് ഇന്ത്യയുടെ പേരാണ്.

ഐപിഎല്ലിലെ ഫേവറിറ്റ് ടീമംഗമായി പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ എന്നിവരില്‍ ആരെയാവും തിരഞ്ഞടുക്കുമെന്നു ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് ഹെഡ് നല്‍കിയത്. ഇഷ്ടമുളള വിദേശ താരം കമ്മിന്‍സും ലോക്കല്‍ താരം അബിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേവറിറ്റ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ, വിരാട് കോലി അല്ലെങ്കില്‍ മറ്റാരെങ്കിലുമാണോയെന്നുള്ള ചോദ്യത്തിന് രോഹിത്തിന്റെ പേരാണ് ഹെഡ് പറഞ്ഞത്. തനിക്കൊപ്പം ഓപ്പണിങ് പങ്കാളിയായി കളിക്കാന്‍ സാധിക്കുമെന്നതിലാണ് രോഹിത്തിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ താരമായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചിട്ടുള്ള ഒരു ക്രിക്കറ്റര് ആരാണെന്നു ചോദിച്ചപ്പോഴും രോഹിത് ശര്‍മയുടെ പേര് തന്നെയാണ് ഹെഡ് തിരഞ്ഞെടുത്തത്.
റണ്‍മഴ പെയ്യിച്ച് ഹെഡ്
ഇംഗ്ലണ്ടുമായി പുരോഗമിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കയി റണ്‍മഴ പെയിച്ച് മുന്നേറുകയാണ് ട്രാവിസ് ഹെഡ്. അഞ്ചു ടെസ്റ്റിലെ ഒമ്പത് ന്നിങ്‌സുകളിലായി 600 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി കഴിഞ്ഞു.
മൂന്നു സെഞ്ച്വറികളടക്കമാണിത്. 66.66 ശരാശരിയില്‍ 87.59 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്. ഇരുടീമുകളിലെയും മറ്റാരും തന്നെ ഇപ്പോള്‍ ഹെഡിന്റെ ഏഴയലത്തു പോലുമില്ലെന്നതാണ് എടുത്തു റയേണ്ട കാര്യം. രണ്ടാമതുള്ള ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ടിന്റെ സമ്പാദ്യം 400 റണ്‍സുമാണ്.