നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്, ടി20യില്‍ കൂടുതല്‍ തവണ ഈ നേട്ടം ആര്‍ക്ക്? പട്ടിക ഇതാ
ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുടെ പട്ടികയെടുത്താല്‍ വലിയ നിര തന്നെ കാണാനാവും. വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, എബി ഡിവില്ലിയേഴ്സ് എന്നിങ്ങനെ പട്ടിക നീളും. ഇവരെല്ലാം തന്നെ നിരവധി തവണ വെടിക്കെട്ട് പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവരാണ്. സിക്സറുകളിലും വമ്പന്‍ റെക്കോഡ് ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ നേരിട്ട ആദ്യ പന്ത് സിക്സര്‍ പറത്തുകയെന്നത് അപാര ധൈര്യമുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിക്കുന്നതാണ്.
പല താരങ്ങളും അപൂര്‍വ്വമായി ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടി20യില്‍ നേരിട്ട ആദ്യ പന്ത് കൂടുതല്‍ തവണ സിക്സര്‍ പായിച്ച താരം ആരാണെന്ന് അറിയാമോ? പട്ടിക പരിശോധിക്കാം. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടറായ കരെന്‍ പൊള്ളാര്‍ഡാണ് ഈ പട്ടികയിലെ ഒന്നാമന്‍. 16 തവണയാണ് ടി20യില്‍ നേരിട്ട ആദ്യ പന്ത് പൊള്ളാര്‍ഡ് സിക്സര്‍ പായിച്ചിട്ടുള്ളത്. മധ്യനിര ബാറ്റ്സ്മാനായ പൊള്ളാര്‍ഡ് പൊതുവേ ബാറ്റ് ചെയ്യാനിറങ്ങുന്നത് ഡെത്തോവറുകളിലാണ്.
ആ സമയത്ത് പ്രതിരോധിച്ച് കളിക്കാന്‍ സമയമുണ്ടാവില്ല. അതുകൊണ്ടുതന്നെ നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാനാവും ശ്രമിക്കുക. ഉയര്‍ന്ന ഫിറ്റ്നസുള്ള താരമായ പൊള്ളാര്‍ഡ് സ്പിന്നര്‍മാരുടെ അന്തകനായ താരമാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിനെക്കാള്‍ കൂടുതല്‍ ലീഗ് ക്രിക്കറ്റിലൂടെയാണ് പൊള്ളാര്‍ഡ് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന പൊള്ളാര്‍ഡ് നിലവില്‍ മുംബൈ ടീമിന്റെ ബാറ്റിങ് പരിശീലകനാണ്.
രണ്ടാമത്തെ താരം അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാനാണ്. 13 തവണയാണ് നേരിട്ട ആദ്യ പന്ത് റാഷിദ് ഖാന്‍ സിക്സര്‍ പായിച്ചത്. ടി20യില്‍ ഗംഭീര ബൗളിങ് റെക്കോഡുള്ള താരമാണ് റാഷിദ്. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായി റാഷിദ് ഖാനെ വിശേഷിപ്പിക്കാം. ബാറ്റുകൊണ്ടും കസറാന്‍ കഴിവുള്ള താരമാണ് റാഷിദ്. ഇതിനോടകം നിരവധി തവണ തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ബിഗ് ബാഷ് ലീഗിലും ഐപിഎല്ലിലുമെല്ലാം റാഷിദ് ഖാന്റെ ബാറ്റിങ് മികവ് കാണാന്‍ സാധിച്ചിട്ടുണ്ട്. നിര്‍ണ്ണായ റണ്‍സുകള്‍ നേടി ടീമിന്റെ മാച്ച് വിന്നറായ താരമാണ് റാഷിദ്. ഈ റെക്കോഡില്‍ പൊള്ളാര്‍ഡിനെ മറികടക്കാനുള്ള അവസരം ഇനിയും റാഷിദിന് മുന്നിലുണ്ട്. കരിയറില്‍ ഇനിയും ഏറെ സമയം റാഷിദ് ഖാനുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് റാഷിദ് ഖാന്‍. അടുത്ത സീസണില്‍ താരം ടീം മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആന്‍ഡ്രേ റസലാണ് മൂന്നാമത്തെ താരം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസല്‍ കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളിലൊരാളാണ്. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള റസല്‍ നിരവധി തവണ വമ്പന്‍ സിക്സറുകള്‍ പറത്തിയിട്ടുണ്ട്. ടി20 ലീഗില്‍ സജീവമായി കളിക്കുന്ന റസല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുറുപ്പുചീട്ടാണ്. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് റസല്‍. അതുകൊണ്ടുതന്നെ ടി20യില്‍ ഉയര്‍ന്ന താരമൂല്യവും റസലിനുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ സുനില്‍ നരെയ്നും 11 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ദേശീയ ടീമില്‍ നരെയ്ന്റെ ബാറ്റിങ് മികവ് അധികം കാണാനാവില്ല. ബാറ്റ്സ്മാനെന്ന നിലയില്‍ നരെയ്നെ നന്നായി ഉപയോഗപ്പെടുത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. ഗൗതം ഗംഭീര്‍ നരെയ്നെ കെകെആറിന്റെ ഓപ്പണറാക്കിയപ്പോള്‍ ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടി20യില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ നരെയ്ന് സാധിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications