Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തോ, കോലിയോ അല്ല; ഇന്ത്യയുടെ 'കോഹിനൂര്‍ ഡയമണ്ട്' അവന്‍! തിരഞ്ഞടുത്ത് ഡിക്കെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് കോഹിനൂര്‍ ഡയമണ്ട് പോലെ വിലമതിക്കാനാവാത്ത ഒരാള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും അതു ആരാണെന്നും ഡിക്കെ ചൂണ്ടിക്കാട്ടിയത്. ഇതിഹാസ ബാറ്റര്‍മാരായ വിരാട് കോലിയോ, രോഹിത് ശര്‍മയോ അല്ല ഈ താരമെന്നാണ് അദ്ദേഹം പറയുന്നത്. പകരം പേസ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയെയാണ് ഡിക്കെ തിരഞ്ഞെടുത്തിരിക്കുന്നത്.

കോഹിനൂര്‍ ഡയമണ്ട് പോലെ വിലയേറിയ താരമാണ് ബുംറയെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ വളരെ ശ്രദ്ധിച്ച് ഇന്ത്യ കൈകാര്യം ചെയ്യണമെന്നും ഡിക്കെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിലെ കോഹിനൂര്‍ ഡയമണ്ടാണ് ജസ്പ്രീത് ബുംറ. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കായി കളിക്കാന്‍ പാടുള്ളൂ. കാരണം ഏതു ഫോര്‍മാറ്റില്‍, എപ്പോള്‍ കളിച്ചാലും തനിക്കു ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു ഉറപ്പ് വരുത്തുന്ന താരമാണ് ബുംറയെന്നും ഡിക്കെ നിരീക്ഷിച്ചു.

JASPRIT BUMRAH

ജസ്പ്രീത് ബുംറയെപ്പോലെയുള്ള ഒരു ഫാസ്റ്റ് ബൗളറുടെ ഫിറ്റ്‌നസ് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും വേണം. പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യക്കായി ബുംറ കളിക്കേണ്ട ആവശ്യമുള്ളൂ. ബുംറയെക്കുറിച്ച് ഞാന്‍ ഈ കാര്യം പറഞ്ഞു കൊണ്ടിരിക്കും. അദ്ദേഹം കോഹിനൂര്‍ ഡയമണ്ട് പോലെയാണ്.

നമ്മള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും, ശ്രദ്ധിക്കുകയും വേണം. കഴിയാവുന്നത്രയും ബുംറയുടെ കരിയര്‍ നീട്ടിക്കൊണ്ട് കൊണ്ടുപോവാന്‍ ഉറപ്പ് വരുത്തുകയും വേണം. കാരണം ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും അദ്ദേഹം ഇംപാക്ടുണ്ടാക്കുന്നു. നമുക്കു വേണ്ടതും ഇതു തന്നെയാണെന്നു ഡിക്കെ വിശദമാക്കി.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ബുംറ വരണമെന്ന തരത്തില്‍ പല കോണുകളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹവും നായകസ്ഥാനത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു മികച്ച ക്യാപ്റ്റന്‍മാരുമായി മാറാന്‍ കഴിയുമെന്നു കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ ഉദാഹരണമായും ബുംറ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ അദ്ദേഹം നായകനായി വരുന്നതിനോടു ഡിക്കെ വലിയ താല്‍പ്പര്യം കാണിച്ചില്ല. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാം ശരി തന്നെയാണ്. ജസ്പ്രീത് ബുംറ വളരെ കൂളായ, ശാന്ത പ്രകൃതമുള്ള, നല്ല പക്വതയുള്ള താരമാണ്. പക്ഷെ അദ്ദേഹമൊരു ഫാസ്റ്റ് ബൗളറാണ്. എങ്ങനെയാണ് എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ നമുക്കു കളിപ്പിക്കാന്‍ സാധിക്കുക? സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ ചോദ്യവും ഇതു തന്നെയായിരിക്കുമെന്നും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

DINESH KARTHIK

അതേസമയം, കളിക്കളത്തില്‍ നിന്നും ബുംറയ്ക്കു ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് നല്‍കിയിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് അദ്ദേഹത്തെ അവസാനമായി നമ്മള്‍ കണ്ടത്. ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബുംറയെ തേടി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും എത്തിയിരുന്നു. ലോകകപ്പിനു ശേഷം അദ്ദേഹമിപ്പോള്‍ ബ്രേക്കിലാണ്.

ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ സിംബാബ്‌വെ, ശ്രീലങ്കന്‍ പര്യടനങ്ങളില്‍ ബുംറ കളിച്ചിരുന്നില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിലും അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.

സപ്തംബര്‍ 19നു തുടങ്ങുന്ന ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ബുംറയെ കളിപ്പിക്കില്ലെന്നാണ് വിവരം. അതിനു പിന്നാലെയുള്ള മൂന്നു ടി20കളുടെ പരമ്പരയിലും അദ്ദേഹമുണ്ടാവില്ല. ന്യൂസിലാന്‍ഡുമായി ഒക്ടോറില്‍ നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ മാത്രമേ ബുംറ ഇനി ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ.

Story first published: Saturday, August 24, 2024, 7:30 [IST]
Other articles published on Aug 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+