Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയാണ് ബെസ്റ്റ്! രോഹിത്തിനു ശേഷം അടുത്ത നായകനാവണം, ആവശ്യം മുന്‍ താരത്തിന്‍റേത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ വൈകാതെ സംഭവിക്കാനിരിക്കവെ ഭാവി ക്യാപ്റ്റനായി ആരാണ് വരേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും കമന്റേ്റ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ടി0 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് സൂചനകള്‍. ഏകദിനം, ടെസ്റ്റ് എന്നിവയിലും 37 കാരനായ രോഹിത് അധികകാലം ക്യാപ്റ്റനായി തുടരാന്‍ സാധ്യതയില്ല.

പിടിഐയോടു സംസാരിക്കവെയാണ് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ആരാണ് ഏറ്റവും നല്ല ഓപ്ഷനെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിന്റെ അടുത്ത ക്യാപ്റ്റനായി വരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിന്റെ കാരണങ്ങള്‍ മഞ്ജരേക്കല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആധുനിക ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്ന ബുംറ എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകവുമാണ്.

JASPRIT BUMRAH

ഐസിസി ടൂര്‍ണമെന്റുകളടക്കം പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. പക്ഷെ 2021-22ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിന്‍ രോഹിത്തിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഭാവിയിലും ഇന്ത്യന്‍ ടീം ഇതേ ട്രെന്റ് തന്നെ തുടരാനാണ് സാധ്യതയെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി.

പക്ഷെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നേതൃശേഷിയുള്ള ഒരാളെയാണ് വേണ്ടതെങ്കില്‍ അതില്‍ ആദ്യത്തെ പേര് ജസ്പ്രീത് ബുംറയുടേതായിരിക്കും. ഒരു കലണ്ടര്‍ വര്‍ഷത്തിലെ മുഴുവന്‍ അന്താരാഷ്ട്ര മല്‍സരങ്ങളിലും കളിക്കുകയെന്നത് ഒരു താരത്തെ കൊണ്ടും കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

അതുകൊണ്ടു തന്നെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകരുമായി നമ്മള്‍ മുന്നോട്ടു പോയേക്കും. എല്ലാ ഫോര്‍മാറ്റുകളിലും ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്നു വാദിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. പക്ഷെ മുഴുവന്‍ ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ ശേഷിയുള്ള ഒരാളുണ്ടോയെന്നു നിങ്ങള്‍ ചോദിച്ചാല്‍ ബുംറയെന്നായിരിക്കും തന്റെ ഉത്തരമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

JASPRIT BUMRAH

നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ബുംറ. ഇതിനകം ടെസ്റ്റിലും ടി20യിലും അദ്ദേഹം ഇന്ത്യയെ നയിക്കുകയും ചെയ്തിട്ടുണ്ട്. 2022 ജൂലൈ ഒന്നിനു ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു നായകനായുള്ള അരങ്ങേറ്റം. പരിക്കു കാരണം രോഹിത്തിനു പിന്‍മാറേണ്ടി വന്നതോടെയാണ് ബുംറയ്ക്കു അപ്രതീക്ഷിതമായി നറുക്കുവീണത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ഈ ടെസ്റ്റില്‍ അന്നു ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇംഗ്ലണ്ടിനോടു വലിയ പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്.

ഇതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര കളിച്ചപ്പോഴും ബുംറയായിരുന്നു ക്യാപ്റ്റന്‍. 2023 ആഗസ്റ്റില്‍ നടന്ന ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-0നാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. റിങ്കു സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയതും ഈ പരമ്പരയിലൂടെയായിരുന്നു.

Story first published: Tuesday, June 18, 2024, 11:58 [IST]
Other articles published on Jun 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+