Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രോഹിത്തിന് സാധിക്കില്ല', ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ 100 ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയിലേക്കെത്തിയിരിക്കുകയാണ് വിരാട് കോലി. ടെസ്റ്റില്‍ ഈ നേട്ടത്തിലേക്കെത്തുക വളരെ പ്രയാസമുള്ള കാര്യമാണ്. സ്ഥിരതയും ഫിറ്റ്‌നസും ഒപ്പം ഭാഗ്യവുമുള്ള താരങ്ങള്‍ക്ക് മാത്രമെ ഈ ബഹുമതിയിലേക്കെത്താനാവു. ടെസ്റ്റില്‍ സ്ഥിരതയോടെ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണ്. പല പ്രമുഖരും പരിമിത ഓവര്‍ കരിയറിനായി ടെസ്റ്റ് നേരത്തെ മതിയാക്കുകയാണ് ചെയ്യാറ്. നിലവിലെ ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചാല്‍ ഭാവിയില്‍ 100 ടെസ്റ്റ് എന്ന നേട്ടത്തിലേക്കെത്താന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

രാഹുല്‍ ദ്രാവിഡ് വിരമിച്ച ശേഷം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറിയ താരമാണ് ചേതേശ്വര്‍ പുജാര. ഏറെ നാള്‍ ജൂനിയര്‍ വന്മതിലായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിറഞ്ഞ് നില്‍ക്കാന്‍ പുജാരക്ക് സാധിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരം നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. അവസാന കുറച്ച് വര്‍ഷങ്ങളായി ഫോം ഔട്ടിലാണ്. എന്നാല്‍ ഇനിയും തിരിച്ചുവരാന്‍ അദ്ദേഹത്തിന് മുന്നില്‍ അവസരമുണ്ട്. ഇതിനോടകം 95 ടെസ്റ്റ് പുജാര കളിച്ചിട്ടുണ്ട്. അഞ്ച് ടെസ്റ്റുകള്‍ കൂടി കളിച്ചാല്‍ 100 ടെസ്റ്റിലേക്കെത്താന്‍ പുജാരക്ക് സാധിച്ചേക്കും. 43.87 ശരാശരിയില്‍ 6713 റണ്‍സാണ് പുജാരയുടെ ഇതുവരെയുള്ള സമ്പാദ്യം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. മൊഹാലി ടെസ്റ്റിലൂടെ കപില്‍ ദേവിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും അശ്വിനായിരുന്നു. ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായ അശ്വിന്‍ 100 ടെസ്റ്റെന്ന നേട്ടത്തിലേക്കെത്താന്‍ കെല്‍പ്പുള്ളവനാണ്. ഇതുവരെ 85 ടെസ്റ്റാണ് അശ്വിന്‍ കളിച്ചത്. നിലവിലെ ഫോമില്‍ മൂന്ന്-നാല് വര്‍ഷം കൂടിയെങ്കിലും അശ്വിന് കളിക്കാന്‍ സാധിച്ചേക്കും. അങ്ങനെയാണെങ്കില്‍ 100 ടെസ്റ്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ അശ്വിന് സാധിച്ചേക്കും. 436 വിക്കറ്റുകള്‍ ഇതിനോടകം അശ്വിന്‍ നേടിയിട്ടുണ്ട്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമി ടെസ്റ്റിലെ നിര്‍ണ്ണായക ഘടകമാണ്. സ്വിങ് പേസറായ താരം ഇന്ത്യന്‍ പിച്ചിലും വിദേശ പിച്ചിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന ഷമി 100 ടെസ്റ്റ് നേട്ടത്തിലേക്കെത്താന്‍ കെല്‍പ്പുള്ളവനാണ്. 31കാരനായ താരം ഇതുവരെ 58 ടെസ്റ്റുകളാണ് കളിച്ചത്. അഞ്ച് വര്‍ഷമെങ്കിലും അദ്ദേഹത്തിന് കളി തുടരാനായേക്കും. അങ്ങനെയാണെങ്കില്‍ 100 ടെസ്റ്റ് എന്ന നേട്ടം ഷമിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കും. 58 ടെസ്റ്റില്‍ നിന്ന് 212 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനവും 11 തവണ നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഓപ്പണറായ കെ എല്‍ രാഹുല്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ മികവുള്ളവനാണ്. ഇന്ത്യയുടെ ഭാവി നായകനായിവരെ പരിഗണിക്കപ്പെടുന്ന രാഹുലും 100 ടെസ്റ്റ് മത്സരമെന്ന നാഴികക്കല്ല് പിന്നിടാന്‍ കെല്‍പ്പുള്ളവനാണ്. എംഎസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ രാഹുല്‍ ഇന്ത്യയിലും വിദേശത്തും ടീമിലെ പ്രധാന താരങ്ങളിലൊരാളാണ്. 29കാരനായ താരം ഇതുവരെ 43 ടെസ്റ്റാണ് കളിച്ചത്. ഇനിയും എട്ട് വര്‍ഷത്തെ കരിയറെങ്കിലും രാഹുലിന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ 100 ടെസ്റ്റെന്ന നേട്ടത്തിലേക്കെത്താന്‍ രാഹുലിന് സാധിച്ചേക്കും. മൂന്ന് ഫോര്‍മാറ്റിലും രാഹുല്‍ മികവ് കാട്ടുന്നുണ്ട്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ടീമില്‍ സ്ഥിര സ്ഥാനമുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 24കാരനായ റിഷഭ് 28 ടെസ്റ്റാണ് കളിച്ചത്. യുവതാരമായതിനാല്‍ കരിയര്‍ ഏറെ മുന്നിലുണ്ട്. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാത്ത പക്ഷം ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന താരമെന്ന നേട്ടത്തിലേക്ക് റിഷഭ് പന്തെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, March 7, 2022, 16:38 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+