ധോണി കിഴക്കിലെ വേഗമേറിയ വിക്കറ്റ് കീപ്പറെന്നു ഐസിസി, ഇതു ശരിയല്ല!- തിരുത്തുമായി സങ്കക്കാര
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായിരുന്ന എംഎസ് ധോണി കഴിഞ്ഞ ദിവസം 40ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ധോണിക്ക് പിറന്നാള്‍ ആരംസകള്‍ നേര്‍ന്ന് ഐസിസി ഒരു വീഡിയോ ഇറക്കിയിരുന്നു. എംഎസസ് ധോണി- കിഴക്കുള്ള അതിവേഗ കൈകളെന്നായിരുന്നു വീഡിയോക്കു ഐസിസി നല്‍കിയ തലക്കെട്ട്.

സെക്കിന്റെ ഒരംശം മാത്രം മതി, ധോണി മിന്നല്‍ പോലെ ബെയ്ല്‍സുകള്‍ തെറിപ്പിച്ചിരിക്കും, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ക്ക് പിറന്നാള്‍ ആശംസകളെന്നും വീഡിയോക്കൊപ്പം ഐസിസി കുറിച്ചിരുന്നു. കിഴക്കിലെ വേഗമേറിയ കൈകളെന്ന തലക്കെട്ടുമായി വന്ന വീഡിയോക്കു പിന്നാലെ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ്കീപ്പറും നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമെല്ലാമായ കുമാര്‍ സങ്കക്കാര പ്രതികരണവുമായി രംഗത്തെത്തി. ഐസിസിയുടെ വീഡിയോക്കു താഴെയായിരുന്നു സങ്ക തിരുത്തല്‍ വേണമെന്നു അറിയിച്ചത്. കിഴക്കിലെ മാത്രമല്ല, തന്റെ കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കൈകളെന്നായിരുന്നു സങ്കക്കാര ട്വീറ്റ് ചെയ്തത്.

ജൂലൈ ഏഴിന് ബുധനാഴ്ചയായിരുന്നു ധോണിയുടെ 40ാം പിറന്നാള്‍. ആരാധകരും ക്രിക്കറ്റര്‍മാരും സെലിബ്രിറ്റികളുമെല്ലാം അദ്ദേഹത്തിനു പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ബെര്‍ത്ത്‌ഡേ എംഎസ് ധോണിയെന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയിലും ഒരുപാട് റെക്കോര്‍ഡുകള്‍ കുറിച്ചാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം സ്റ്റംപിങുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി (123). 99 സ്റ്റംപിങുകളുമായി സങ്കക്കാരയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. വിവിധ ഫോര്‍മാറ്റുകളിലായി കരിയറിലാകെ 195 സ്റ്റംപിങുകള്‍ ധോണി നടത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ ഇത്രയുമധികം സ്റ്റംപിങുകളുള്ള മറ്റൊരു വിക്കറ്റ് കീപ്പറുമില്ല.
2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഈ മല്‍സരത്തില്‍ തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ അദ്ദേഹം അനിശ്ചികമായി ബ്രേക്കെടുക്കുകയായിരുന്നു. ഒടുവില്‍ 2020 ആഗസ്റ്റ് 15ന് വൈകീട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications