Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളല്ല, അതിലും മികച്ച ഡിഫന്‍സ് അവന്!! പുറത്താക്കുക കടുപ്പം, അശ്വിന്‍ പറയുന്നു

ഇന്ത്യന്‍ ടീമില്‍ നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും ശക്തമായ പ്രതിരോധ മികവുള്ളയാള്‍ ആരാണെന്ന ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ ഇടംകൈയന്‍ ഓപ്പണര്‍ യശ്വസ്വി ജയ്്‌സ്വാളല്ല, മറ്റാളാണ് ശക്തമായ പ്രതിരോധം കൊണ്ടു അദ്ഭുതപ്പെടുത്തിയതെന്നു അശ്വിന്‍ പറയുന്നു.

നെറ്റ്‌സില്‍ പല തവണ ആ താരത്തിനെതിരേ താന്‍ ബൗള്‍ ചെയ്തിട്ടുണ്ടെന്നും പക്ഷെ ഒരിക്കല്‍പ്പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

RISHABH PANT

പുകഴ്ത്തിയത് റിഷഭിനെ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെയാണ് ആര്‍ അശ്വിന്‍ വാനോളം പുകഴ്ത്തിയിക്കുന്നത്. ലോക ക്രിക്കറ്റില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും ശക്തമായ പ്രതിരോധമുള്ള താരങ്ങളിലൊരാളാണ് റിഷഭെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ റിഷഭിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടക്കാന്‍ സാധിച്ചിരുന്നില്ല, 28.33 ശരാശരിയില്‍ 255 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഒമ്പതു ഇന്നിങ്‌സില്‍ നേടാനായത് ഒരേയൊരു ഫിഫ്റ്റി മാത്രം.

പ്രതിരോധിക്കാന്‍ ശ്രമിച്ചതിനു ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ റിഷഭ് പന്ത് പുറത്തായിട്ടുള്ളൂവെന്നത് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍സുള്ള താരങ്ങളിലൊരാളാണ് അവന്‍. പ്രതിരോധമെന്നത് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതായി മാറിയിരിക്കുകയാണ്. സോഫ്റ്റ് ഹാന്റ് കൊണ്ട് റിഷഭിന്റെ ഡിഫന്‍സാണ് ഏറ്റവും മികച്ചത്.

നെറ്റ്‌സില്‍ അവനെതിരേ ഞാന്‍ ഒരുപാട് തവണ ബൗള്‍ ചെയ്തിട്ടുണ്ട്. പക്ഷെ പുറത്താക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അവന്‍ എഡ്ജാവുകയോ, എല്‍ബിഡബ്ല്യുവാകുകയോ ചെയ്തിട്ടില്ല. റിഷഭിന്റെ പ്രതിരോധ മികവ് അത്ര മാത്രം ശക്തമാണെന്നും അശ്വിന്‍ വിലയിരുത്തി.

വ്യത്യസ്ത ഇന്നിങ്‌സുകള്‍

ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റിഷഭ് പന്തിന്റെ രണ്ടു വ്യത്യസ്ത ശൈലിയിലുള്ള ഇന്നിങ്‌സുകളെ ആര്‍ അശ്വിന്‍ പ്രശംസിക്കുകയും ചെയ്തു. നിങ്ങള്‍ പോരാടണമെന്നത് ഞാന്‍ എല്ലായ്‌പ്പോഴും കേട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. സിഡ്‌നിയില്‍ രണ്ടു വ്യത്യസ്ത ഇന്നിങ്‌സുകളാണ് റിഷഭ് പന്ത് കളിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ അവന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ബോള്‍ കൊണ്ടിരുന്നു. എന്നിട്ടു 40 റണ്‍സ് റിഷഭ് സ്‌കോര്‍ ചെയ്തു. അവന്റെ അധികം സംസാരിക്കപ്പെടാത്ത ഇന്നിങ്‌സ് കൂടിയായിരിക്കും ഇത്. തീര്‍ച്ചയായും ഇതു നീതികേടാണെന്നും അശ്വിന്‍ നിരീക്ഷിച്ചു.

R ASHWIN

മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണ് റിഷഭിന്റേത്. 43 ടെസ്റ്റുകളില്‍ നിന്നു 42.11 ശരാശരിയില്‍ ആറു സെഞ്ച്വറികളടക്കം 2948 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബാറ്റിങില്‍ തന്റെ യഥാര്‍ഥ കഴിവ് റിഷഭ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

ബാലന്‍സ് കണ്ടെത്തണം

ആക്രമണത്തിലും ഡിഫന്‍സിനുമിടയില്‍ റിഷഭ് പന്ത് തീര്‍ച്ചയായും ഒരു ബാലന്‍സ് കണ്ടെത്തേണ്ടത് പ്രധാനമാണെന്നാണ് ആര്‍ അശ്വിന്‍ പറയുന്നത്. ഏതു ലീതിയിലാണ് ബാറ്റ് ചെയ്യേണ്ടതെന്നു റിഷഭ് പന്തിനോടു നമ്മള്‍ പറയേണ്ടതുണ്ട്.

അവന്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല. പക്ഷെ റണ്ണെടുക്കാത്ത ആകെയെങ്കിലും പോലെ റിഷഭ് കളിക്കാറില്ല. ബാറ്റ് ചെയ്യുമ്പോള്‍ അവന്റെ പക്കല്‍ ഒരുപാട് സമയമുണ്ട്. റിഷഭ് പന്ത് തന്റെ യഥാര്‍ഥ കഴിവിനെക്കുറിച്ച് തിരിച്ചറിയണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 10, 2025, 14:40 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+