Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിളിച്ചില്ല, നേരിട്ട് വിളിച്ച് ആശംസ നേര്‍ന്നത് രണ്ട് പേര്‍ മാത്രം; വെളിപ്പെടുത്തി അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ടെസ്റ്റില്‍ പകരക്കാരനില്ലാത്ത ഇതിഹാസമായിരുന്നു അശ്വിന്‍. ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. കൂടുതല്‍ മാന്‍ ഓഫ് ദി സീരിസ് അവാര്‍ഡ് ഉള്‍പ്പെടെ അതുല്യ നേട്ടങ്ങളോടെയാണ് അശ്വിന്‍ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന് ശേഷമായിരുന്നു അശ്വിന്റെ പ്രഖ്യാപനം.

ഗാബ ടെസ്റ്റിന് പിന്നാലെ അപ്രതീക്ഷിതമായി അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്തായാലും തികച്ചും അപ്രതീക്ഷിതമായാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. വിരമിച്ച അശ്വിന് ആശംസ അറിയിച്ച് ക്രിക്കറ്റ് ലോകത്തിലെ പ്രമുഖരെല്ലാം രംഗത്തെത്തിയിരുന്നു. പലരും നേരിട്ട് ഫോണില്‍ വിളിച്ചും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ് അശ്വിന് ആശംസ അറിയിച്ചത്.

എന്നാല്‍ വിരമിച്ച ശേഷം ധോണി എന്താണ് അശ്വിനെക്കുറിച്ച് പറയുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തന്നെ ധോണി വിളിച്ചില്ലെന്നാണ് അശ്വിന്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

വിളിച്ചത് രണ്ട് പേര്‍ മാത്രം

വിരമിച്ച ശേഷം തനിക്ക് ആശംസ അറിയിച്ച് വിളിച്ചത് രണ്ട് പേര്‍ മാത്രമാണെന്നാണ് അശ്വിന്‍ പറയുന്നത്. അതില്‍ ധോണിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറും കപില്‍ ദേവുമാണ് വിളിച്ച രണ്ട് പേരെന്നാണ് അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ചാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവര്‍ വിളിച്ചതിന്റെ സന്തോഷവും അശ്വിന്‍ തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ധോണി അശ്വിന് ആശംസ നേരാത്തതെന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ധോണി വളര്‍ത്തിയ താരമാണ് അശ്വിന്‍. തമിഴ്‌നാട്ടുകാരനായ അശ്വിനെ ഐപിഎല്ലില്‍ സിഎസ്‌കെയിലേക്കെത്തിച്ചതും അവിടെ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തിയതും ധോണിയാണ്. എന്നാല്‍ ധോണി നേരിട്ട് വിളിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. എന്തായാലും അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം അല്‍പ്പം നേരത്തെയാണെന്നാണ് ആരാധക പ്രതികരണം.

r ashwin

അശ്വിന്‍ സിഎസ്‌കെയ്ക്കായി കളിക്കും

ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അശ്വിന്‍ അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കും. ഇക്കാര്യം അശ്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലായിരുന്ന അശ്വിനെ മെഗാ ലേലത്തിലാണ് സിഎസ്‌കെ സ്വന്തമാക്കിയത്. സിഎസ്‌കെയിലൂടെ കരിയര്‍ ആരംഭിച്ച അശ്വിന് സിഎസ്‌കെയിലൂടെത്തന്നെ വിരമിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ടീം നല്‍കിയിരിക്കുന്നതെന്ന് പറയാം. എന്തായാലും അശ്വിന്‍ വീണ്ടും സിഎസ്‌കെയിലേക്കെത്തിയതില്‍ ആരാധകര്‍ ഹാപ്പിയാണ്.

രവീന്ദ്ര ജഡേജ-അശ്വിന്‍ കൂട്ടുകെട്ട് വീണ്ടും സിഎസ്‌കെയില്‍ ഒന്നിക്കുമ്പോള്‍ വീണ്ടുമൊരു കിരീടത്തിലേക്കെത്താന്‍ ടീമിനാവുമെന്നാണ് ആരാധക പ്രതീക്ഷ. അശ്വിന്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോഴും ഐപിഎല്ലില്‍ വലിയ താരമൂല്യം അശ്വിനുണ്ട്. ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അശ്വിന്‍. ധോണിയോടൊപ്പം വീണ്ടും സിഎസ്‌കെയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ അശ്വിനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അശ്വിന്റെ അവസാന ഐപിഎല്‍ സീസണ്‍

വരുന്ന സീസണോടെ അശ്വിന്‍ ഐപിഎല്ലില്‍ നിന്നും വിടപറയാനാണ് സാധ്യത. വിരമിച്ച ശേഷം പരിശീലക റോളിലേക്കും അശ്വിന്‍ എത്തിയേക്കും. ക്രിക്കറ്റിലെ തന്ത്രശാലിയായ താരമാണ് അശ്വിന്‍. ഏത് പിച്ചിലും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിശീലക റോളിലേക്കെത്തിയാലും അശ്വിന് കസറാനായേക്കും. എന്തായാലും ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ഓള്‍റൗണ്ടറെന്ന വിശേഷണത്തോടെയാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയിരിക്കുന്നത്.

Story first published: Friday, December 20, 2024, 20:18 [IST]
Other articles published on Dec 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+