Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും ഗില്ലിയുമല്ല, എക്കാലത്തെയും വലിയ ഹീറോ ആ താരം!! സഞ്ജു പറഞ്ഞു, അശ്വിന്‍ ഞെട്ടി

ലോക ക്രിക്കറ്റില്‍ തന്റെ എക്കാലത്തെയും വലിയ ആരാധനാപാത്രത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. അതൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററലെന്നതാണ് കൗതുകകരമായ കാര്യം. ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഓള്‍െൈട ഹീറോയെക്കുറിച്ച് സഞ്ജു വെളിപ്പെടുത്തിയത്. അതു കേട്ട അശ്വിന്‍ ഒന്നു വണ്ടറടിക്കുകയും ചെയ്തു.

ആരാധനാപാത്രത്തെ കുറിച്ചു മാത്രമല്ല, ആവേശത്തോടെ കളി കാണാന്‍ ആഗ്രിക്കുന്ന ഒരു താരം ആരാണെന്നതിനെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ മാസം 21ന് ആരംഭിക്കാനിരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനൊപ്പമായിരിക്കും സഞ്ജുവിനെ ഇനി കളിക്കളത്തില്‍ കാണാനാവുക. ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

SANJU ROHIT SHARMA

സഞ്ജുവിന്റെ ഹീറോ

ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണിങ് ബാറ്ററുമായ രോഹിത് ശര്‍മയെയാണ് തന്റെ എക്കാലത്തെയും വലിയ ക്രിക്കറ്റ് ഹീറോയായി സഞ്ജു സാംസണ്‍ തിരഞ്ഞെടുത്തത്. 'കുട്ടി സ്‌റ്റോറീസ് വിത്ത് ആഷ്' എന്ന ഷോയില്‍ ആര്‍ അശ്വിനോടു സംസാരിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.

നിലവില്‍ ഏറ്റവും ആവേശത്തോടെ ഏതു താരത്തിന്റെ കളി ആസ്വദിക്കാനാണ് ഇഷ്ടമെന്ന മറ്റൊരു ചോദ്യത്തിനു 14 കാരനായ ബാറ്റിങ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ പേരാണ് സഞ്ജു പറഞ്ഞത്. കഴിഞ്ഞ സീസണില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറിയ താരമാണ് വൈഭവ്. റെക്കോര്‍ഡ് സെഞ്ച്വറിയടക്കം നേടി കന്നി സീസണില്‍ തന്നെ ഇടംകൈയന്‍ ബാറ്റര്‍ വരവറിയിക്കുകയും ചെയ്തു.

രോഹിത്തുമായുള്ള അടുപ്പം

രോഹിത് ശര്‍മയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നയാളാണ് സഞ്ജു സാംസണ്‍. വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്ന അദ്ദേഹത്തിനു പിന്നീട് രോഹിത്തിനു കീഴിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം രോഹിത് നയിച്ച ഇന്ത്യന്‍ ടീം ടി20 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ബാക്കപ്പ് കീപ്പറായി സഞ്ജുവും സംഘത്തിലുണ്ടായിരുന്നു.

സൗത്താഫ്രിക്കയുമായുള്ള ലോകകപ്പ് ഫൈനലില്‍ തനിക്കു അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും പിന്നീട എന്തുകൊണ്ടാണ് അതു ലഭിക്കാതെ പോയതെന്നും സഞ്ജു നേരത്തേ തുറന്നു പറഞ്ഞിരുന്നു. ഫൈനലിലടക്കം ടൂര്‍ണമെന്റിലെ എല്ലാ കളിയിലും ടീമിനായി വിക്കറ്റ് കാത്തത് റിഷഭ് പന്താണ്.

ലോകകപ്പ് ഫൈനലിനു തയ്യാറായി ഇരിക്കാന്‍ രോഹിത് ശര്‍മ തന്നോടു ആവശ്യപ്പെട്ടിരുന്നതായാണ് മുമ്പൊരു അഭിമുഖത്തില്‍ സഞ്ജു പറഞ്ഞത്. എനിക്കു ഫൈനലില്‍ ഇറങ്ങാന്‍ അവസരമുണ്ടായിരുന്നു. തയ്യാറായി ഇരിക്കാനും എന്നോടു പറഞ്ഞിരുന്നു. ഞാന്‍ അതിനു റെഡിയായിരുന്നു. പക്ഷെ ടോസിനു മുമ്പാണ് മുന്‍ മല്‍സരങ്ങളിലെ അതേ ടീമുമായി മുന്നോട്ടു പോവാന്‍ അവര്‍ തീരുമാനിച്ചത്.

എനിക്കു അതിലൊരു നിരാശയോ, ദുഖമോതോന്നിയില്ല. ഒരു കുഴപ്പവുമില്ല എന്ന മാനസികാവസ്ഥയാണ് അപ്പോള്‍ എനിക്കുണ്ടായിരുന്നത്. വാംഅപ്പിനിടെ രോഹിത് എന്നെ അദ്ദേഹത്തിനു അരികിലേക്കു വിളിച്ച് ഇതേക്കുറിച്ചു തനിച്ചു സംസാരിക്കുകയും ചെയ്തു. എന്തിനാണ് അത്തരമൊരു തീരുമാനമെടുത്തതെന്നു രോഹിത് എന്നോടു വിശദീകരിച്ചു.

SANJU ROHIT SHARMA

നിനക്കു മനസ്സിലായല്ലോ അല്ലേയെന്നു വളരെ സാധാരണത്തേതു പോലെ അദ്ദേഹം എന്നോടു ചോദിച്ചു. നുമുക്കു മല്‍സരം ജയിക്കാം, അതിനു ശേഷം സംസാരിക്കാമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. നിങ്ങള്‍ കളിയിില്‍ ശ്രദ്ധിക്കൂയെന്നും ഞാന്‍ അദ്ദേഹത്തോടു അഭ്യര്‍ഥിച്ചു.

അല്‍പ്പസമയം കഴിഞ്ഞ് രോഹിത് വീണ്ടും എന്റെയടുക്കല്‍ വന്നു. ഫൈനലിലും കളിപ്പിക്കാത്തതിനാല്‍ മനസിന്റെയുള്ളില്‍ നീയെന്ന ശപിക്കുന്നുണ്ടാവുമെന്നു അറിയാമെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. നിനക്കു സന്തോഷമില്ലെന്നും ഞാന്‍ കരുതുന്നു. നിന്റെ മനസ്സില്‍ എന്തെങ്കിലുമുണ്ടാവുമെന്നു എനിക്കു തോന്നുവെന്നും രോഹിത് പറഞ്ഞിരുന്നു.

അതിനു ശേഷം ഞാനും രോഹിത്തും തമ്മില്‍ അല്‍പ്പം സംസാരിച്ചു. ഒരു താരമെന്ന നിലയില്‍ കളിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും താന്‍ അദ്ദേഹത്തോടു പറഞ്ഞുവെന്നായിരുന്നു മാധ്യപ്രവര്‍ത്തകനായ വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ സഞ്ജു വെളിപ്പെടുത്തിയത്.

Story first published: Sunday, August 10, 2025, 16:10 [IST]
Other articles published on Aug 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+