IPL 2020: റെയ്‌നയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ടീമിലെ കൊവിഡ് ബാധയല്ല! യഥാര്‍ഥ കാരണം പുറത്ത്
ഐപിഎല്ലിന്റെ 13ം സീസണില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റം ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. സിഎസ്‌കെയില്‍ നിരവധി പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് റെയ്‌ന ഇന്ത്യയിലേക്കു മടങ്ങിയത്.
ഇതിനു പിന്നാലെ പല സംശയങ്ങളുമുയര്‍ന്നിരുന്നു. രണ്ടു താരങ്ങളുള്‍പ്പെടെ സിഎസ്‌കെയിലെ 13 പേര്‍ക്കു കൊവിഡ് പിടിപെട്ടതാവാം റെയ്‌നയുടെ പിന്മാറ്റത്തിനു കാരണമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ഥ കാരണമെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. തന്റെ ബന്ധുക്കള്‍ക്കുണ്ടായ ദുരന്തമാണ് താരത്തിന്റെ പിന്‍മാറ്റത്തിനു പിറകിലെന്നാണ് വ്യക്തമായിരിക്കുന്നത്.

ബന്ധുക്കള്‍ക്കു നേരെയുണ്ടായ ആക്രമണം
ദൈനിക് ജാഗരണാണ് റെയ്‌നയുടെ കുടുംബത്തിനുണ്ടായ ദാരുണ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താന്‍കോട്ടിലെ തരിയാല്‍ ഗ്രാമത്തില്‍ താമസിക്കുന്ന റെയ്‌നയുടെ അമ്മാവനും കുടുംബത്തിനും നേരെ കഴിഞ്ഞ ദിവസം അജ്ഞാതരില്‍ നിന്നും ആക്രമണം നേരിട്ടുവെന്നാണ് ദൈനിക് ജാഗരണ്‍ പറയുന്നത്.
രാത്രിയില്‍ കുടുംബാംഗങ്ങള്‍ വീടിന്റെ ടെറസില്‍ ഉറങ്ങവെയായിരുന്നു ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായാണ് ആക്രമികള്‍ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. കുറ്റവാളികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ജാഗരണ്‍ വ്യക്തമാക്കുന്നു.

അമ്മാവന്‍ കൊല്ലപ്പെട്ടു
അജ്ഞാതരുടെ ആക്രമണത്തില്‍ റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 58 കാരനായ അശോക് കുമാറാണ് മരിച്ചത്. റെയ്‌നയുടെ പിതൃസഹോദരിയായ ആശാ ദേവിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട അശോക് കുമാര്‍. ഗുരുതരമായി പരിക്കേറ്റ ആശാ ദേവി ഇപ്പോഴും ആശുപത്രിയില്‍ മരണവുമായി മല്ലിടുകയാണ്.
ഇവരുടെ രണ്ട് ആണ്‍ മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 32 കാരനായ കൗശല്‍ കുമാര്‍, 24 കാരനായ അപിന്‍ കുമാര്‍ എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കൂടാതെ അശോക് കുമാറിന്റ 80 വയസ്സുള്ള അമ്മയ്ക്കും ഗുരുതരമായ പരിക്കുണ്ടെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം വേഗത്തിലാക്കി
ആക്രമണത്തിന് ഇരയായവര്‍ റെയ്‌നയുടെ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ത്വരിത ഗതിയിലാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നു ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. ആക്രമികളെക്കുറിച്ച് തുമ്പ് ലഭിക്കാന്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടിയെങ്കിലും കാര്യമായ ഒരു സൂചനയും ലഭിച്ചില്ലിട്ടെന്നും സൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു രാവിലെയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ റെയ്‌ന ഇന്ത്യയിലേക്കു തിരികെ പോയതായും ഐപിഎല്ലിന്റെ ഈ സീസണില്‍ കളിക്കില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ചത്. താരത്തിനും കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാവിധ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications