For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയോ, ഷഹീനോയല്ല; ഫേവിറ്റ് പേസര്‍ ആ താരം! തുറന്നുപറഞ്ഞ് ആമിര്‍

ലോക ക്രിക്കറ്റില്‍ നിലവില്‍ നിരവധി കിടിലന്‍ ഫാസ്റ്റ് ബൗളര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത എതിരാളികള്‍ക്കെതിരേ ഉജ്ജ്വലമായി ബൗള്‍ ചെയ്തിട്ടുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. അവരില്‍ നിന്നും ഏറ്റവും ബെസ്റ്റിനെ തിരഞ്ഞെടുക്കുകയെന്നത് വളരെ കടുപ്പം തന്നെയാണ്. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് നിലവിലെ തലമുറയില്‍ തന്റെ ഫേവറിറ്റ് ഫാസ്റ്റ് ബൗളര്‍ ആരെന്നു വെളിപ്പെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍.

ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ, പാകിസസ്താന്റെ ഷഹീന്‍ അഫ്രീഡി, ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ തുടങ്ങിയവരൊക്കെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ലോകോത്തര പേസര്‍മാരാണ്. ഏതെങ്കിലും ഒരു ഫോര്‍മാറ്റിലല്ല, മറിച്ച് മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ പെര്‍ഫോം ചെയ്യുന്നുവെന്നതാണ് ഇവരെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

TRENT BOULT

ബുംറയോ, ഷഹീനോ, സ്റ്റാര്‍ക്കോ ഒന്നുമല്ല നിലവിലെ പേസര്‍മാരില്‍ തന്റെ ഫേവറിറ്റെന്നാണ് ആമിര്‍ വെളിപ്പെടുത്തിരിക്കുന്നത്. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ പേസറുമായ ട്രെന്റ് ബോള്‍ട്ടിനെയാണ് ഫേവറിറ്റായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആമിര്‍ അടുത്തിടെ സമാപിച്ച അബുദാബി ടി10 ലീഗില്‍ കളിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ ബോള്‍ട്ടും കളിച്ചിരുന്നു.

ടി10 ലീഗിനിടെ ബോള്‍ട്ടിനെ കണ്ടുമുട്ടിയ ആമിര്‍ അദ്ദേഹത്തോടൊപ്പം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പങ്കുവച്ച ശേഷമാണ് തന്റെ ഫേവറിറ്റ് ബൗളറാണ് ബോള്‍ട്ടെന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഈ തലമുറയിലെ എന്റെ ഫേവറിറ്റ് ബൗളറായ ഒരേയൊരു ബോള്‍ട്ടിനൊപ്പമെന്നായിരുന്നു വീഡിയോക്കൊപ്പം ആമിര്‍ കുറിച്ചത്.

അബുദാബി ടി10 ലീഗില്‍ എട്ടു മല്‍സരങ്ങളിലാണ് ആമിര്‍ കളിച്ചത്. ഇവയില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച അദ്ദേഹം 7.75 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ഒരു കളിയില്‍ ഓവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ നാലു വിക്കറ്റുകളെടുത്ത് ആമിര്‍ ലോകത്തെ അദ്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഏഴു റണ്‍സിനു നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

MOHAMMAD AMIR

ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിടുകയും അതു കഴിഞ്ഞ് മടങ്ങിയെത്തുകയും ചെയ്ത ശേഷം ആമിറിനു പാകിസ്താന്‍ ടീമിനോടൊപ്പം മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കൂടുതല്‍ സജീവമായത്.

കഴിഞ്ഞ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം പാകിസ്താന്റെ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 31 കാരനായ ആമിറിനെ ദേശീയ ടീമിലേക്കു ഈ സെലക്ഷന്‍ കമ്മിറ്റി തിരികെ വിളിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ ഇവയെല്ലാം തള്ളിയ ആമിര്‍ തനിക്കു മടങ്ങവരാന്‍ പ്ലാനില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ബോള്‍ട്ടിന്റെ കരിയറിലേക്കു വന്നാല്‍ ന്യൂസിലാന്‍ഡിന്റെ നിലവിലെ ഏറ്റലും അപകടകാരിയായ ബൗളര്‍ അദ്ദേഹം തന്നെയാണെന്നതില്‍ സംശയമില്ല. 78 ടെസ്റ്റുകളില്‍ നിന്നും 317ഉം 114 ഏകദിനങ്ങളില്‍ നിന്നും 211ഉം 55 ടി20കളില്‍ നിന്നും 74ഉം വിക്കറ്റുകള്‍ ബോള്‍ട്ട് വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. 88 മല്‍സരങ്ങളില്‍ നിന്നും 105 വിക്കറ്റുകളാണ് ഐപിഎല്ലില്‍ ബോള്‍ട്ട് പിഴുതത്.

Story first published: Monday, December 11, 2023, 10:04 [IST]
Other articles published on Dec 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+