Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോര്‍ക്കറുകള്‍കൊണ്ട് വിറപ്പിക്കുന്നു, പ്രചോദനമായത് ഏത് ബൗളര്‍? വെളിപ്പെടുത്തി ബുംറ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വകാര്യ അഹങ്കാരമാണ് ജസ്പ്രീത് ബുംറ. തുടര്‍ യോര്‍ക്കറുകളിലൂടെ കളി പിടിക്കുന്ന ബുംറ അതിവേഗ പന്തും സ്ലോ ബോളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള ബൗളറാണ്. ഡെത്തോവറിലെ ബുംറയുടെ മികവിന് പകരംവെക്കാന്‍ ആളില്ലെന്ന് പറയാം. നിലവില്‍ ലോക ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ഭയക്കുന്ന ബൗളര്‍ ബുംറയാണെന്ന് പറയാം. നാട്ടിലും വിദേശത്തും ഒരുപോലെ തിളങ്ങാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്.

ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായ ബുംറക്ക് ചെറുപ്പത്തില്‍ പ്രചോദനമായ ഏതെങ്കിലും ബൗളറുണ്ടോ?. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ബുംറ തന്റെ കരിയറിന്റെ വളര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എങ്ങനെയാണ് വ്യത്യസ്തമായ ബൗളിങ് ആക്ഷനിലേക്കെത്തിയതെന്നും ബുംറ വെളിപ്പെടുത്തിയിരിക്കുകയാണ്. 'എനിക്ക് ക്രിക്കറ്റ് താരമാവാന്‍ ചെറുപ്പം മുതല്‍ വലിയ പരിശീലനങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്റെ അമ്മക്കും എന്നെ ക്രിക്കറ്റ് താരമാക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു.

10ാം ക്ലാസ് വരെ ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല. എന്റെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. അമ്മക്ക് താല്‍പര്യമില്ലാത്തതിനാല്‍ ബൗളിങ് പഠിക്കാനുള്ള ഏക വഴി ടിവിയിലൂടെ മത്സരം കാണുക മാത്രമായിരുന്നു. ചെറുപ്പത്തില്‍ വിക്കറ്റ് നേടുന്ന എല്ലാ ബൗളര്‍മാരേയും അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് എനിക്ക് എന്റേതായ ബൗളിങ് ആക്ഷനൊന്നും ഇല്ലായിരുന്നു. ഇടം കൈയന്‍ പേസര്‍മാരോട് എനിക്ക് വലിയ ആരാധനയുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ഇടം കൈകൊണ്ട് പന്തെറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മികച്ച പേസ് കണ്ടെത്താന്‍ സാധിച്ചില്ല. യോര്‍ക്കര്‍ എറിയുന്ന ബൗളര്‍മാരെ വളരെ കൗതുകത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടിരുന്നത്. ബാല്യകാലത്ത് യോര്‍ക്കര്‍ എറിയുന്നത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഞാന്‍ ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധിച്ചതും ആദ്യം മുതല്‍ ഇഷ്ടപ്പെടുന്നതും യോര്‍ക്കറുകളെയാണ്. അതാണ് ഞാന്‍ യോര്‍ക്കറുകള്‍ വളര്‍ത്താന്‍ ആഗ്രഹിച്ചത്.

jasprit bumrah

എനിക്ക് യോര്‍ക്കര്‍ എറിയാന്‍ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഒന്നാം നമ്പര്‍ ബൗളറാവുകയെന്നതോ സൂപ്പര്‍ താരമാവുകയെന്നതോ ഒരിക്കല്‍ പോലും ചിന്തയിലില്ലായിരുന്നു. എന്നാല്‍ ഞാന്‍ മികച്ചവനാണെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പേസ് ബൗളറാവണമെന്നും ടീമിനെ ജയിപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു' ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ ബുംറ പറഞ്ഞു. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ബുംറ ഒരുപോലെ മികവ് കാട്ടുന്നു.

ക്രിക്കറ്റിനെ കാര്യമായി കണ്ട് തുടങ്ങിയപ്പോള്‍ പരിശീലിക്കാന്‍ ആവശ്യമായ സൗകര്യം ബുംറക്കുണ്ടായിരുന്നില്ല. കീറിയ ഷൂസിട്ടായിരുന്നു പരിശീലനം നടത്തിയിരുന്നത്. കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നതിനാല്‍ ബുംറയുടെ തുടക്ക കാലം പരിതാപകരമായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ ബുംറയുടെ തലവര മാറി. വ്യത്യസ്തമായ ബൗളിങ് ആക്ഷനോടെ ആദ്യ മത്സരത്തില്‍ത്തന്നെ ശ്രദ്ധ നേടാന്‍ ബുംറക്കായി.

വളരെ വേഗം ഇന്ത്യന്‍ ടീമിലേക്കെത്തിയ ബുംറ ചുരുങ്ങിയ കാലംകൊണ്ട് ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമായി. ഇന്നത്തെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും നേരിടാന്‍ പ്രയാസമുള്ള ബൗളര്‍മാരിലൊരാളായി ബുംറയെയാണ് പറയുക. ഐപിഎല്ലിലടക്കം ബുംറയുടെ മികവാണ് മുംബൈയുടെ തുറുപ്പുചീട്ട്. ഇന്ത്യന്‍ ടീമിനെ നയിക്കാനും ബുംറക്ക് സാധിച്ചു. ക്യാപ്റ്റനായി വളരാന്‍ ബുംറ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം ബുംറ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

നിലവില്‍ മുംബൈ ഇന്ത്യന്‍സിലാണെങ്കിലും അടുത്ത സീസണിന് മുമ്പ് അദ്ദേഹം ടീം വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബുംറ ആര്‍സിബിയിലേക്ക് കൂടുമാറുമെന്നാണ് സൂചന. നായകസ്ഥാനമാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനത്തേക്ക് ബുംറയെ പരിഗണിക്കപ്പെടുന്നില്ല. അതിന്റെ നിരാശ അദ്ദേഹത്തിനുണ്ട്.

ഭാവിയില്‍ നായകസ്ഥാനം ലഭിക്കാനും സാധ്യത കുറവാണ്. എന്തായാലും ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരെ പരിഗണിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ത്തന്നെ ബുംറക്ക് സ്ഥാനമുണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, August 17, 2024, 20:55 [IST]
Other articles published on Aug 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+