Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രെറ്റ് ലീയോ ബുംറയോ അക്തറോ അല്ല, ഏറ്റവും മികച്ച പേസര്‍ മറ്റൊരാള്‍! തിരഞ്ഞെടുത്ത് മഗ്രാത്ത്

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ഗ്ലെന്‍ മഗ്രാത്ത്. അതിവേഗ പേസറെന്ന് വിളിക്കാനാവില്ലെങ്കിലും മികച്ച ലൈനും ലെങ്തുംകൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കാന്‍ മഗ്രാത്തിനായിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം നേരിടാന്‍ പ്രയാസപ്പെട്ട ബൗളറാണ് മഗ്രാത്ത്. റിക്കി പോണ്ടിങ് നായകനായിരിക്കെ ഓസ്‌ട്രേലിയയുടെ വജ്രായുധമായിരുന്നു മഗ്രാത്തെന്ന് പറയാം. തന്ത്രശാലിയായ ബൗളര്‍മാരിലൊരാളായിരുന്നു മഗ്രാത്ത്.

ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ പേസറായ മഗ്രാത്ത്. അത് ജെയിംസ് ആന്‍ഡേഴ്‌സനോ ബ്രെറ്റ് ലീയോ ജസ്പ്രീത് ബുംറയോ ഷുഹൈബ് അക്തറോ ഒന്നുമല്ലെന്നും അത് ഡെന്നിസ് ലില്ലിയാണെന്നുമാണ് മഗ്രാത്ത് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് മഗ്രാത്തിന്റെ തുറന്ന് പറച്ചില്‍.

'ഞാന്‍ വളര്‍ന്ന് വന്നപ്പോള്‍ എന്റെ ഹീറോയും റോള്‍ മോഡലും ഡെന്നിസ് ലില്ലിയാണ്. ഇപ്പോഴും എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ഡെന്നിസ് ലില്ലിയാണ്'- മഗ്രാത്ത് പറഞ്ഞു. ബില്‍ ലാവ്‌റി നായകനായിരിക്കെയാണ് ഡെന്നിസ് ലില്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 1971ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. 1984ല്‍ പാകിസ്താനെതിരേയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ്. തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡെന്നിസ് ലില്ലിക്കായിരുന്നു.

വിരമിക്കുന്ന സമയത്ത് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഓസ്‌ട്രേലിയക്കാരില്‍ നാലാം സ്ഥാനത്താണ് ഡെന്നിസ് ലില്ലി. 708 വിക്കറ്റുമായി ഷെയ്ന്‍ വോണ്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 563 വിക്കറ്റോടെ മഗ്രാത്ത് രണ്ടാം സ്ഥാനത്തും 509 വിക്കറ്റോടെ നതാന്‍ ലിയോണ്‍ മൂന്നാം സ്ഥാനത്തുമാണ്. 70 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് ഡെന്നിസ് ലില്ലിയുടെ പേരിലുള്ളത്. 63 ഏകദിനത്തില്‍ നിന്ന് 103 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

dennis lille

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിസ്മരണീയ റെക്കോഡാണ് ഡെന്നിസ് ലില്ലിക്കുള്ളത്. 198 മത്സരത്തില്‍ നിന്ന് 882 വിക്കറ്റാണ് അദ്ദേഹം നേടിയത്. 102 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 165 വിക്കറ്റും അദ്ദേഹം നേടി. ടെസ്റ്റില്‍ ഒരു തവണ അര്‍ധ സെഞ്ച്വറിയും ഡെന്നിസ് ലില്ലി നേടിയിട്ടുണ്ട്. പണ്ടത്തെ ബൗളര്‍മാരുടെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ ബൗളര്‍മാര്‍ വളരെ പിന്നിലാണെന്ന് പറയാം. ആധുനിക ക്രിക്കറ്റില്‍ എടുത്തു പറയാവുന്ന പേസര്‍മാര്‍ കുറവാണ്.

ജസ്പ്രീത് ബുംറ, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി വിരലില്ലെണ്ണാവുന്ന പേരുകള്‍ മാത്രമാണ് മികച്ച പേസര്‍മാരുടെ പട്ടികയില്‍ കാണാനാവും. ഓള്‍ടൈം ബെസ്റ്റ് പേസര്‍മാരില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്നില്ല. ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കൂടി പടിയിറങ്ങിയാല്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളില്ലെന്ന് പറയാം. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊന്നും പകരംവെക്കാവുന്ന ബൗളര്‍മാരില്ല.

ഇന്നത്തെ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ബൗളിങ് നിര മോശമില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ പേസര്‍മാര്‍ ഏത് മൈതാനത്തും മികവ് കാട്ടാന്‍ ശേഷിയുള്ളവരുടേതാണ്. ഇന്ത്യയുടെ പേസ് നിരയും ഭേദപ്പെട്ടതാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. എന്നാല്‍ പഴയ ബൗളര്‍മാരുടെ മികവിനോട് ഇവരെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നതാണ് വസ്തുത.

തുടര്‍ച്ചയായി 10 ഓവര്‍ എറിയാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ന് കുറവാണെന്ന് തന്നെ പറയാം. അന്നത്തെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫിറ്റ്‌നസില്‍ വലിയ മാറ്റം തന്നെ കാണാനാവും.

Story first published: Sunday, January 7, 2024, 11:46 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+