2007 ലെ ട്രോമ! ഞാന്‍ കാരണം പാക് താരങ്ങള്‍ റിവേഴ്‌സ് ലാപ് നിര്‍ത്തി; വെളിപ്പെടുത്തി മിസ്ബ ഉള്‍ ഹഖ്
കാത്തിരിപ്പിനൊടുവില്‍ ട്വന്റി-20 ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. കുട്ടിക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാര്‍ ആരായിരിക്കും എന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിരവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാകപ്പിന് പിന്നാലെ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ പതിവു പോലെ തന്നെ ആരാധകര്‍ വലിയ ആകാംഷയിലാണ്. എങ്ങും ചര്‍ച്ചകള്‍ സജീവമാണ്.
ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടാനിരിക്കുമ്പോഴെല്ലാം ആരാധകരുടെ മനസിലേക്ക് കടന്നു വരിക 2007 ലെ ട്വന്റി-20 ലോകകപ്പ് ഫൈനലായിരിക്കും. ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുകയും ട്വന്റി-20 ഫോര്‍മാറ്റിനെ ഇത്രമേല്‍ ജനപ്രീയമാക്കി മാറ്റയതും ഐപിഎല്‍ എന്ന വിപ്ലവത്തിന് അടത്തറ പാകിയതുമെല്ലാം ആ ലോകകപ്പായിരുന്നു. ഫൈനലില്‍ ഏറ്റുമുട്ടിയതാകട്ടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് എതിരാളികളും.

അവസാന ഓവറിലേക്ക് നീണ്ടു പോയ ഫൈനലില്‍ ഒടുവില്‍ ഇന്ത്യന്‍ ആരാധകരുടെ സകല പ്രാര്‍ത്ഥനകളേയും സാക്ഷാത്കരിച്ചു കൊണ്ട് ഇന്ത്യ കിരീടമണയുകയായിരുന്നു. 2007 ലെ ലോകകപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് കടന്നു വരുന്ന ഏറ്റവും ആദ്യത്തെ ഓവറില്‍ അവസാന ഓവറില്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖിനെ ക്യാച്ച് ചെയ്യുന്ന ശ്രീശാന്തായിരിക്കും. ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കില്ല ആ നിമിഷം അനുഭവിച്ച ടെന്‍ഷനും പിന്നാലെ വന്ന സന്തോഷവും.
Also Read:T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

അവസാന നാല് പന്തില്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. ഫൈന്‍ ലെഗിലൂടെ ഒരു ബൗണ്ടറിയ്ക്ക് ശ്രമിച്ച മിസ്ബയുടെ കണക്കൂകൂട്ടല്‍ പിഴയ്ക്കുകയും പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗിലുണ്ടായിരുന്ന ശ്രീശാന്തിന്റെ കൈകളില്‍ വിശ്രമിക്കുകയുമായിരുന്നു. 157 റണ്‍സെന്ന വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ പാക്കിസ്ഥാന്‍ 152 റണ്‍സിന് പുറത്താവുകയും ഇന്ത്യ തങ്ങളുടെ ആദ്യത്തെ ട്വന്റി-20 കിരീടം ചൂടുകയും ചെയ്തു.
ആ ക്യാച്ച് ഇന്ത്യക്കാരെ പോലെ തന്നെ പാക്കിസ്ഥാന്‍കാരും മറന്നിട്ടില്ല. പ്രത്യേകിച്ച് മിസ്ബയും പാക് താരങ്ങളും. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. ലോകകപ്പിന് മുന്നോടിയായി നടന്ന ചാനല്‍ ചര്‍ച്ചയില്‍ നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വീഡിയോയില്‍ പാക് ഇതിഹാസം വസീം അക്രം എന്തുകൊണ്ട് പാക് താരങ്ങള്‍ ഇപ്പോള്‍ റിവേഴ്‌സ് ലാപ് കളിക്കുന്നില്ലെന്ന് ചോദിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

''2007 ല്‍ ലോകകപ്പ് ഫൈനലിലെ എന്റെ ഷോട്ടിന് ശേഷം അവരൊക്കെ കളിക്കുന്നത് നിര്‍ത്തി'' എന്നായിരുന്നു അക്രത്തിന്റെ ചോദ്യത്തിന് മിസ്ബ നല്‍കിയ മറുപടി. ''അതിന് മുമ്പ് ഞാന്‍ അടിച്ച 15 ഫോര്‍ ആരും ഓര്‍ക്കുന്നില്ല. പക്ഷെ ആ ഒരു ഷോട്ട് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ആളുകള്‍ മറക്കുന്നില്ല'' എന്നും മിസ്ബ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയാണ്.

അന്ന് പാക്കിസ്ഥാന്‍ ഫൈനലില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന അവസ്ഥയിലായപ്പോള്‍ ടീമിനെ വിജയത്തിന്റെ തൊട്ടരികെ വരെ എത്തിച്ചത് മിസ്ബയായിരുന്നു. 43 റണ്‍സായിരുന്നു മിസ്ബ കൂട്ടിച്ചേര്ത്തത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ പാക്കിസ്ഥാന് വേണ്ടിയിരുന്നത് പതിമൂന്ന് റണ്‍സായിരുന്നു. അവസാന ഓവര്‍ എറിയാന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പന്തേല്‍പ്പിച്ചത് ജൊഗീന്ദര്‍ ശര്‍മയെയായിരുന്നു.
ആദ്യമെറിഞ്ഞ പന്ത് വൈഡ്. അടുത്ത പന്ത് മിസ്ബ സിക്‌സ് പറത്തി. പക്ഷെ തൊട്ടടുത്ത പന്തില്‍ ശ്രീശാന്തിന് ക്യാച്ച് നല്‍കി മിസ്ബ പുറത്തായി. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുഗത്തിന്റെ തുടക്കവും അതായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications