For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റുമോ? ഐസിസി ഭീഷണിയെക്കുറിച്ച് ബിസിസിഐ

2021ലെ ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്

മുംബൈ: 2021ലെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കുമെന്ന ഐസിസിയുടെ ഭീഷണിയെക്കുറിച്ച് പ്രതികരിച്ച് ബിസിസിഐ. ടൂര്‍ണമെന്റിനു സര്‍ക്കാരില്‍ നിന്നും നികുതി ഇളവ് നേടിത്തരുന്നതിനെക്കുറിച്ച് ഉറപ്പ് നല്‍കാന്‍ ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടിരുന്നു. മേയ് 18ന് മുമ്പ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കു സ്ഥിരീകരണം ലഭിക്കണമെന്നായിരുന്നു ഐസിസിയുടെ ആവശ്യം, എന്നാല്‍ ബിസിസിഐ ഇനിയും ഉറപ്പ് നല്‍കിയിട്ടില്ലാത്തതിനെ തുടര്‍ന്നാണ് ലോകകപ്പ് മാറ്റാന്‍ തങ്ങള്‍ക്കു അധികാരമുണ്ടെന്നു ഐസിസി മുന്നറിയിപ്പ് നല്‍കിയത്.

1

ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍. റോയിട്ടേഴ്‌സിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവില്‍ ടൂര്‍ണമെന്റിന് ഒരു റിസ്‌ക്കുമില്ലെന്നു ധുമാല്‍ ടെലിഫോണിലൂടെ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും നടപടികള്‍ പുരോഗമിക്കുകയാണ്. ഐസിസിയുമായി ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐയും ഐസിസിയും തമ്മില്‍ നിരവധി തവണയാണ് ആശയവിനിമയം നടത്തിയിട്ടുള്ളത്. മേയ് 18ന് മുമ്പ് സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഉറപ്പ് വാങ്ങിത്തരണമെന്നും ഐസിസി ബിസിസിഐയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഡെഡ്‌ലൈന്‍ മേയ് 30 വരെയെങ്കിലും നീട്ടി നല്‍കണമെന്നാണ് ബിസിസിഐയുടെ അഭ്യര്‍ഥന. കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു സ്ഥിതിഗതികള്‍ ആകെ മാറിയതായും ഈ പ്രത്യേക സാഹചര്യത്തില്‍ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ബിസിസിഐ അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍ അഭ്യര്‍ഥന ഐസിസി തള്ളുകയായിരുന്നു.

2016ല്‍ ഇന്ത്യ ടി20 ലോകകപ്പിനു വേദിയായപ്പോഴും സമാനമായ പ്രശ്‌നം ബിസിസിഐയ്ക്കു അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അന്നു ലോകകപ്പിന് നികുതിയിളവ് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ഐസിസിയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐയ്ക്കു ലഭിക്കേണ്ടിയിരുന്ന വിഹിതത്തില്‍ നിന്നും തുല്യമായ തുക ഐസിസി തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ ബിസിസിഐ പരാതി നല്‍കിയിട്ടുണ്ടെങ്കിലും വിധി ഇനിയും വന്നിട്ടില്ല.

Story first published: Thursday, May 28, 2020, 13:25 [IST]
Other articles published on May 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+