വനിതാ ലോക ടി20: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി? മിതാലിയെ എന്തിന് തഴഞ്ഞു? ക്യാപ്റ്റന്‍ പറയുന്നത്...
ആന്റിഗ്വ: വനിതാ ലോക ടി20യില്‍ കന്നി ലോകിരീടമെന്ന സ്വപ്‌നം ഇത്തവണയും കൈവിട്ടു പോയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. തോല്‍വിയാതെ കുതിച്ച ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ ചുവട് പിഴയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിനോട് എട്ടു വിക്കറ്റിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. സെമിയില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.
മിതാലിയെപ്പോലെ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം ബാറ്റിങില്‍ ഇന്ത്യക്കു തിരിച്ചടിയാവുകയും ചെയ്തു. ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരേ മുന്‍ താരം സഞ്ജ് മഞ്ജരേക്കര്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ എന്നിവര്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ മിതാലിയെ സെമി ഫൈനലില്‍ ഒഴിവാക്കിയതില്‍ കുറ്റബോധമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. സെമി ഫൈനലിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ടീമിന്റെ തീരുമാനം
മിതാലിയെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം ഒറ്റക്കെട്ടായി സ്വീകരിച്ചതാണ്. ടീമിനു വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അതില്‍ കുറ്റബോധവുമില്ലെന്ന് ഹര്‍മന്‍പ്രീത് വിശദമാക്കി.
ചില സമയങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ ക്ലിക്കാവും. മറ്റു ചിലപ്പോള്‍ തിരിച്ചടിയുമാവും. ടൂര്‍ണമെന്റില്‍ ടീം നടത്തിയ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് പുതിയ പാഠം
ഇന്ത്യയുടേത് യുവ ടീമാണ്. അവര്‍ക്ക് പുതിയ പല കാര്യങ്ങളും പഠിക്കാനുള്ള അവസരമാണിത്. ചില സമയങ്ങളില്‍ വിക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിച്ചത് ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഇംഗ്ലണ്ട് വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
എന്നാല്‍ തങ്ങള്‍ നേടിയ സ്‌കോര്‍ അത്ര എളുപ്പത്തതില്‍ ചേസ് ചെയ്യാവുന്നതായിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ നല്ല പ്രകടനമാണ് നടത്തിയത്. 18ാം ഓവര്‍ വരെ മല്‍സരം നീട്ടിക്കൊണ്ടു പോവാന്‍ തങ്ങള്‍ക്കായെന്നും ഹര്‍മന്‍പ്രീത് വിശദമാക്കി.

മാനസികമായി കരുത്ത് നേടണം
സമ്മര്‍ദ്ദഘട്ടങ്ങളില്‍ മാനസികമായി കരുത്തു നേടിയാല്‍ മാത്രമേ ഇതു പോലെയുള്ള വലിയ മല്‍സരങ്ങൡ ഇന്ത്യക്കു ജയിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഹര്‍മന്‍പ്രീത് ചൂണ്ടിക്കാട്ടി.
യുവ ടീമായതു കൊണ്ടു തന്നെ മാനസികമായി കരുത്താര്‍ജിക്കാന്‍ ശ്രമിച്ചേ തീരൂ. സമ്മര്‍ദ്ദം നേരിടുമ്പോള്‍ ഏതു തരത്തിലാണ് കളിക്കേണ്ടതെന്ന് ടീം പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം മല്‍സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യക്കാവൂയെന്നും അവര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications