Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1478 റണ്‍സ്, എന്നിട്ടും ജയ്‌സ്വാള്‍ ഔട്ട്!! ഇന്ത്യയില്‍ നിന്നും ബുംറ മാത്രം, പുരസ്‌കാരം ആര്‍ക്കാവും?

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ ചുരുക്ക പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഐസിസി. നാലു പേരാണ് ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു വേണ്ടി അന്തിമ പട്ടികയിലുള്ളത്. ഇവയില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയാണ് ഇന്ത്യയില്‍ നിന്നും ഐസിസി പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം ടെസ്റ്റില്‍ വലിയ റണ്‍വേട്ട നടത്തിയ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍ തഴയപ്പെടുകയും ചെയ്തു.

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

ബുംറയെക്കൂടാതെ ഐസിസിയുടെ ചുരുക്കപ്പട്ടികയിലുള്ള മറ്റു മൂന്നു പേര്‍ ഇംഗ്ലണ്ടിന്റെ റണ്‍വേട്ടക്കാരനും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ട്, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക് എന്നിരാണ്.

JASPRIT BUMRAH

ബുംറയുടെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഗംഭീര പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവച്ചിട്ടുള്ളത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ തുറുപ്പുചീട്ടായി അദ്ദേഹം മാറി. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതതും ബുംറ തന്നെയാണ്. 13 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 71 വിക്കറ്റുകളാണ്. 45 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം.

ഈ വര്‍ഷം ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ അദ്ദേഹത്തിന്റെ അടുത്തു പോലും ലോക ക്രിക്കറ്റിലെ മറ്റൊരു ബൗളറും എത്തിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബുംറയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സനാണ്. 11 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം പിഴുതത് 52 വിക്കറ്റുകളാണ്.

ഇംഗ്ലീഷ് സ്പിന്നര്‍ ഷുഐബ് ബഷീര്‍ (15 ടെസ്റ്റില്‍ 49 വിക്കറ്റ്), ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്‍ട്രി (9 ടെസ്റ്റില്‍ 48 വിക്കറ്റ്), ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (12 ടെസ്റ്റില്‍ 48 വിക്കറ്റ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11

ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ മാത്രമല്ല, പേസര്‍മാരില്‍ ഈ വര്‍ഷം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്തിട്ടുള്ള താരവും ബുംറ തന്നെയാണ്. 13 ടെസ്റ്റുകളിലെ 26 ഇന്നിങ്‌സുകളിലായി 357 ഓവറുകള്‍ അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.

എന്തു കൊണ്ട് ജയ്‌സ്വാളില്ല?

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയിട്ടും ഐസിസി പുരസ്‌കാര പട്ടികയില്‍ യശസ്വി ജയ്‌സ്വാളിനു ഇടം പിടിക്കാനായില്ല. ജോ റൂട്ട് കഴിഞ്ഞാല്‍ റെഡ് ബോളില്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് അദ്ദേഹമാണ്. എന്നിട്ടും ജയ്‌സ്വാളിനെ പിന്തള്ളി ഹാരി ബ്രൂക്കും കമിന്ദു മെന്‍ഡിസുമെല്ലാം ഐസിസിയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു.

YASHASVI JAISWAL

17 ടെസ്റ്റുകളില്‍ നിന്നും 31 ഇന്നിങ്‌സുകിലായി 1556 റണ്‍സുമായാണ് റൂട്ട് ഈ വര്‍ഷത്തെ ബാറ്റര്‍മാരില്‍ ഒന്നാമതുള്ളത്. അധികം പിന്നിലല്ലാതെ ജയ്‌സ്വാള്‍ തൊട്ടുതാഴെയുണ്ട്. 15 മല്‍സരങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരം 29 ഇന്നിങ്‌സുകളിലായി സ്‌കോര്‍ ചെയ്തത് 1478 റണ്‍സാണ്. ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റാണ് മൂന്നാാംസ്ഥാനത്ത്. 17 ടെസ്റ്റുകളില്‍ നിന്നും 1149 റണ്‍സാണ് അദ്ദേഹം നേടിയത്.

നാലാമന്‍ ബ്രൂക്കാണ്. 12 ടെസ്റ്റുകളിലായി 20 ഇന്നിങ്‌സുകളില്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 1100 റണ്‍സാണ്. അഞ്ചാംസ്ഥാനത്തു മെന്‍ഡിസുണ്ട്. ഒമ്പതു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം 1049 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

Story first published: Monday, December 30, 2024, 19:17 [IST]
Other articles published on Dec 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+