Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സൂപ്പര്‍ താരത്തിന് ഇടമില്ല! ധോണി നയിക്കും, ഓള്‍ടൈം സിഎസ്‌കെ ഇലവനുമായി കോണ്‍വേ

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് നിലവില്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായ ന്യൂസിലാന്‍ഡ് താരം ഡെവന്‍ കോണ്‍വേ. കഴിഞ്ഞ തവണ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. കോണ്‍വേയും റുതുരാജ് ഗെയ്ക്വാദുമുള്‍പ്പെട്ട ഓപ്പണിങ് ജോടി വന്‍ വിജയമാവുകയും ചെയ്തിരുന്നു. ടീമിനു സ്ഥിരതയാര്‍ന്ന തുടക്കമായിരുന്നു ഇരുവരും ചേര്‍ന്നു നല്‍കിയത്.

സ്വയം തന്റെ പേര് ഒഴിവാക്കിയാണ് സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച ഇലവനെ കോണ്‍വേ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം സിഎസ്‌കെയുടെ ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയെ കോണ്‍വേ തഴഞ്ഞുവെന്നതാണ്. നിലവില്‍ ടീമിന്റെ ബൗളിങ് കോച്ച് കൂടിയായ ബ്രാവോയില്ലാതെയാണ് ഓള്‍ടൈം ഇലവനെ കോണ്‍വേ തിരഞ്ഞെടുത്തിരിക്കുന്നത്.

DEVON CONWAY

സിഎസ്‌കെയില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദിനെയും സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയെയുമാണ് ഓള്‍ടൈം ഇലവനിലെ ഓപ്പണര്‍മാരായി കോണ്‍വേ തിരഞ്ഞെടുത്തിരിക്കുന്നത്. ദീര്‍ഘകാലം സിഎസ്‌കെയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്ന ഡുപ്ലെസിയെ 2021ലെ സീസണിനു ശേഷം ഫ്രാഞ്ചൈസി കൈവിടുകയായിരുന്നു.

തുടര്‍ന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു ചേക്കേറിയ ഡുപ്ലെസി നിലവില്‍ അവരുടെ ക്യാപ്റ്റന്‍ കൂടിയാണ്. ഡുപ്ലെസി പോയ ഒഴിവിലേക്കാണ് കോണ്‍വേയെ സിഎസ്‌കെ കൊണ്ടുവന്നത്. അതു ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍വേയുടെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ചിന്നത്തലയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നാണ്. സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ടീമിന്റെ പല കിരീട വിജയങ്ങളിലും റെയ്‌ന നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. റെയ്‌നയ്ക്കു ശേഷം നാലാം നമ്പറില്‍ കളിക്കുക ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടിയ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

DWYANE BRAVO

റായുഡുവിനു ശേഷം ഇംഗ്ലീഷ് ഓള്‍റണ്ടര്‍മാരായ ബെന്‍ സ്‌റ്റോക്‌സിനെയും മോയിന്‍ അലിയെയുമാണ് കോണ്‍വേ തന്റെ ഇലവനിലെടുത്തത്. സിഎസ്‌കെയെ സംബന്ധിച്ച് സ്‌റ്റോക്സ് അത്ര വലിയ താരമല്ല. കഴിഞ്ഞ സീസണിലാണ് അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായത്. പക്ഷെ ചുരുക്കം ചില മല്‍സസരങ്ങളില്‍ മാത്രമേ സ്റ്റോക്‌സ് കളിച്ചിരുന്നുള്ളൂ.

ടീമില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കോടികളുടെ മൂല്യമുള്ള അദ്ദേഹത്തിനായില്ല. അലിയും കഴിഞ്ഞ കുറച്ചു സീസണുകളായി സിഎസ്‌കെയിലുണ്ട്. ആദ്യ രണ്ടു സീസണുകളില്‍ ബാറ്റിങില്‍ ഇംപാക്ടണ്ടാക്കിയെങ്കിലും കഴിഞ്ഞ തവണ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.

കോണ്‍വേയുടെ ഇലവനില്‍ ഏഴാം നമ്പറില്‍ കളിക്കുക ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. എട്ടാമനായി ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമുണ്ട്. റെയ്‌നയ്ക്കു ശേഷം സിഎസ്‌കെയുടെ ഏറ്റവും വലിയ മാച്ച് വിന്നറായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് ജഡേജ. ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ സൗത്താഫ്രിക്കയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍, നിലവില്‍ ടീമിലുള്ള ദീപക് ചാഹര്‍, മുന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മപതി ബാലാജി എന്നിവരാണുള്ളത്.

കോണ്‍വേയുടെ ഓള്‍ടൈം സിഎസ്‌കെ 11

റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആല്‍ബി മോര്‍ക്കല്‍, ദീപക് ചാഹര്‍, ലക്ഷ്മിപതി ബാലാജി.

Story first published: Tuesday, July 4, 2023, 11:48 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+