For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവന്‍- ഇന്ത്യയുടെ നാലു പേര്‍, കോലിക്ക് ഇടമില്ല!

ആകാശ് ചോപ്രയാണ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ താരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് അദ്ദേഹം ടെസ്റ്റിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തത്. ഏറ്റവുമധികം താരങ്ങളുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയുടെ നാലു പേര്‍ ഇലവന്റെ ഭാഗമായി. പക്ഷെ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമാ വിരാട് കോലിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പുതിയ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും ഇലവന്റെ ഭാഗമായിട്ടുള്ള കളിക്കാര്‍.

 രോഹിത്, കരുണരത്‌നെ

രോഹിത്, കരുണരത്‌നെ

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ശ്രീലറങ്കുടെ ദിമുത് കരുണരത്‌നെയുമാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്.
ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ മനസ്സിലേക്കു ആദ്യം വരുന്നത് രോഹിത്താണ്. അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു വര്‍ഷമായിരുന്നു ഇത്. ടെസ്റ്റുമായി രോഹിത് പ്രണയത്തിലായ വര്‍ഷം കൂടിയാണിത്. അദ്തകരമായ ചില ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചു. എന്റെ രണ്ടാമത്തെ ഓപ്പണര്‍ കരുണ രത്‌നെയാണ്. ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടക്കം അദ്ദേഹം മികച്ച പ്രകടനം നടത്തി. ബാറ്റിങ് കാണാന്‍ അത്ര മികച്ചതല്ലെങ്കിലും റണ്‍സെടുക്കാന്‍ കരുണരത്‌നെയ്ക്കു സാധിച്ചതായി ചോപ്ര നിരീക്ഷിച്ചു.

 റൂട്ട്, വില്ല്യംസണ്‍, ഫവാദ്

റൂട്ട്, വില്ല്യംസണ്‍, ഫവാദ്

മൂന്നാം നമ്പറില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. പക്ഷെ ഇലവന്റെ ക്യാപ്റ്റന്‍ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണാണ്. നാലാമനായാണ് വില്ലി ബാറ്റ് ചെയ്യുക. അഞ്ചാം നമ്പറില്‍ പാകിസ്താന്റെ ഫവാദ് ആലവും കളിക്കും.
മൂന്നാം നമ്പറില്‍ മല്‍സരമൊന്നുമില്ല. ജോ റൂട്ട് തന്നെയാണ് ഈ സ്ഥാനത്തിന്റെ അവകാശി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ അദ്ദേഹമാണ്. മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് റൂട്ട്. എല്ലാ തരത്തിലും മറ്റൊരു തലത്തില്‍പ്പെടുത്താവുന്ന ബാറ്ററാണ് അദ്ദേഹം. ഗംഭീര പ്രകനങ്ങളാണ് റൂട്ട് നടത്തിയിട്ടുള്ളത്. ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ഡബിള്‍ സെഞ്ച്വറികള്‍ ഇക്കൂട്ടത്തില്‍പ്പെടുത്താം.
നാലാം നമ്പറില്‍ വില്ല്യംസണിനെയാണ് ഞാന്‍ തിരഞ്ഞെടുത്തത്. പാകിസ്താനെതിരേ അദ്ദേഹം ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ഫൈനലിലും വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സുകളിലൊന്നാണ് വില്ല്യംസണ്‍ കളിച്ചത്. ഈ ഇലവന്റെ നായകനായും അദ്ദേഹത്തെ തിരഞ്ഞടുത്തതായി ചോപ്ര വ്യക്തമാക്കി.
എന്റെ ഇലവനില്‍ ഫവാദ് ആലവുമുണ്ട്. സ്ഥിരോല്‍സാഹത്തിന്റെ കഥ കൂടിയാണിത്. ദേശീയ ടീമിലേക്കു തന്നെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും കളിച്ചുകൊണ്ടിരിക്കുകയും റണ്‍സെടുത്തുകൊണ്ടിരിക്കുകയും ചെയ്തയാളാണ് ഫവാദെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

 വിക്കറ്റ് കീപ്പറായി റിഷഭ്

വിക്കറ്റ് കീപ്പറായി റിഷഭ്

റിഷഭ് പന്തിനെയാണ് ഇലവന്റെ വിക്കറ്റ് കീപ്പറായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. റിഷഭാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഞാന്‍ ജോസ് ബട്‌ലറെക്കുറിച്ചും ചിന്തിച്ചിരുന്നു. പക്ഷെ റിഷഭിനടുത്ത് ആരുമെത്തില്ല. ഇംഗ്ലണ്ടിനെതിരേ നേടിയ 101 റണ്‍ുസം ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 89 റണ്‍സും സിഡ്‌നിയില്‍ ഓസീസിനെതിരേ തന്നെ നേടിയ 90 റണ്‍സുമെല്ലാം റിഷഭിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളാണ്. അദ്ദേഹം വളരെ മികച്ച താരമാണെന്നും ചോപ്ര വിലയിരുത്തി.
ഈ വര്‍ഷം 41.52 ശരാശരിയില്‍ 706 റണ്‍സാണ് ടെസ്റ്റില്‍ റിഷഭിന്റെ സമ്പാദ്യം. കൂടാതേ വിക്കറ്റിനു പിറകില്‍ 32 പേരെ പുറത്താക്കാനും അദ്ദേഹത്തിനായിരുന്നു.

ജാമിസണ്‍, അശ്വിന്‍, അക്ഷര്‍, ആന്‍ഡേഴ്‌സന്‍, അഫ്രീഡി

ജാമിസണ്‍, അശ്വിന്‍, അക്ഷര്‍, ആന്‍ഡേഴ്‌സന്‍, അഫ്രീഡി

മൂന്നു ഓള്‍റൗണ്ടര്‍മാര്‍ ചോപ്രയുടെ ഇലവനില്‍ ഇടം പിടിച്ചു. ന്യൂസിലാന്‍ഡിന്റെ കൈല്‍ ജാമിസണ്‍, ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ജോടികള്‍ കൂടിയായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും പാകിസ്താന്റെ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്യും.
ടെസ്റ്റ് കളിക്കാന്‍ ജനിച്ചയാളെപ്പോലെയാണ് ജാമിസണിനെക്കുറിച്ച് തോന്നാറുള്ളത്. ബൗള്‍ ചെയ്യുമ്പോഴെല്ലാം അഞ്ചു വിക്കറ്റുകളെടുക്കുന്നു. എല്ലായിടത്തും വിക്കറ്റെടുക്കാന്‍ ജാമിസണിനു കഴിയുന്നു.
അശ്വിനും അക്ഷറും ഒരുപാട് വിക്കറ്റുകളെടുത്തവരാണ്. ടെസ്റ്റിലെ നമ്പര്‍ വണ്‍ സ്പിന്നറാണ് അശ്വിനെന്നതില്‍ സംശയമില്ല. ഈ വര്‍ഷം 32 വിക്കറ്റുകളെടുത്ത ആന്‍ഡേ്‌സനെയും ഷഹീന്‍ അഫ്രീഡിയെയുമാണ് ഫാസ്റ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തിയതെന്നും ചോപ്ര പറഞ്ഞു.

 ചോപ്രയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവന്‍

ചോപ്രയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവന്‍

രോഹിത് ശര്‍മ (ഇന്ത്യ), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), ജോ റൂട്ട് (ഇംഗ്ലണ്ട്), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍, ന്യൂസിലാന്‍ഡ്), ഫവാദ് ആലം (പാകിസ്താന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), കൈല്‍ ജാമിസണ്‍ (ന്യൂസിലാന്‍ഡ്), ആര്‍ അശ്വിന്‍ (ഇന്ത്യ), അക്ഷര്‍ പട്ടേല്‍ (ഇന്ത്യ), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍).

Story first published: Monday, December 13, 2021, 14:03 [IST]
Other articles published on Dec 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+