IND vs ENG: ധവാന്‍ പുറത്ത്! സൂര്യകുമാറിനും ഇടമില്ല, ഇന്ത്യന്‍ ടി20 ഇലവനെ തിരഞ്ഞെടുത്ത് ലക്ഷ്മണ്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് ടി20 പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.
നേരത്തേ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പര 3-1നു സ്വന്തമാക്കിയെങ്കിലും ടി20യില്‍ ഇന്ത്യക്കു അതിന്റെ മുന്‍തൂക്കം ലഭിക്കില്ല. കാരണം മറ്റൊരു ക്യാപ്റ്റനു കീഴില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ടീമിനെയാണ് ടി20യില്‍ ഇംഗ്ലണ്ട് അണിനിരത്തുന്നത്.

ധവാനെ ഒഴിവാക്കി
പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനെ ലക്ഷ്മണ്‍ തന്റെ ഇലവനില്‍ നിന്നൊഴിവാക്കി. പകരം രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി എത്തിയിരിക്കുന്നത് കെഎല്‍ രാഹുലാണ്. മികച്ച ഫോമിലുള്ള ധവാനെ ഇന്ത്യ ആദ്യ ടി20യില്‍ മാറ്റിനിര്‍ത്തുമോയന്നു കണ്ടു തന്നെ അറിയണം.
മൂന്നാം നമ്പറില്‍ പതിവു പോലെ നായകന്‍ വിരാട് കോലി തന്നെ കളിക്കുമ്പോള്‍ നാലാം നമ്പര്‍ സ്ഥാനം ശ്രേയസ് അയ്യര്‍ക്കു തന്നെയാണ് ലക്ഷ്മണ്‍ നല്‍കിയത്.

സൂര്യകുമാറിന് ഇടമില്ല
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന ബാറ്റിങ് കാഴ്ചവച്ചിട്ടുള്ള സൂര്യകുമാര്‍ യാദവിന് ആദ്യ ടി20യിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യത ലഭിക്കില്ലെന്നാണ് ലക്ഷ്മണിന്റെ സെലക്ഷന്‍ നല്‍കുന്ന സൂചന. കാരണ, മൂന്ന്, നാല് പൊസിഷനുകളില്‍ കോലി, ശ്രേയസ് എന്നിവരെത്തന്നെ അദ്ദേഹം നിലനിര്‍ത്തിയിരിക്കുകയാണ്.
അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളിക്കുമ്പോള്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഭുവി നയിക്കും
ഇന്ത്യന്‍ പേസാക്രമണത്തിന്റെ ചുമതല ലക്ഷ്മണ്‍ നല്‍കിയത് പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനാണ്. പരിക്ക് ഭേദമായി ഒരു ഇടവേളയ്ക്കു ശേഷം ഭുവി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പരമ്പര കൂടിയാണിത്.
ദീപക് ചഹര്‍, ടി നടരാജന്‍ എന്നിവരാണ് ലക്ഷ്മണിന്റെ ഇലവനിലെ മറ്റു പേസര്‍മാര്‍. അക്ഷറിനൊപ്പം സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് യുസ്വേന്ദ്ര ചഹലായിരിക്കും

ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ഇലവന്‍
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍.

ഇന്ത്യന്‍ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications