Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഇന്ത്യന്‍ സംഘത്തില്‍ ധോണിയും ധവാനുമില്ല!! തിരഞ്ഞെടുത്തത് ലക്ഷ്മണ്‍... ഇതാവുമോ ടീം

മുംബൈ: ലോക ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് തന്നെയാണ്. ഏഷ്യാ കപ്പും ഈ വര്‍ഷമാണെങ്കിലും കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ലോകകപ്പ് തന്നെയാണ് ഏവരും ഒരുപോലെ കാത്തിരിക്കുന്നത്.

ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. രണ്ടു വമ്പന്‍ കളിക്കാര്‍ ലക്ഷ്മണിന്റെ ടീമില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രഥമ ടി20 ലോകകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഇത്തവണ രണ്ടാം കിരീടം തേടിയാണ് ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്.

ധോണിയും ധവാനുമില്ല

ധോണിയും ധവാനുമില്ല

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയും സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒഴിവാക്കിയാണ് ലക്ഷ്മണ്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. ഇനി അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തിലും അവ്യക്ത തുടരുകയാണ്. ധവാനാവട്ടെ ഇപ്പോള്‍ പഴയ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ കഴിയാതെ നിരാശപ്പെടുത്തുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20യുടെ കമന്ററിക്കിടെയാണ് ലക്ഷ്മണ്‍ ടീമിനെ പ്രവചിച്ചത്.

രാഹുലിന്റെ ഫോം

രാഹുലിന്റെ ഫോം

ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് സ്ഥാനം നേരത്തേ തന്നെ നഷ്ടമായ ധവാന് ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഈ സ്ഥാനം കൈവിടേണ്ടി വരുമെന്ന ആശങ്കയിലാണ്. അവസാനമായി കളിച്ച 12 ടി20കളില്‍ വെറും 272 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
പരിക്കു കാരണം ധവാന്‍ ടീമിനു പുറത്തിരുന്നപ്പോള്‍ പകരക്കാരനായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20യിലും ഓപ്പണറായി താരം കസറിയിരുന്നു. 32 പന്തില്‍ 45 റണ്‍സാണ് രാഹുല്‍ നേടിയത്. രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചതോടെയാണ് രാഹുലിന് വീണ്ടും ഓപ്പണിങില്‍ അവസരം ലഭിച്ചത്.

ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍.

Story first published: Wednesday, January 8, 2020, 11:22 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+