2022ലെ ബെസ്റ്റ് ടി20 താരമാര്? ടോപ് 5നെ തിരഞ്ഞെടുത്ത് ആകാശ്, ബാബറിന് ഇടമില്ല

മുംബൈ: 2022 പടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ക്രിക്കറ്റില്‍ മികച്ച പല പോരാട്ടങ്ങള്‍ കണ്ട വര്‍ഷമായാണ് 2022 പടിയിറങ്ങുന്നത്. ഏഷ്യാ കപ്പും ടി20 ലോകകപ്പും കണ്ട ഈ വര്‍ഷം പല വമ്പന്‍ ടീമുകളെയും കുഞ്ഞന്മാര്‍ അട്ടിമറിക്കുന്നതും കാണാനായി.
ഇത്തവണ പല പ്രമുഖ താരങ്ങള്‍ക്കും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടുമില്ല. ഇന്ത്യന്‍ ടീമിലടക്കം പുതിയ താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ ഉയര്‍ന്ന് വരുന്നതും ഇത്തവണ കാണാന്‍ സാധിച്ചു. ഈ വര്‍ഷം കടന്ന് പോകുമ്പോള്‍ ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനായി സൂര്യകുമാര്‍ യാദവാണുള്ളത്.
ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച അഞ്ച് ടി20 ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പാക് നായകന്‍ ബാബര്‍ അസമിനെ ഒഴിവാക്കിയാണ് ആകാശ് ടോപ് ഫൈവിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

സൂര്യകുമാര്‍ യാദവ്
ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്ന താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ടി20 ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ നമ്പര്‍ വണ്‍ ടി20 താരമായാണ് 2022നോട് വിടപറയുന്നത്.
ഇത്തവണത്തെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സൂര്യകുമാര്‍ കൈയടി നേടി. 2024ലെ ടി20 ലോകകപ്പ് വരുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി സൂര്യകുമാര്‍ യാദവ് മുന്‍നിരയിലുണ്ടാവുമെന്നുറപ്പാണ്. നിലവിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ് സൂര്യ. 1164 റണ്‍സാണ് സൂര്യ ഈ വര്‍ഷം ടി20യില്‍ നേടിയത്.
Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

മുഹമ്മദ് റിസ്വാന്‍
പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് ആകാശ് തിരഞ്ഞെടുത്ത മറ്റൊരാള്‍. 2021ലെ ടി20 റണ്‍വേട്ടക്കാരില്‍ റെക്കോഡോടെ തലപ്പത്തെത്തിയ റിസ്വാന്‍ 2022ലും മികച്ച പ്രകടനമാണ് നടത്തിയത്.
25 മത്സരത്തില്‍ നിന്ന് 996 റണ്‍സാണ് പാക് വിക്കറ്റ് കീപ്പര്‍ നേടിയത്. 10 ഫിഫ്റ്റി ഉള്‍പ്പെടെ തകര്‍ത്ത് കളിച്ച റിസ്വാന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ 88 റണ്‍സ് നേടിയതാണ്. 45.27 ശരാശരിയില്‍ കളിച്ച റിസ്വാന്റെ സ്‌ട്രൈക്കറേറ്റ് 122.96 ആണ്.

വിരാട് കോലി
ഇന്ത്യയുടെ വിരാട് കോലിയാണ് മറ്റൊരാള്‍. മോശം ഫോമിലായിരുന്ന കോലി 2022ല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കോലി നടത്തിയ പ്രകടനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
'വിരാട് കോലി ഈ പട്ടികയിലുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. നാല് വര്‍ഷത്തോളം മോശം പ്രകടനം നടത്തിയ കോലിയുടെ ഐപിഎല്ലിലെ പ്രകടനങ്ങളും മോശമായിരുന്നു. എല്ലാ കാര്യങ്ങളും അവന് വിപരീതമായാണ് നടന്നത്.
എന്നാല്‍ 2022ല്‍ ഗംഭീര ഫോമിലേക്ക് കോലി തിരിച്ചെത്തി. 20 മത്സരത്തില്‍ നിന്ന് 781 റണ്‍സാണ് കോലി നേടിയത്. ടി20 ലോകകപ്പില്‍ അവിസ്മരണീയ പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്. പാകിസ്താനും ഇംഗ്ലണ്ടിനുമെതിരെയെല്ലാം അവന്‍ തിളങ്ങി'-ആകാശ് ചോപ്ര പറഞ്ഞു.

സിക്കന്തര്‍ റാസ
സിംബാബ് വെയുടെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസയാണ് ആകാശ് തിരഞ്ഞെടുത്ത മറ്റൊരാള്‍. 24 മത്സരത്തില്‍ നിന്ന് 735 റണ്‍സാണ് അദ്ദേഹം നേടിയത്. പന്തുകൊണ്ടും റാസ മികവ് കാട്ടി. അഞ്ച് ഫിഫ്റ്റിയടക്കം നേടി മധ്യനിരയില്‍ റാസ കസറി.
ഇത്തവണ ഐപിഎല്ലിലേക്കും റാസക്ക് വിളിയെത്തി. പ്രതിഭാശാലിയായ റാസ അവസാന ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി.
Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

ഡെവോന്‍ കോണ്‍വെ
ന്യൂസീലന്‍ഡിന്റെ ഡെവോന്‍ കോണ്‍വേയെയാണ് ആകാശ് അവസാനമായി തിരഞ്ഞെടുത്തത്. കിവീസ് ഓപ്പണര്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെയും ഓപ്പണറായിരുന്നു. 15 മത്സരത്തില്‍ നിന്ന് 568 റണ്‍സാണ് കോണ്‍വേ ഈ വര്‍ഷം അടിച്ചെടുത്തത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും.
മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് പ്രതീക്ഷ നല്‍കുന്ന കോണ്‍വേ ഇത്തവണത്തെ ഐപിഎല്‍ സീസണിലും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications