എല്ലാവരും യുവിയല്ല, ആ മോഹവും നടക്കില്ല!! വിദേശത്ത് ടി20 കളിക്കാന്‍ ആര്‍ക്കും അനുമതിയില്ല
മുംബൈ: വിരമിച്ച പല ഇന്ത്യന്‍ താരങ്ങളും വിദേശത്തു നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഏറ്റവും അവസാനമായി അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ടി20 ലീഗില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗിലാണ് താരം കളിച്ചത്. ടൂര്‍ണമെന്റില്‍ ഒരു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു യുവി.
യുവിയുടെ പാത പിന്തുടര്‍ന്നു മറ്റു ചില താരങ്ങള്‍ കൂടി വിദേശ ലീഗുകളിലേക്കു ചേക്കേറാമെന്ന് സ്വപ്‌നം കാണുകയാണ്. എന്നാല്‍ അവര്‍ക്കു തിരിച്ചടിയാവുന്ന മുന്നറിയിപ്പാണ് ബിസിസിഐയുടെ ഭരണ സമിതിയംഗം നല്‍കിയിരിക്കുന്നത്.

ആര്‍ക്കും അനുമതി നല്‍കില്ല
ബിസിസിഐയുടെ എന്‍ഒസി (നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശത്തു നടക്കുന്ന വിവിധ ടി20 ലീഗുകളില്‍ കളിക്കാന്‍ കഴിയുകയുള്ളൂ. ഇനിയൊരു താരത്തിനും ഈ അനുമതി നല്‍കില്ലെന്നാണ് ഭരണസമിതിയംഗം വ്യക്തമാക്കിയിരിക്കുന്നത്.
യുവരാജിന്റെ കാര്യത്തില്‍ വ്യത്യസ്തമായ തീരുമാനമെടുത്തെങ്കിലും ഭാവിയില്‍ ഒരു താരത്തിനും എന്‍ഒസി നല്‍കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രതീക്ഷ നല്‍കി
യുവരാജിന് ബിസിസിഐ എന്‍ഒസി നല്‍കിയപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലാത്ത പല മുന്‍ താരങ്ങളും വലിയ പ്രതീക്ഷയിലായിരുന്നു. യുവിയുടെ വഴിയെ വിവിധ ടി20 ലീഗുകളില്‍ കളിക്കാമെന്ന് അവര്‍ സ്വപ്‌നം കാണുകയും ചെയ്തു.
കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശ ടി20 ലീഗുകളില്‍ അവസരം ലഭിച്ചേക്കുമെന്നും ഇതോടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.

യുവരാജിന്റേത് പ്രത്യേക കേസ്
യുവരാജിന് അനുമതി നല്‍കിയെന്നതു കൊണ്ട് മറ്റാരും പ്രതീക്ഷ വച്ചു പുലര്‍ത്തേണ്ട. യുവിയുടേതു പ്രത്യേക കേസായി മാത്രം കണ്ടാല്‍ മതി. നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യയുടെ ഒരു താരത്തിനും എന്‍ഒസ നല്‍കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നടപടിയും സ്വീകരിക്കേണ്ടെന്നും ആര്‍ക്കും അനുമതി നല്‍കേണ്ടെന്നുമുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ഭരണസമിതിയംഗം അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications