For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍-ചാ ജോടി ഒടുവില്‍ പടിക്ക് പുറത്ത്! ഇതാണ് സമയം- അശ്വിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ

രണ്ടു റിസ്റ്റ് സ്പിന്നര്‍മാരുമില്ലാതെയാണ് ഇന്ത്യ കളിച്ചത്

ഒടുവില്‍ അതും സംഭവിച്ചു. 81 ഏകദിനങ്ങള്‍ക്കു ശേഷം കുല്‍-ചാ ജോടിയില്‍ രണ്ടു പേരുമില്ലാതെ ഇന്ത്യ ഒരു മല്‍സരം കളിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ രണ്ടു റിസ്റ്റ് സ്പിന്നര്‍മാരുമില്ലാതെയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായ കുല്‍ദീപിനെ ഒഴിവാക്കിയ ഇന്ത്യ പകരം പേസര്‍ ടിം നടരാജനെ കളിപ്പിക്കുകയായിരുന്നു.

ഈ പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം വളരെ മോശമായിരുന്നുവെന്നു കാണാം. ഇംഗ്ലണ്ടിന്റെ സ്പിന്‍ ജോടികളായ മോയിന്‍ അലി- ആദില്‍ റഷീദ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ചഹലിനെ ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യ കളിപ്പിച്ചില്ല. കുല്‍ദീപും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു ആദ്യ രണ്ടു കളികളിലും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. എന്നാല്‍ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ ഇവര്‍ക്കായില്ല.

അവസാന കളിയില്‍ ക്രുനാലായിരുന്നു ടീമിലെ ഏക സ്പിന്നര്‍. ടി20 ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ സ്പിന്‍ ബൗളിങ് ഇന്ത്യക്കു തലവേദനയായി തീര്‍ന്നിട്ടുണ്ട്. പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ തിരിച്ചുവിളിക്കുമോയന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ധോണിയുടെ അഭാവം

ധോണിയുടെ അഭാവം

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അഭാവമാണ് കുല്‍- ചാ സഖ്യത്തിന്റെ പതനത്തിനു വഴിയൊരുക്കിയതെന്നു കണക്കുകള്‍ പറയുന്നു. ഇരുവരുടെയും വളര്‍ച്ചയില്‍ ധോണിയെന്ന ക്യാപ്റ്റനും വിക്കറ്റ് കീപ്പറും നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ധോണിയുടെ വിരമിക്കല്‍ രണ്ടു പേര്‍ക്കും മികച്ചൊരു വഴികാട്ടിയെ കൂടിയാണ് നഷ്ടമാക്കിയത്.
ധോണിക്കൊപ്പം കുല്‍ദീപ് 47ഉം ചഹല്‍ 46ഉം മല്‍സരങ്ങളില്‍ കളിച്ചു. 93 മല്‍സരങ്ങളിലായി ഇരുവരും കൂടി പങ്കിട്ടത് 172 വിക്കറ്റുകളാണ്. കുല്‍ദീപ് 91ഉം ചഹല്‍ 81ഉം വിക്കറ്റുകളെടുത്തു. 4.87, 4.95 എന്നിങ്ങനെ മികച്ച ഇക്കോണമി റേറ്റും ഇവര്‍ക്കുണ്ടായിരുന്നു. അശ്വിന്‍, ജഡേജ എന്നിവരെ പിന്തള്ളി നിശ്ചിത ഓവറില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ജോടിയായി ഇതോടെ കുല്‍ചാ സഖ്യം മാറുകയും ചെയ്തു.

ധോണിയില്ലാതെ ദയനീയം

ധോണിയില്ലാതെ ദയനീയം

ധോണി വിരമിച്ച ശേഷം കുല്‍-ചാ സഖ്യത്തിന്റെ പ്രകടനം വളരെ മോശമായി മാറുന്നതാണ് കണ്ടത്. ധോണിയില്ലാതെ കുല്‍ദീപ് 16ഉം ചഹല്‍ എട്ടും മല്‍സരങ്ങളാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. 6.22 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ മാത്രമേ കുല്‍ദീപിനു വീഴ്ത്താനായിട്ടുള്ളൂ. ചഹലാവട്ടെ എട്ടു കളികളില്‍ നിന്നും 11 വിക്കറ്റുകളാണ് നേടിയത് (ഇക്കോണമി റേറ്റ് 6.80).
കുല്‍ദീപ് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറല്ല. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ നാലു തവണയും 60ന് മുകളില്‍ റണ്‍സാണ് കുല്‍ദീപ് വിട്ടുകൊടുത്തത്. വീഴ്ത്തിയതാവട്ടെ വെറും ആറു വിക്കറ്റുകളുമാണ്. ചഹലാവട്ടെ ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നു ഏകദിനത്തില്‍ പുറത്തിരിക്കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ മാത്രമേ ചഹലിനു വീഴ്ത്താനായിട്ടുള്ളൂ.

അശ്വിന്റെ മടങ്ങിവരവ്

അശ്വിന്റെ മടങ്ങിവരവ്

താന്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടറായിരുന്നെങ്കില്ട ഉറപ്പായിട്ടും അശ്വിനെ തിരിച്ചുവിളിക്കുമായിരുന്നുവെന്ന് മുന്‍ താരവും സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.
അശ്വിന്‍ വളരെ അനുഭവസമ്പത്തും വൈവിധ്യവുമുള്ള ബൗളറാണ്. ടെസ്റ്റില്‍ അശ്വിന്‍ ഉജ്ജ്വല ഫോമിലാണെന്നും തിരിച്ചുവിളിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തിളങ്ങാന്‍ കഴിയുമെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞിരുന്നു.

അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് അശ്വിന്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ടെസ്റ്റില്‍ മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തനിക്കു തിളങ്ങാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം. ഐപിഎല്ലില്‍ 154 മല്‍സരങ്ങളില്‍ നിന്നും 6.87 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 138 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 14ഉം തൊട്ടുമുമ്പത്തെ സീസണില്‍ 14 കളികളില്‍ നിന്നും 15ഉം വിക്കറ്റുകള്‍ അശ്വിന്‍ നേടിയിരുന്നു.
2017നു ശേഷം അശ്വിന്‍ ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. എങ്കിലും ടെസ്റ്റില്‍ ടീമിന്റെ നമ്പര്‍ വണ്‍ സ്പിന്നറെന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു അശ്വിന്‍. മാന്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 32 വിക്കറ്റുകളായിരുന്നു അശ്വിന്‍ കോയ്തത്.

വരാനിരിക്കുന്ന ഐപിഎല്‍ കുല്‍-ചാ സഖ്യത്തിനും അശ്വിനും ഏറെ നിര്‍ണായകമാണെന്ന കാര്യത്തില്‍ സംശയമില്ല. കുല്‍ചാ ജോടി ഫ്‌ളോപ്പാവുകയും ഡിസിക്കായി അശ്വിന്‍ മിന്നുകയും ചെയ്താല്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.

Story first published: Sunday, March 28, 2021, 20:27 [IST]
Other articles published on Mar 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+