Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ടി20യില്‍ ഡെക്കായിട്ടില്ല! ഇങ്ങനെയും താരങ്ങളുണ്ടോ? പട്ടിക ഇതാ

ടി20 ക്രിക്കറ്റ് കടന്നാക്രമിച്ച് കളിക്കുന്ന ഫോര്‍മാറ്റാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരങ്ങളെയാണ് ടി20യില്‍ ആവശ്യം. വിക്കറ്റ് നഷ്ടമാവുമോയെന്ന് ഭയക്കാതെ കടന്നാക്രമിച്ച് കളിക്കേണ്ടതിനാല്‍ പല താരങ്ങള്‍ക്കും മികച്ച ടി20 റെക്കോഡ് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ കരിയര്‍ നോക്കുമ്പോള്‍ മികവ് കാട്ടിയ താരങ്ങളെല്ലാം തന്നെ പല തവണ ഡെക്കിന് പുറത്തായതായും കാണാന്‍ സാധിക്കും.

വിക്കറ്റ് നോക്കി കടന്നാക്രമിച്ച് കളിക്കുകയെന്നത് ടി20യില്‍ ഏറെക്കുറെ അസാധ്യമാണ്. ഈ സാഹചര്യത്തില്‍ ടി20യില്‍ ഡെക്കിന് പുറത്താവാതെ ഇരിക്കുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ ചുരുക്കം ചില താരങ്ങള്‍ക്കെങ്കിലും അന്താരാഷ്ട്ര ടി20യില്‍ ഡെക്കാവാതെ രക്ഷപെടാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മര്‍ലോന്‍ സാമുവല്‍സ്

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ മര്‍ലോന്‍ സാമുവല്‍സിനെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. കടന്നാക്രമിച്ച് കളിക്കുന്ന സാമുവല്‍ സ്പിന്നറെന്ന നിലയിലും ടീമുകള്‍ക്ക് ഉപകാരിയാണ്. അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ വലിയ താരമൂല്യം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സാമുവല്‍സ്. വിന്‍ഡീസിനായി 67 ടി20 മത്സരം കളിച്ച താരം ഒരു തവണ പോലും ഡെക്കിന് പുറത്തായിട്ടില്ല. 29.29 ശരാശരിയില്‍ 1611 റണ്‍സും അദ്ദേഹം നേടി. 10 അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ദിനേഷ് ചണ്ഡിമാല്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വലിയ പ്രതീക്ഷയോടെ വളര്‍ന്നുവന്ന താരമാണ് ദിനേഷ് ചണ്ഡിമാല്‍. ക്ലാസിക് ബാറ്റ്‌സ്മാനായ ചണ്ഡിമാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ളവനായിരുന്നു. എന്നാല്‍ ഇടക്ക് പരിക്കേറ്റ് ഇടവേളയെടുക്കേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും ശ്രീലങ്കന്‍ ടീമിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ട്. ഇതുവരെ ടി20യില്‍ ഡെക്കാവാത്ത താരമാണ് ചണ്ഡിമാല്‍ 6 മത്സരം കളിച്ച താരം ആറ് അര്‍ധ സെഞ്ച്വറിയും ലങ്കന്‍ ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും ഡെക്കിന് പുറത്തായിട്ടില്ല.

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ഫഫ് ഡുപ്ലെസിസ്. ഇപ്പോഴും ഐപിഎല്ലടക്കം പല ടി20 ലീഗുകളിലും സജീവമായ താരമാണ് ഡുപ്ലെസിസ്. അന്താരാഷ്ട്ര ടി20 മതിയാക്കിയിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴും വലിയ താരമൂല്യം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡുപ്ലെസിസ്. 50 ടി20 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ഡുപ്ലെസിസ് ഒരു തവണ പോലും ഡെക്കിന് പുറത്തായിട്ടില്ല. ടി20 ലീഗുകളില്‍ പല തവണ ഡെക്കായെങ്കിലും അന്താരാഷ്ട്ര ടി20യില്‍ ഡുപ്ലെസിസ് ഇതുവരെ ഡെക്കായിട്ടില്ല.

marlon samuvels

രവി ബൊപ്പാര

ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു രവി ബൊപ്പാര. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബൊപ്പാര ഫിനിഷറെന്ന നിലയിലും മികവ് കാട്ടിയിട്ടുള്ള കളിക്കാരനാണ്. അദ്ദേഹവും അന്താരാഷ്ട്ര ടി20യില്‍ ഡെക്കായിട്ടില്ല. 38 മത്സരം കളിച്ച ബൊപ്പാര മൂന്ന് അര്‍ധ സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ ഡെക്കിന് മടങ്ങേണ്ടി വന്നിട്ടില്ല. ലീഗ് ക്രിക്കറ്റിലും ബൊപ്പാര സജീവമായിരുന്നു. ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

മാര്‍ക്ക് ബൗച്ചര്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മാര്‍ക്ക് ബൗച്ചര്‍. മധ്യനിരയില്‍ കളിച്ചിരുന്ന ബൗച്ചറും അന്താരാഷ്ട്ര ടി20യില്‍ ഡെക്കാവാത്ത താരമാണ്. 25 മത്സരം കളിച്ച അദ്ദേഹത്തിന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായില്ല. ഇപ്പോള്‍ വിരമിച്ച ശേഷം പരിശീലക റോളിലാണ് അദ്ദേഹം തിളങ്ങുന്നത്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്നു.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവനരെയ്ന്‍ ചന്ദ്രപോളും ഡെക്കിന് പുറത്തായിട്ടില്ല. 22 മത്സരമാണ് അദ്ദേഹം കളിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായ ജാക്‌സ് കാലിസും ഡെക്കിന് ഇതുവരെ പുറത്തായിട്ടില്ല. 25 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. മുന്‍ ശ്രീലങ്കന്‍ താരം ചമര കപുഗേദരയും ഡെക്കിന് പുറത്തായിട്ടില്ല.

Story first published: Thursday, December 12, 2024, 17:48 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+