For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരിക്കല്‍പ്പോലും നോ ബോള്‍ എറിയാത്ത ബൗളര്‍മാര്‍- ഇംഗ്ലണ്ടിന്റെ 4 പേര്‍, ഇന്ത്യക്കാര്‍ ആരുമില്ല!

പാകിസ്താന്റെ ഇതിഹാസ താരം ഇമ്രാന്‍ ഖാന്‍ എലൈറ്റ് ലിസ്റ്റിലുണ്ട്

ക്രിക്കറ്റില്‍ ഒരു ബൗളറുടെ മികവ് ലോകം അംഗീകരിക്കുന്നത് വിക്കറ്റുകളെടുക്കുമ്പോള്‍ മാത്രമല്ല എക്‌സ്ട്രയിനത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതിരിക്കുമ്പോള്‍ കൂടിയാണ്. ബൗളറുടെ പിഴവ് ഒന്നു കൊണ്ടു മാത്രം എതിര്‍ ടീമിന് ലഭിക്കുന്ന റണ്‍സാണിത്. വൈഡും നോ ബോളുമാണ് ഇതില്‍ ഒരു ബൗളറുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഏറ്റവും വലിയ രണ്ടു അബദ്ധങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. ഐസിസിയുടെ പുതിയ നിയമപ്രകാരം നോ ബോളിന് എക്‌സ്ട്രാ റണ്‍സ് മാത്രമല്ല ഫ്രീഹിറ്റ് കൂടിയുണ്ട്.

പലപ്പോഴും നോ ബോള്‍ മല്‍സരവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറാറുണ്ട്. 2016ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവരുടെ നോ ബോളുകളായിരുന്നു. എന്നാല്‍ അന്താരഷ്ട്ര കരിയറില്‍ ഒരു നോ ബോള്‍ പോലും എറിഞ്ഞിട്ടില്ലാത്ത ചില ബൗളര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നമുക്ക് നോക്കാം.

ഇയാന്‍ ബോത്തം (ഇംഗ്ലണ്ട്)

ഇയാന്‍ ബോത്തം (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുംക്യാപ്റ്റനുമായ ഇയാന്‍ ബോത്തം കരിയറില്‍ ഒരിക്കല്‍പ്പോലും നോ ബോള്‍ ചെയ്തിട്ടില്ല. അഗ്രസീവായ വലം കൈയന്‍ ബാറ്റ്‌സ്മാനും വലംകൈ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്ന ബോത്തം തന്റെ സ്വിങ് ബൗളിങിലൂടെയാണ് എതിര്‍ ടീമിനെ വിറപ്പിച്ചിരുന്നത്.
102 ടെസ്റ്റുകളില്‍ നിന്നും 383ഉം 116 ഏകദിനങ്ങളില്‍ നിന്നും 145ഉം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ബോത്തമിനു കീഴില്‍ ഇംഗ്ലണ്ട് ആഷസുള്‍പ്പെടെ നിരവധി അവിസ്മരണീയ വിജയങ്ങളാണ് നേടിയിട്ടുള്ളത്. 1992ല്‍ അദ്ദേഹം ക്രിക്കറ്റിനോടു വിട പറയുകയായിരുന്നു.

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍)

പാകിസ്താന് ലോകകപ്പ് സമ്മാനിച്ച മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും നോ ബോള്‍ ചെയ്തിട്ടില്ലാത്തവരുടെ എലൈറ്റ് ലിസ്റ്റിലുണ്ട്. 1992ലാണ് ഇമ്രാന് കീഴില്‍ പാകിസ്താന്‍ വിശ്വവിജയികളായത്. ലോകകപ്പില്‍ അവരുടെ ഏക കിരീടവിജയവും ഇതു തന്നെയാണ്.
പാകിസ്താനു വേണ്ടി 88 ടെസ്റ്റുകളില്‍ നിന്നും 3807 റണ്‍സും 362 വിക്കറ്റുകളും ഇമ്രാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 175 ഏകദിനങ്ങളില്‍ നിന്നും 3709 റണ്‍സും 182 വിക്കറ്റുകളും അദ്ദേഹം നേടി. 39ാം വയസ്സിലാണ് ഇമ്രാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡെന്നിസ് ലില്ലി (ഓസ്‌ട്രേലിയ)

ഡെന്നിസ് ലില്ലി (ഓസ്‌ട്രേലിയ)

ലോകം മുഴുവനുള്ള ബാറ്റ്‌സ്മാന്‍മാരെ ഭീതിയാഴ്ത്തിയ ബൗളറായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെന്നിസ് ലില്ലി. 70-80 കളില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ അദ്ദേഹമായിരുന്നു. വേഗമായിരുന്നു ലില്ലിയുടെ ആയുധം. അത് കൊണ്ടു അദ്ദേഹം നേട്ടങ്ങള്‍ കൊയ്തു കൂട്ടി. 10 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഒരിക്കല്‍പ്പോലും ലില്ലി നോ ബോള്‍ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.
പരിക്കുകള്‍ പലപ്പോഴും വില്ലനായ കരിയര്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. ഓസീസിസിനായി 70 ടെസ്റ്റുകളും 63 ഏകദിനങ്ങളും ലില്ലി കളിച്ചിട്ടുണ്ട്. പരിക്കുകളെ തുടര്‍ന്നു 1983ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ബോബ് വില്ലിസ് (ഇംഗ്ലണ്ട്)

ബോബ് വില്ലിസ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ഏറ്റവും അപകടകാരികളായ പേസ് ബൗളിങ് ജോടികളായിരുന്നു ബോത്തവും ബോബ് വില്ലിസും. ബോത്തമിനെപ്പോലെ തന്നെ വില്ലിസും കരിയറില്‍ ഒരു നോ ബോള്‍ പോലും എറിഞ്ഞിട്ടില്ലെന്നതാണ് കൗതുകകരമായ സാമ്യം. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത നാലാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. 90 ടെസ്റ്റുകളില്‍ നിന്നും 325 വിക്കറ്റുകള്‍ വില്ലിസ് കൊയ്തിട്ടുണ്ട്.
ദൈര്‍ഘ്യമേറിയ റണ്ണപ്പ് കൊണ്ട് എതിര്‍ ബാറ്റ്‌സ്മാനെ ഭയപ്പെടുത്തിയിരുന്ന ബൗളറായിരുന്നു അദ്ദേഹം. 300ലേറെ ടെസ്റ്റ് വിക്കറ്റുകള്‍ കൂടാതെ 64 ഏകദിനങ്ങളില്‍ നിന്നും 80 വിക്കറ്റുകളും വില്ലിസ് വീഴ്ത്തിയിട്ടുണ്ട്. 1984ലായിരുന്നു 10 വര്‍ഷത്തിലേറെ നീണ്ട കരിയര്‍ അദ്ദേഹം അവസാനിപ്പിച്ചത്.

ലാന്‍സ് ഗിബ്‌സ് (വെസ്റ്റ് ഇന്‍ഡീസ്)

ലാന്‍സ് ഗിബ്‌സ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ സുവര്‍ണകാലത്തു കളിച്ചിരുന്ന താരമായിരുന്നു സ്പിന്നര്‍ ലാന്‍സ് ഗിബ്‌സ്. 79 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം കൊയ്തത് 309 വിക്കറ്റുകളായിരുന്നു. 18 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഗിബ്‌സ് 14 തവണ നാലു വിക്കറ്റ് നേട്ടത്തിനും അവകാശിയായി.
ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ പ്രത്യേക മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ് ഗിബ്‌സ് തന്റെ ഏറ്റവും മികച്ച കളി പുറത്തെടുത്തിട്ടുള്ളത്. ഒരു നോ ബോള്‍ പോലും അദ്ദേഹം തന്റെ കരിയറില്‍ ചെയ്തിട്ടില്ല. 1976ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഗിബ്‌സ് തന്റെ അവസാനത്തെ ടെസ്റ്റ് പരമ്പര കളിച്ചത്.

ഫ്രെഡ് ട്രൂമാന്‍ (ഇംഗ്ലണ്ട്)

ഫ്രെഡ് ട്രൂമാന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ വലംകൈയന്‍ പേസറായ ഫ്രെഡ് ട്രൂമാന്‍ അന്താരാഷ്ട്ര കരിയറില്‍ ഒരു നോ ബോള്‍ പോലും ചെയ്തിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 300 വിക്കറ്റ് നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ താരം കൂടിയാണ് ട്രൂമാന്‍. കരിയറില്‍ 400ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാനുള്ള മികവ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഉടക്ക് കാരണം ട്രൂമാന് പല പരമ്പരകളും നഷ്ടമായി.
ബ്രയാന്‍ സ്താതമിനൊപ്പം ഒരുകാലത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. 67 ടെസ്റ്റുകളില്‍ നിന്നും 307 വിക്കറ്റുകള്‍ ട്രൂമാന്‍ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം ബ്രോഡ് കാസ്റ്റര്‍, എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗ്രേയം സ്വാന്‍ (ഇംഗ്ലണ്ട്)

ഗ്രേയം സ്വാന്‍ (ഇംഗ്ലണ്ട്)

നോ ബോള്‍ ചെയ്തിട്ടില്ലാത്ത എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലുള്‍പ്പെട്ട മറ്റൊരു ഇംഗ്ലണ്ട് താരമാണ് മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനമായി വിരമിച്ച താരവും അദ്ദേഹം തന്നെയാണ്. 2000ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മല്‍സരത്തിലായിരുന്നു സ്വാനിന്റെ അരങ്ങേറ്റം. ഒരു മല്‍സരത്തിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. പിന്നീട് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സ്വാനിനെ ഇംഗ്ലണ്ട് ടീമിലേക്കു തിരികെ വിളിച്ചത്.
മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ആറു വര്‍ഷം നീണ്ട കരിയറില്‍ സ്വാന്‍ 60 ടെസ്റ്റുകളും 79 ഏകദിനങ്ങളും 39 ടി20കളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 255ഉം ഏകദിനത്തില്‍ 104ഉം വിക്കറ്റുകള്‍ അദ്ദേഹം നേടി. 2013-14ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോടു തോറ്റതിനു പിന്നാലെ സ്വാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.

Story first published: Wednesday, July 15, 2020, 14:55 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+