
ടെസ്റ്റിലെ കിങായി റൂട്ട്
ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് കിങ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ്. മറ്റാരും തന്നെ അദ്ദേഹത്തിന്റെ ഏഴയലത്തു പോലും ഈ വര്‍ഷമെത്തിയിട്ടില്ല. 61 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ റൂട്ട് വാരിക്കൂട്ടിയത് 1708 റണ്‍സാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ലിസ്റ്റിലെ രണ്ടാമന്‍. ഹിറ്റ്മാന്‍ 47.68 ശരാശരിയില്‍ 906 റണ്‍സെടുത്തിട്ടുണ്ട്. ചില പരമ്പകള്‍ നഷ്ടമായിരുന്നില്ലെങ്കില്‍ 1000ന് മുകളില്‍ റണ്‍സ് ഹിറ്റ്മാന് നേടാവുമാിരുന്നു. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പരിക്ക് കാരണവും കളിക്കുന്നില്ല.
അതേയമയം, ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത്തിന് പിറകില്‍ ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്ററും ക്യാപ്റ്റനുമായ ദിമുത് കരുണരത്‌നെയാണ് 69.38 ശരാശരിയില്‍ 902 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (748 റണ്‍സ്, ശരാശരി 39.36), ഇന്ത്യയുടെ തന്നെ ചേതേശ്വര്‍ പുജാര (702 റണ്‍സ്, ശരാശരി 28.08), പാകിസ്താന്റെ ആബിദ് അലി (695 റണ്‍സ്, ശരാശരി 49.64), വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (675 റണ്‍സ്, ശരാശരി 33.75), ശ്രീലങ്കയുടെ ലഹിരു തിരിമന്നെ (659 റണ്‍സ്, ശരാശരി 50.69) എന്നിവരാണ് എട്ടു വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

ഏകദിനത്തില്‍ സര്‍പ്രൈസ് താരം ഒന്നാമന്‍
കൊവിഡ് ഭീഷണി കാരണം ഈ വര്‍ഷം ഏകദിന മല്‍സരങ്ങള്‍ അധികം നടന്നിട്ടില്ല. യുഎഇയില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടന്നതിനാല്‍ പല ടീമുകളും ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടി20 പരമ്പരകളാണ് കളിച്ചിട്ടുള്ളത്.
സര്‍പ്രൈസ് താരമാണ് ഏകദിനത്തില്‍ ഈ വര്‍ഷത്തെ ടോപ്‌സ്‌കോറര്‍. അയര്‍ലാന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങാണിത്. 54.23 ശരാശരിയില്‍ 705 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയുടെ ജന്നെമന്‍ മലാലാനാണ് രണ്ടാംസ്ഥാനത്ത്. 84.83 ശരാശറിയില്‍ മലാന്‍ അടിച്ചെടുത്തത് 509 റണ്‍സാണ്. ബംഗ്ലാദേശിന്റെ പരിചയസമ്പന്നനായ ഓപ്പണര്‍ തമീം ഇഖ്ബാലാണ് മൂന്നാംസ്ഥാനത്ത്. തമീം 38.66 ശരാശരിയില്‍ 464 റണ്‍സെടുത്തിട്ടുണ്ട്.
അയര്‍ലാന്‍ഡ് താരങ്ങളായ ഹാരി ടെക്ടര്‍ (454 റണ്‍സ്, ശരാശരി 37.83), ആന്‍ഡി ബാല്‍ബിര്‍നി (421 റണ്‍സ്, ശരാശരി 32.88), ബംഗ്ലാദേശിന്റെ മുഷ്ഫിഖുര്‍ റഹീം (407 റണ്‍സ്, ശരാശരി 58.14), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (405 റണ്‍സ്, ശരാശരി 67.5), ബംഗ്ലാദേശിന്റെ മഹമ്മുദുള്ള (399 റണ്‍സ്, ശരാശരി 49.87) എന്നിവരാണ് എട്ടു വരെ സ്ഥാനങ്ങളിലുള്ളത്.

ടി20യില്‍ മിന്നല്‍ റിസ്വാന്‍
ടി20 ഫോര്‍മാറ്റ് ക്രിക്കറ്റിനെ അടക്കിവാ വര്‍ഷമായിരുന്നു ഇത്. ടി20യിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ലോകകപ്പിനും ഈ വര്‍ഷം ക്രിക്കറ്റ് ലോകം സാക്ഷിയായി. ടി20 ബാറ്റര്‍മാരെയെടുത്താല്‍ ഇത് പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ വര്‍ഷമായിരുന്നു. റെക്കോര്‍ഡ് പ്രകടനമായിരുന്നു അദ്ദേഹം 2021ല്‍ കാഴ്ചവച്ചത്.
135 സ്‌ട്രൈക്ക് റേറ്റില്‍ റിസ്വാന്‍ ഈ വര്‍ഷം ടി20യില്‍ നിന്നും വാരിക്കൂട്ടിയത് 1326 റണ്‍സായിരുന്നു. ഓപ്പണിങ് പങ്കാളിയും പാകിസ്താന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമാണ് ലിസ്റ്റിലെ രണ്ടാമന്‍. ബാബര്‍ 128 സ്‌ട്രൈക്ക് റേറ്റോടെ 939 റണ്‍സ് ഈ വര്‍ഷം സ്‌കോര്‍ ചെയ്തു. ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനാണ് മൂന്നാംസ്ഥാനം. 145 സ്‌ട്രൈക്ക് റേറ്റോടെ 678 റണ്‍സ് നേടി.
ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ് (627 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 130), ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (589 റണ്‍സ്, ബംഗ്ലാദേശിന്റെ മുഹമ്മദ് നയീം (575 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 100), സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം (570 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 149), സൗത്താഫ്രിക്കയുടെ തന്നെ ക്വിന്റണ്‍ ഡികോക്ക് (524 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 131) എന്നിവര്‍ എട്ടു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.


Click it and Unblock the Notifications
