Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq ali trophy: കേരളത്തിന്റെ കുതിപ്പിന് കടിഞ്ഞാണ്‍, ആന്ധ്രയ്ക്കു മുന്നില്‍ മുട്ടുമടക്കി

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രാ പ്രദേശ് കടിഞ്ഞാണിട്ടു. ആറു വിക്കറ്റിനാണ് കേരളത്തെ ആന്ധ്ര വീഴ്ത്തിയത്. മുന്‍ മല്‍സരങ്ങളില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത കേരളത്തിന് ഈ കളിയില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായില്ല. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റണ്‍ചേസ് നടത്തിയാണ് കേരളം ജയം കൊയ്തത്. എന്നാല്‍ ആന്ധ്രയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്തതോടെ കേരളം വിജയവും കൈവിട്ടു. ചൊവ്വാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹരിയാനയ്‌ക്കെതിരേയാണ് കേരളത്തിന്റെ അവസാനത്തെ ലീഗ് മല്‍സരം.

1

ടോസിനു ശേഷം ആന്ധ്ര ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങിലൂബടെ അവര്‍ കേരളത്തെ വരിഞ്ഞുകെട്ടി. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 112 റണ്‍സെടുക്കാനേ കേരളത്തിനായുള്ളൂ. സച്ചിന്‍ ബേബിയുടെ (51*) അപരാജിത ഫിഫ്റ്റിയാണ് കേരളത്തെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 34 ബോളില്‍ നാലു സിക്‌സറുകളും ഒരു ബൗണ്ടറികളും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജലജ് സക്‌സേനയാണ് (27*) കേരളത്തിന്റെ മറ്റൊരു സ്‌കോറര്‍.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കേരളത്തിന്റെ ടോപ്‌സ്‌കോററര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും റോബിന്‍ ഉത്തപ്പയ്ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. അസ്ഹര്‍ 12ഉം ഉത്തപ്പ എട്ടും റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ സഞ്ജു സാംസണും (7) നിരാശപ്പെടുത്തി. ഡല്‍ഹിക്കെതിരേ കഴിഞ്ഞ കളിയില്‍ ഫിഫ്റ്റി നേടിയ വിഷ്ണു വിനോദും (4) ഫ്‌ളോപ്പായി മാറി. രണ്ടു വിക്കറ്റെടുത്ത മനീഷ് ഗൊലാമാറുവാണ് ആന്ധ്ര ബൗളര്‍മാരില്‍ തിളങ്ങിയത്. ലളിത് മോഹന്‍, ഷുഐബ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങില്‍ 17.1 ഓവറില്‍ നാലു വിക്കറ്റിന് കര്‍ണാടക ലക്ഷ്യത്തിലെത്തി. അശ്വിന്‍ ഹെബ്ബാര്‍ (48), നായകന്‍ റായുഡു (38*) എന്നിവരാണ് ആന്ധ്രയുടെ പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിനായി ജലജ് സക്‌സേന രണ്ടു വിക്കറ്റെടുത്തപ്പോള്‍ ശ്രീശാന്തും സച്ചിന്‍ ബേബിയും ഓരോ വിക്കറ്റ് വീതം നേടി.

Story first published: Sunday, January 17, 2021, 16:08 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+