Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജഡേജയ്ക്കു പകരം ചഹലിനെ ഇറക്കി- സംശയങ്ങള്‍ പ്രകടിപ്പിച്ച് മൈക്കല്‍ വോന്‍

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്വേന്ദ്ര ചഹലിനെ ഇറക്കിയ ഇന്ത്യയുടെ നീക്കില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത്.

1

ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു അവസാന ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് ഇടിച്ചത്. തുടര്‍ന്നും ബാറ്റ് ചെയ്ത അദ്ദേഹം ഇന്നിങ്‌സ് പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. ഓസീസ് ഇന്നിങ്‌സില്‍ ജഡേജയ്ക്കു ഇറങ്ങാനായില്ല. തുടര്‍ന്നാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന ചഹലിനെ ഇന്ത്യ ഉള്‍പ്പെുത്തിയത്. മാച്ച് റഫറി ഡേവിഡ് ബൂണ്‍ അനുമതി നല്‍കിയതോടെയാണിത്.

ഓസീസ് ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് കോച്ച് ജസ്റ്റിന്‍ ലാങര്‍ ഗ്രൗണ്ടിനരികെ ഇതേക്കുറിച്ച് ബൂണുമായി സംസാരിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നതും കാണാമായിരുന്നു. പകരക്കാരനായി വന്ന ചഹല്‍ മാന്‍ ഓഫ് ദി മാച്ചായാണ് ക്രീസ് വിട്ടത്. മൂന്നു വിക്കറ്റുകള്‍ പിഴുത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

2

ജഡേജയുടെ പരിക്കില്‍ പല സംശയങ്ങളും പ്രകടിപ്പിച്ചിരിക്കുകയാണ് വോന്‍. ജഡേജയ്ക്കു കണ്‍കഷന്‍ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഡോക്ടറോ, ഫിസിയോയോ ഗ്രൗണ്ടിലേക്കു വന്നിട്ടില്ല. കാലിന് എന്തോ പരിക്കുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത്. പിന്നീട് അവര്‍ കണ്‍കഷന്‍ പകരക്കാരനെ ഇറക്കുകയും ചെയ്തുവെന്നായിരുന്നു വോന്‍ തുറന്നടിച്ചത്.

വോനിന്റെ അഭിപ്രായപ്രകടനത്തോട് നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മാച്ച് റഫറിയായ ഡേവിഡ് ബൂണ്‍ കണ്‍കഷന്‍ റീപ്ലേസ്‌മെന്റിനെ ഇറക്കാന്‍ അനുമതി നല്‍തിയത് ടീം ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ്. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്നായിരുന്നു ഒരു യൂസര്‍ ചോദിച്ചത്.

അതേസമയം, വോനിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പലരും രംഗത്തുവന്നിട്ടുണ്ട്. കാര്യങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാക്കുന്നതിനു വേണ്ടി ഇന്ത്യ നിയമങ്ങള്‍ നിര്‍മിക്കുകയാണ്. മല്‍സരം ജയിക്കാന്‍ അവര്‍ക്ക് ഒരു സഹായഹസ്തം വേണമെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

Story first published: Friday, December 4, 2020, 19:12 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+