Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായത്തട്ടിപ്പ് നടത്തി, ബിസിസിഐ കൈയോടെ പൊക്കി, ഇന്ത്യയുടെ അഞ്ച് താരങ്ങളിതാ

1

ക്രിക്കറ്റില്‍ പ്രായത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ പല താരങ്ങളും വിവാദത്തിലായിട്ടുണ്ട്. ഏകദിനത്തില്‍ വേഗ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഷാഹിദ് അഫ്രീദി നേടിയത് പ്രായത്തില്‍ തട്ടിപ്പ് നടത്തിയാണെന്നതടക്കം ഇത്തരത്തില്‍ പ്രായവുമായി ബന്ധപ്പെട്ട് പല തട്ടിപ്പുകളും നടക്കാറുണ്ട്. അണ്ടര്‍ 16, 19 എന്നീ വിഭാഗങ്ങളിലെല്ലാം കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി കളിച്ചതും പിടിക്കപ്പെട്ടതുമായ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രായത്തട്ടിപ്പ് നടത്തി ബിസിസി ഐ കണ്ടുപിടിച്ച സംഭവങ്ങള്‍ അറിയാമോ?. അഞ്ച് താരങ്ങളെക്കുറിച്ചറിയാം.

1

പ്രിന്‍സ് രാം നിവാസ് യാദവ്

2019ലാണ് പ്രിന്‍സ് രാം നിവാസ് യാദവിനെ ഡല്‍ഹി ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നത്. പ്രായം അനുസരിച്ചുള്ള ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അഞ്ച് വയസ് കുറച്ച് കാണിച്ചതിനാല്‍ ഡല്‍ഹി താരത്തെ ബിസിസി ഐ വിലക്കിയത്. 2001 ഡിസംബര്‍ 21 ആണ് ജനന തീയ്യതിയാണ് പ്രിന്‍സ് സമര്‍പ്പിച്ചത്. എന്നാല്‍ ബിസിസി ഐയുടെ അന്വേഷണത്തില്‍ അദ്ദേഹം പ്ലസ് ടു 2012ല്‍ കഴിഞ്ഞതാണെന്നും ജനന തീയ്യതി 1996 ജൂണ്‍ 10 ആണെന്നും തെളിഞ്ഞു. ഇതോടെ വിലക്കും ലഭിച്ചു.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

അങ്കിത് ഭവാന്‍

അങ്കിത് ഭവാന്‍

2012ലെ ഇന്ത്യ അണ്ടര്‍ 19 ടീമിനെ നയിക്കേണ്ടിയിരുന്നത് അങ്കിത് ഭവാനായിരുന്നെങ്കിലും പ്രായത്തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. താരത്തിന്റെ ശരിക്കുള്ള ജനനതീയ്യതി 1992 സെപ്തംബര്‍ 1 ആണ്. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നതിനായി ജനിച്ച മാസം നവംബര്‍ 1ല്‍ നിന്ന് ഡിസംബര്‍ 17 എന്ന നിലയിലേക്ക് അദ്ദേഹം മാറ്റി. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ അങ്കിത് ഭവാനെ ടീമില്‍ നിന്ന് വിലക്കുകയും ചെയ്തു.

റാസിഖ് സലാം

റാസിഖ് സലാം

ജമ്മു കാശ്മീരില്‍ നിന്നുള്ള പേസ് ബൗളറാണ് റാസിഖ് സലാം. 2019ല്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരം അദ്ദേഹം കളിച്ചിട്ടുമുണ്ട്. ഇതിന് ശേഷം രണ്ട് വര്‍ഷം അദ്ദേഹത്തിന് വിലക്ക് ലഭിച്ചു. പ്രായത്തട്ടിപ്പാണ് അതിന് കാരണം. അണ്ടര്‍ 19 ടൂര്‍ണമെന്റ് കളിക്കാന്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം 2022ലെ ഐപിഎല്‍ ലേലത്തില്‍ കെകെആറിലേക്കെത്തിയിരുന്നു.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

മന്‍ജോത് കല്‍റ

മന്‍ജോത് കല്‍റ

2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് മന്‍ജോത് കല്‍റ. ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ മാച്ച് വിന്നിങ് സെഞ്ച്വറിയാണ് കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയത്. ഇതിന് ശേഷം പ്രായം പരിഗണിച്ചുള്ള ടൂര്‍ണമെന്റില്‍ കളിക്കാന്‍ അദ്ദേഹം പ്രായത്തില്‍ തട്ടിപ്പ് നടത്തി. ഇത് പിടിക്കപ്പെടുകയും വിലക്ക് നേരിടുകയും ചെയ്തു. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

നിധീഷ് റാണ

നിധീഷ് റാണ

ഇന്ത്യന്‍ ദേശീയ ടീമിലടക്കം കളിച്ചിട്ടുള്ള താരമാണ് നിധീഷ് റാണ. കെകെആറിലൂടെ വളര്‍ന്ന നിധീഷ് റാണയും പ്രായത്തട്ടിപ്പിന്റെ പേരില്‍ നടപടി നേരിട്ടിട്ടുണ്ട്. പ്രായം പരിഗണിച്ചുള്ള ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായാണ് അദ്ദേഹം പ്രായത്തില്‍ തട്ടിപ്പ് നടത്തിയത്. ഇത് പിടിക്കെപ്പെടുകയും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ടീമില്‍ സജീവമാകാന്‍ ഇപ്പോഴും നിധീഷ് റാണക്കായിട്ടില്ല.

Story first published: Wednesday, June 22, 2022, 20:41 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+